Mammootty : മമ്മൂട്ടിയെ കണ്‍വിന്‍സ് ചെയ്യാന്‍ എഴ് മാസമെടുത്തു, ധനുഷ് നായകനാകുന്ന ‘ഓം’ സിനിമയെക്കുറിച്ച് സംവിധായകന്‍
Mammootty Dhanush starring 'Om' Movie : തമിഴ് സൂപ്പര്‍ താരം ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓം. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് അറുപത് ശതമാനത്തോളം പൂര്‍ത്തിയായെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയ സ്വാമി. മലയാളികളെ സംബന്ധിച്ചെടുത്തോളം മറ്റൊരു സര്‍പ്രെസ് എലമെന്റ് കൂടി ചിത്രത്തിലുണ്ട്. മലയാളത്തിന്റെ സ്വന്തം മെഗാ സ്റ്റാര്‍ മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രധാന വഷത്തില്‍ എത്തുന്നു.
തമിഴ് സൂപ്പര്‍ താരം ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓം. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് അറുപത് ശതമാനത്തോളം പൂര്‍ത്തിയായെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയ സ്വാമി. ധനുഷിന്റെ 55 മത് ചിത്രമാണ് ഓം. മലയാളികളെ സംബന്ധിച്ചെടുത്തോളം മറ്റൊരു സര്‍പ്രെസ് എലമെന്റ് കൂടി ചിത്രത്തിലുണ്ട്. മലയാളത്തിന്റെ സ്വന്തം മെഗാ സ്റ്റാര്‍ മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രധാന വഷത്തില്‍ എത്തുന്നു. ഇത് ആദ്യമായാണ് ധനുഷ് – മമ്മൂട്ടി മുഴുനീളന്‍ കോമ്പോ വരുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ മമ്മൂട്ടിയുടെ റോളിനെ കുറിച്ച് സംവിധായകന്‍ വ്യക്തത വരുത്തിയുന്നു.
മമ്മൂട്ടിയെ കണ്‍വിന്‍സ് ചെയ്യാന്‍ 7 മാസം
കാര്‍ത്തികേയന്‍ എന്ന് പേരുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ കഥാപാത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. ചിത്രത്തിലേക്ക് മമ്മൂട്ടി എത്തിയതിനെ കുറിച്ചും സംവിധാകന്‍ പറഞ്ഞു. അദ്ദേഹത്തിന് സിനിമയെ പറ്റ് സംശയങ്ങള്‍ ഉണ്ടായിരുന്നു. ആ സംശയങ്ങളെല്ലാം കത്യമായി നീക്കിയതിന് ശേഷമാണ് സിനിമയുടെ ഭാഗമാകാന്‍ സമ്മതിച്ചത്. ഏകദേശം എഴ് മാസത്തോളം കാത്തിരുന്നു മമ്മൂട്ടിയോട് കഥ പറയാന്‍ വേണ്ടി. ഒടുവില്‍ ഒരു ദിവസം അദ്ദേഹം ചെന്നൈയിലേക്ക് വരുകയും തന്നെ ക്ഷണിക്കുകയും ചെയ്തു. രണ്ട് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ താന്‍ കഥ വ്യക്തമായി പറഞ്ഞു. അദ്ദേഹത്തിന് ഉണ്ടായ സംശയങ്ങളും ക്ലിയര്‍ ചെയ്തു നല്‍കി. അതോടെ മമ്മൂട്ടി സിനിമയുടെ ഭാഗമാകാമെന്ന ഉറപ്പ് നല്‍കുകയായിരുന്നു, സംവിധായകന്‍ രാജ്കുമാര്‍ വെളിപ്പെടുത്തി.
Aslo Read: ടോവിനോ എന്ന സ്റ്റാര്‍ സിനിമയ്ക്ക് ബാധ്യത, പ്രേക്ഷകരുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു; ബാലനിലെ പ്രതീക്ഷ പങ്കുവച്ച് താരം
‘ഓം’ എന്ന പേര്
ചിത്രത്തിന്റെ പേരിന് കുറിച്ച് ഉയര്‍ന്ന ചില വിവാദങ്ങള്‍ക്കും രാജ്കുമാര്‍ സ്വാമി മറുപടി നല്‍കി. ഓം ഒരിക്കലും സെന്‍സേഷന് വേണ്ടി ഇട്ട പേരല്ല. കഥ എഴുതുന്നതിന് മുമ്പേ ടൈറ്റില്‍ ഉറപ്പിച്ചിരുന്നു. ഒരു മതവിഭാഗത്തെയും ഈ ചിത്രം ലക്ഷ്യം വയ്ക്കുന്നില്ല. റിയല്‍ ലൈഫ് സ്റ്റോറിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചിത്രമാണിത്. ഓം എന്ന വാക്ക് ഒരു തുടക്കത്തെ സൂചിപ്പിക്കുന്നതാണ്. ആ പേരും ചിത്രത്തിന്റെ കഥയുമായും നല്ല ബന്ധമുണ്ട്. സിനിമയ്ക്ക് യോജിക്കുന്ന ഏറ്റവും മികച്ച ടൈറ്റിലും അത് തന്നെയാണ്. ഇതേ പേരില്‍ കന്നടയില്‍ ചിത്രം വന്നിട്ടുണ്ടെന്നും ഇക്കാലത്ത് അത് സാധാരണയായി സംഭവിക്കുന്നതാണെന്നും തന്റെ ചിത്രമായ അമരന്‍ മറ്റൊരു ഉദാഹരണമാണെന്നും സംവിധായകന്‍ പറഞ്ഞു.
ബിഗ് ബജറ്റാണ് ചിത്രം
സിനിമ ബിഗ് ബജറ്റ് ആണ് , അങ്ങനെയെ ഈ കഥ പറയാന്‍ പറ്റൂ. ഇന്നത്തെ കാലത്ത് സിനിമകള്‍ക്ക് ഭാഷയും ദേശവും ഒരു പ്രതിബന്ധം തീര്‍ക്കുന്നില്ല, മാര്‍ക്കറ്റ് സൈസ് അത്രയും വളര്‍ന്നിട്ടുണ്ട്. നന്നായി പെര്‍ഫോം ചെയ്യുന്ന നായികയെ കൂടി ചിത്രത്തില്‍ ആവശ്യമായിരുന്നു അതുകൊണ്ടാണ് സായ് പല്ലവിയെ കാസ്റ്റ് ചെയ്തത്. ശ്രീലീലയും ഒരു കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നു. ചിത്രം ഓകട്ബര്‍ 16 നാണ് തിയേറ്ററുകളില്‍ എത്തുക. സായ് അഭ്യങ്കറാണ് സംഗീതം. എഴില്‍ അരസു ഛായാഗ്രഹണവും, കലൈവാണന്‍ ആര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്ന ചിത്രം, ആര്‍ ടേക്ക് സ്റ്റുഡിയോയുമായി ചേര്‍ന്ന് ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസാണ് നിര്‍മ്മിക്കുന്നത്.
English Summary
‘Om’ is the latest film starring Tamil superstar Dhanush in the lead role. Director Rajkumar Periyaswamy has announced that the shooting of the much-awaited film is about 60 percent complete. There is another surprise element in the film for Malayalis. Malayalam’s own mega star Mammootty is playing the lead role in this film.