Dulquer Salmaan: ദുൽഖറിന് മാത്രം സ്വന്തം! തെലങ്കാന സർക്കാരിന്റെ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ദുൽഖർ സൽമാന്
Gaddar Telangana Film Awards 2024: '35 ചിന്ന കഥ കാടു' എന്ന ചിത്രത്തിലെ ശ്രദ്ധേയമായ പ്രകടനത്തിന് മലയാളിയായ നിവേദ തോമസിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. ഇതോടെ നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് സോഷ്യൽ മീഡിയയിൽ എത്തുന്നത്.
തെലങ്കാന സർക്കാരിന്റെ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് സ്വന്തമാക്കി നടൻ ദുൽഖർ സൽമാൻ. വെങ്കി അറ്റ്ലൂരി തിരകഥയെഴുതി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിലൂടെയാണ് താരം അവർഡ് നേടിയെടുത്തത്. ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ 14 വർഷങ്ങൾക്കു ശേഷമാണ് പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്ക്കറിന് നാല് പുരസ്കാരങ്ങളാണ് ലഭിച്ചത്. മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ദുൽഖർ നേടിയതിനു പുറമെ മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‍കാരങ്ങളും ചിത്രം സ്വന്തമാക്കി. മികച്ച എഡിറ്റർക്കുള്ള അവാർഡ് ചിത്രത്തിന്റെ എഡിറ്റർ നവീൻ നൂലി നേടി. മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ വെങ്കി അറ്റ്ലൂരി സ്വന്തമാക്കി. ഇതിനു പുറമെ ’35 ചിന്ന കഥ കാടു’ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ പ്രകടനത്തിന് മലയാളിയായ നിവേദ തോമസിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. ഇതോടെ നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് സോഷ്യൽ മീഡിയയിൽ എത്തുന്നത്.
DQ wins the Special Jury Award at the Gaddar Telangana Film Awards for his performance in #LuckyBaskhar.@dulQuer#DulquerSalmaan pic.twitter.com/TMcKp6I2Y0
— Hail DulQuer (@haildulQuer) May 29, 2025
പുഷ്പ 2 എന്ന ചിത്രത്തിലെ അല്ലു അർജുനാണ് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. മികച്ച ചിത്രത്തിനും മികച്ച സംവിധായകനുള്ള പുരസ്കാരം ‘കൽക്കി 2898 എഡി’ എന്ന സിനിമയിലൂടെ നാഗ് അശ്വിൻ സ്വന്തമാക്കി. മികച്ച സഹ നടനായി എസ് ജെ സൂര്യയും മികച്ച ഗായികയായി ശ്രേയ ഘോഷാലും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1248 നോമിനേഷനുകൾ ലഭിച്ചതിൽ നിന്ന് നടത്തിയ പരിശോധനയിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 2014 ജൂൺ മുതൽ 2023 ഡിസംബർ 31 വരെ റിലീസ് ചെയ്ത സിനിമകളാണ് മികച്ച സിനിമ വിഭാഗത്തിനായി പരിഗണിച്ചത്. അടുത്ത മാസം 14ന് അവാർഡുകൾ സമ്മാനിക്കും.