Dulquer Salman: എന്നെക്കാൾ ഇളയതാണ് എന്നാൽ..; സ്വാസികയെക്കുറിച്ചുള്ള ദുൽഖർ സൽമാന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു

'ആകാശംലോ ഒക താര' എന്ന സിനിമയിലാണ് ദുൽഖറും സ്വാസികയും ഒന്നിക്കുന്നത്.ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന സിനിമ നാളെയാണ് റിലീസ് ചെയ്യുന്നത്.ദുൽഖർ സൽമാനോടൊപ്പം പുതുമുഖ താരം സാത്വിക വീരവല്ലിയാണ് നായികയായി എത്തുന്നത്. ഇപ്പോൾ സിനിമയുടെ പ്രമോഷന്റെ ഭാഗമായ ഒരു ചടങ്ങിൽ സ്വാസികയെ കുറിച്ച് ദുൽഖർ സൽമാൻ പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.സ്വാസിക അക്ക എന്നാണ് വേദിയിൽ നിന്നു കൊണ്ട് ദുൽഖർ സൽമാൻ സ്വാസികയെ വിളിക്കുന്നത്......

Dulquer Salman: എന്നെക്കാൾ ഇളയതാണ് എന്നാൽ..; സ്വാസികയെക്കുറിച്ചുള്ള ദുൽഖർ സൽമാന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു

Dulquer Salmaan, Swasika Vijay

Published: 

19 Nov 2026 | 09:10 PM

മലയാളികളുടെ പ്രിയ താരങ്ങളാണ് ദുൽഖർ സൽമാൻ സ്വാസികയും. തനത് അഭിനയശൈലികൊണ്ടും കൊണ്ടും വ്യത്യസ്തമായ കഥാപാത്രങ്ങളുടെ തിരഞ്ഞെടുക്കുന്നതിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രീതി നേടിയ താരങ്ങൾ ഇപ്പോൾ തെലുങ്കിൽ ഒരു സിനിമയിൽ ഒന്നിച്ചിരിക്കുകയാണ്. ‘ആകാശംലോ ഒക താര’ എന്ന സിനിമയിലാണ് ദുൽഖറും സ്വാസികയും ഒന്നിക്കുന്നത്.ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന സിനിമ നാളെയാണ് റിലീസ് ചെയ്യുന്നത്.

ദുൽഖർ സൽമാനോടൊപ്പം പുതുമുഖ താരം സാത്വിക വീരവല്ലിയാണ് നായികയായി എത്തുന്നത്. ഇപ്പോൾ സിനിമയുടെ പ്രമോഷന്റെ ഭാഗമായ ഒരു ചടങ്ങിൽ സ്വാസികയെ കുറിച്ച് ദുൽഖർ സൽമാൻ പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.സ്വാസിക അക്ക എന്നാണ് വേദിയിൽ നിന്നു കൊണ്ട് ദുൽഖർ സൽമാൻ സ്വാസികയെ വിളിക്കുന്നത്. യഥാർത്ഥത്തിൽ സ്വാസിക തന്നേക്കാൾ ഇളയതാണ് എന്നാൽ സിനിമയിൽ എന്റെ ചേച്ചിയായാണ് അഭിനയിക്കുന്നത് എന്നാണ് ദുൽഖർ പറയുന്നത്.

ALSO READ:ടിപ്പിക്കൽ അമൽ നീരദ് പടം? ബാച്ച്‌ലർ പാർട്ടി Deux – സോഷ്യൽ മീഡിയ പ്രതികരണങ്ങൾ

തന്റെ കഥാപാത്രത്തിന്റെ ചേച്ചിയായി അഭിനയിക്കാൻ സമ്മതിച്ചതിന് നന്ദിയുണ്ട് എന്നും ദുൽഖർ സൽമാൻ പറയുന്നു. പ്രായത്തിൽ എന്നെക്കാൾ ഇളയതായ സ്വാസിക എന്റെ ചേച്ചിയായാണ് ഈ സിനിമയിൽ അഭിനയിക്കുന്നത് എന്ന് പറയുന്ന ദുൽക്കർ എനിക്കൊപ്പം ഉള്ള ഈ കഥാപാത്രത്തെ അംഗീകരിച്ചതിൽ നന്ദിയും സന്തോഷവും ഉണ്ട് എന്നാണ് പറയുന്നത്.

അതേസമയം ദുൽഖറിനെയും സ്വാസികയെയും കൂടാതെ സിനിമയിൽ തമിഴ് താരമായ ശ്രുതിഹാസൻ, റൂഹാനി ശർമ, മുരളി ശർമ, ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഗുന്നം ഗംഗരാജു, വസന്ത് ജുറു ആണ്. സുജിത്ത് സാരംഗ് ആണ് ചായാഗ്രഹണം.ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ് ബോക്സ് മീഡിയ എന്നിവയുടെ ബാനറിൽ അല്ലു അരവിന്ദ് അവതരിപ്പിച്ച് സന്ദീപ് ഗുന്നം, രമ്യ ഗുന്നം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ENGLISH SUMMARY

Dulquer Salmaan and Swasika are both beloved stars among the Malayali audience. Having won the hearts of viewers through their unique acting styles and their choice of diverse roles, the two are now coming together for a Telugu film. Dulquer and Swasika will be seen sharing the screen in the movie ‘Akashamlo Oka Tara’. Directed by Pawan Sadineni and featuring Dulquer Salmaan in the lead role, the film is set to release tomorrow.

Loading...
Unable to load recommendations.
Follow Us
സാധാരണക്കാരുടെ ക്രൂയിസർ ബൈക്ക് - ബജാജ് അവഞ്ചർ
ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ജപിക്കേണ്ട മന്ത്രങ്ങൾ!
നിത്യവും വെളുത്തുള്ളി കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ!
ചെറുനാരങ്ങ ഇനി കേടാകില്ല! ഫ്രഷായി സൂക്ഷിക്കാന്‍ 6 പൊടിക്കൈകള്‍
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ