AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Esther Anil: ‘ആദ്യമായി മദ്യപിച്ച ദിവസം എഴുന്നേല്‍ക്കാന്‍ പറ്റാതെ അമ്മയെ വിളിച്ചു’; എസ്തർ അനിൽ

Esther Anil Shares Her First Drinking Experience: താൻ മദ്യപിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ, തനിക്കത് ശരിയാകില്ലെന്ന് മനസിലായതോടെ വേണ്ടെന്ന് വെച്ചുവെന്നും പറയുകയാണ് എസ്തർ അനിൽ.

Esther Anil: ‘ആദ്യമായി മദ്യപിച്ച ദിവസം എഴുന്നേല്‍ക്കാന്‍ പറ്റാതെ അമ്മയെ വിളിച്ചു’; എസ്തർ അനിൽ
എസ്തർ അനിൽImage Credit source: Esther Anil/Instagram
nandha-das
Nandha Das | Updated On: 17 Sep 2025 12:03 PM

ആദ്യമായി മദ്യപിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് നടി എസ്തർ അനിൽ. താൻ മദ്യപിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ തനിക്കത് ശരിയാകില്ലെന്ന് തോന്നിയതോടെ വേണ്ടെന്ന് വെച്ചുവെന്നും എസ്തർ പറയുന്നു. തന്നെയും സഹോദരന്മാരെയും സമത്വത്തോടെയാണ് അച്ഛനും അമ്മയും വളർത്തിയതെന്നും വീട്ടിൽ തനിക്ക് മേൽ നിയന്ത്രങ്ങൾ ഒന്നുമില്ലായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു. പിങ്ക് പോഡ്കാസ്റ്റ് മലയാളത്തോട് സംസാരിക്കുകയായിരുന്നു എസ്തർ.

താൻ മദ്യപിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, തന്നെക്കൊണ്ട് കഴിയില്ലെന്ന് മനസിലായതോടെ അത് നിർത്തി. അങ്ങനെ ഒരു തിരഞ്ഞെടുപ്പ് നടത്താനുള്ള സ്വാതന്ത്ര്യം തനിക്ക് ലഭിച്ചിരുന്നുവെന്ന് എസ്തർ പറയുന്നു. ആദ്യമായി മദ്യപിച്ച ദിവസം എഴുന്നേൽക്കാൻ പറ്റാതെ വന്നപ്പോൾ ആദ്യം അമ്മയെയാണ് വിളിച്ചത്. ‘അമ്മ തനിക്ക് വരാൻ പറ്റുന്നില്ലെന് പറഞ്ഞു. എങ്ങനെയാണ് തിരികെ വീട്ടിലേക്ക് വരേണ്ടതെന്ന് പോലും തനിക്ക് അപ്പോൾ മനസിലാകുന്നുണ്ടായിരുന്നില്ല എന്നും എസ്തർ പറയുന്നു.

എസ്തറിന്റെ അഭിമുഖം:

തനിക്ക് ഇപ്പോഴും ഓർമയുണ്ട്. വീട്ടിൽ തിരികെ എത്തിയ ശേഷം ഒരു ദിവസം മുഴുവൻ താൻ കിടന്നുറങ്ങി. എന്തൊക്കെയോ മിക്സ് ചെയ്തായിരുന്നു കഴിച്ചത്. വളരെ സുരക്ഷിതമായൊരു അന്തരീക്ഷത്തിൽ വെച്ചായിരുന്നു അത്. അമ്മ പറഞ്ഞു, അപ്പനും അമ്മയും മൂക്കറ്റം കുടിക്കും. മകൾ കുറച്ച് കുടിച്ചപ്പോഴേ നേരെ നിൽക്കാൻ പറ്റാതെയായെന്ന്. അവർ കളിയാക്കിയത് തനിക്ക് ഇപ്പോഴും ഓർമയുണ്ടെന്നും എസ്തർ അനിൽ കൂട്ടിച്ചേർത്തു.

പെൺകുട്ടി ആയതുകൊണ്ട് ഒരിക്കലും വീട്ടിൽ വേർതിരിവ് കാണിച്ചിട്ടില്ലെന്നും നടി പറയുന്നു. തങ്ങളെ തുല്യരായാണ് വളർത്തിയത്. യഥാർത്ഥത്തിൽ തന്റെ സഹോദരന്മാരേക്കാൾ പ്രത്യേകാനുകൂല്യങ്ങൾ ലഭിച്ചിരുന്നത് തനിക്കാണെന്ന് തോന്നുന്നു. ഒരുപക്ഷെ താൻ വളരെ നേരത്തെ തന്നെ സമ്പാദിക്കാൻ തുടങ്ങിയത് കൊണ്ടാകാം. നമ്മുടേതായ തീരുമാനങ്ങൾ സ്വയം എടുക്കാൻ സാധിക്കുമായിരുന്നു. ചേട്ടൻ രാത്രി രണ്ട് മണിക്കാണ് വരുന്നതെങ്കിൽ താൻ നാല് മണിക്കായിരിക്കും വരുന്നത്. നിയന്ത്രണങ്ങൾ ഒന്നുമില്ല. പെൺകുട്ടിയായതിനാൽ അച്ഛന് കുറച്ച് പേടി ഉണ്ടാവുമെങ്കിലും അത് കാണിക്കാൻ അമ്മ സമ്മതിക്കാറില്ല എന്നും എസ്തർ കൂട്ടിച്ചേർത്തു.