AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Girish AD: ഷൂട്ടിങ്ങിനിടെ പാനിക് അറ്റാക്ക്? ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ സെറ്റിലെ തൻ്റെ മാനസികാവസ്ഥ വെളിപ്പെടുത്തി ഗിരീഷ് എ.ഡി

Girish A.D. Reveals Immense Stress While Filming 'Bethlehem Kudumba Unit': താൻ കാര്യങ്ങൾ ചിന്തിച്ച് വശളാക്കുന്ന ആളാണെന്നും ഏത് കാര്യത്തിൻ്റെയും നെഗറ്റീവ് ആയിരിക്കും ആദ്യം കാണുകയെന്നും ഗിരീഷ് പറയുന്നു. സെറ്റിലെ തമാശകൾ ഒരിക്കലും ആസ്വദിക്കാൻ സാധിക്കാറില്ല. ഷൂട്ടുള്ള ദിവസം രാവിൽ എഴുന്നേൽക്കാൻ പോലും തനിക്ക് ഇഷ്ടമല്ല എന്നാണ് ചിരിച്ചുകൊണ്ട് അദ്ദേഹം പറയുന്നത്. പരീക്ഷക്ക് പോകുന്ന കുട്ടിയുടെ മാനസികാവസ്ഥയിലാണ് ഓരോ ദീവസവും ഷൂട്ടിന് പോകുന്നത്

Girish AD: ഷൂട്ടിങ്ങിനിടെ പാനിക് അറ്റാക്ക്? ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ സെറ്റിലെ തൻ്റെ മാനസികാവസ്ഥ വെളിപ്പെടുത്തി ഗിരീഷ് എ.ഡി
ഗിരീഷ് എ ഡിImage Credit source: Facebook Girish AD
Sumeesh T Unneen
Sumeesh T Unneen | Published: 18 Sep 2026 | 02:14 PM

ഗിരീഷ് എ.ഡിയുടെ സിനിമകൾ നർമ്മവും തമാശകളും കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുന്നതാണ്. എന്നാൽ അത്തരം സിനിമകൾ ഒരുക്കുന്നതിന് പിന്നിൽ കടുത്ത മാനസിക സംഘർഷങ്ങൾ അനുഭവിക്കാറുണ്ട് എന്ന് തുറന്നുപറയുകയാണ് ഇപ്പോൾ സംവിധായകൻ. സിനിമകൾ തമാശകൾ നിറഞ്ഞതാണെങ്കിലും സിനിമ ചിത്രീകരണത്തിനിടെ അത്തരം തമാശകൾ ആസ്വദികാൻ സാധിക്കാറില്ലെന്നും മറിച്ച് കടുത്ത സംഘർഷങ്ങളാണ് നേരിടാറുള്ളത് എന്നുമാണ് ഇന്ത്യൻ എക്സ്പ്രെസ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഗിരീഷ് എ,ഡി വെളിപ്പെടുത്തുന്നത്.

താൻ കാര്യങ്ങൾ ചിന്തിച്ച് വശളാക്കുന്ന ആളാണെന്നും ഏത് കാര്യത്തിൻ്റെയും നെഗറ്റീവ് ആയിരിക്കും ആദ്യം കാണുകയെന്നും ഗിരീഷ് പറയുന്നു. സെറ്റിലെ തമാശകൾ ഒരിക്കലും ആസ്വദിക്കാൻ സാധിക്കാറില്ല. ഷൂട്ടുള്ള ദിവസം രാവിൽ എഴുന്നേൽക്കാൻ പോലും തനിക്ക് ഇഷ്ടമല്ല എന്നാണ് ചിരിച്ചുകൊണ്ട് അദ്ദേഹം പറയുന്നത്. പരീക്ഷക്ക് പോകുന്ന കുട്ടിയുടെ മാനസികാവസ്ഥയിലാണ് ഓരോ ദീവസവും ഷൂട്ടിന് പോകുന്നത്. രാവിലെ എണിറ്റാൽ ഒന്നും ചെയ്യാൻ തോന്നില്ല. എന്നാൽ സെറ്റിലെത്തി ഒരു ഫ്ലോ ലഭിച്ച് കഴിഞ്ഞാൽ പിന്നീട് പ്രശ്നമില്ല. ഒരോ ദിവസവും തുടക്കം വലിയ പ്രശ്നമാണെന്ന് ഗിരീഷ് പറയുന്നു.

Also Read: ‘എന്തോ അവിടെ സംഭവിക്കുന്നുണ്ട്, അത് നിവൻ ചേട്ടൻ്റെ അടുത്ത് മാത്രമേ ഞാൻ കണ്ടിട്ടൊള്ളു’: ഗിരീഷ് എ.ഡി

സെറ്റിൽ എന്തെങ്കിലും ഒരു തമാശ ഉണ്ടായാൽ തന്നെ വെറുതെ ഒന്ന് ചിരിക്കും എന്നല്ലാതെ അതിലേക്ക് ഇൻവോൾവായി ആ മാനസികാവസ്ഥയിലേക്ക് എത്താൻ സാധിക്കാറില്ല. ബെത്ലഹേം കുടുംബ യൂണിറ്റിൻ്റെ സെറ്റിൽ അത്തരം കാര്യങ്ങൾ ഒട്ടും ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. ചിത്രീകരണ സമയത്ത് മുഴുവൻ വലിയ ടെൻഷനാണ് അനുഭവപ്പെട്ടിരുന്നത്. എന്താണ് അതിൻ്റെ കാരണം എന്ന് മനസ്സിലായിരുന്നില്ല എന്നും ഒരു സീൻ ചിത്രീകരിക്കുന്നതിനിടെ ടെൻഷൻ നിയന്ത്രിക്കാൻ സാധിക്കാത്ത നിലയിലേക്കെത്തി എന്നും ഗിരീഷ് വെളിപ്പെടുത്തുന്നു.

“ഷൂട്ടിനിടെ ഞാൻ പെട്ടന്ന് പാനിക്കാകാൻ തുടങ്ങി. അത്ര വലിയ സീനോന്നുമായിരുന്നില്ല അപ്പോൾ ചിത്രീകരിച്ചിരുന്നത്. പക്ഷേ എന്തോ, പാനിക്ക് അറ്റാക്ക് പോലെയൊക്കെ വന്നു. എന്നാൽ അത് പ്രകടമായ രീതിയിൽ ആയിരുന്നില്ല. മറ്റാരും അത് അറിഞ്ഞിരുന്നില്ല. എങ്ങനെയൊക്കെയോ അത് നിയന്ത്രിക്കുകയായിരുന്നു” ഗിരീഷ് വെളിപ്പെടുത്തി.

പ്രേമലുവിന് ശേഷമുള്ള സിനിമയായതുകൊണ്ടാവാം ആ സംഘർഷത്തിന് കാരണമെന്നും അത്തരം ഭാരങ്ങൾ ചുമക്കേണ്ട ആവശ്യമില്ല എന്ന് ഇപ്പോൾ മനസ്സിലായി എന്നും അദ്ദേഹം വ്യക്തമാക്കി. ബെത്ലഹേം കുടുംബ യൂണിറ്റിൻ്റെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ 320 കോടിയിലേക്ക് അടുക്കുകയാണ്. ചിത്രം ബോക്സ് ഓഫീസിലെ പല റെക്കോർഡുകളും ഇതിനോടം തകർത്ത് കഴിഞ്ഞു.

English Summary

Director Girish A.D. revealed experiencing severe anxiety and a panic attack during the filming of ‘Bethlehem Kudumba Unit.’ Despite his films’ humor, the pressure following Premalu caused him immense on-set stress.

Follow Us