AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Hero Vida UBX : ഇനി സ്കൂട്ടറിൽ ഒതുങ്ങില്ല, ആദ്യ ഇലക്ട്രിക് ബൈക്ക് മോഡലുമായി ഹീറോ വിഡ

ഹീറോ മോട്ടോ കോർപ്പിന്റെ ഇലക്ട്രിക് മൊബിലിറ്റി ബ്രാൻഡാണ് വിഡ 'VIDA'. നിലിവിൽ ഇലക്ട്രിക് സ്കൂട്ടർ മോഡലുകളെ മാത്രമാണ് വിഡ വിപണിയിൽ എത്തിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ മിലാനിൽ നടന്ന EICMA 2026 ഓട്ടോ ഷോയിൽ UBX എന്ന ഇലക്ട്രിക് ബൈക്കിനെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. വിഡയുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളാണിത്.

Hero Vida UBX : ഇനി സ്കൂട്ടറിൽ ഒതുങ്ങില്ല, ആദ്യ ഇലക്ട്രിക് ബൈക്ക് മോഡലുമായി ഹീറോ വിഡ
Hero Vida UbxImage Credit source: Facebook /Hero
Amal KV
Amal KV | Published: 05 Nov 2026 | 11:22 PM

ഹീറോ മോട്ടോ കോർപ്പിന്റെ ഇലക്ട്രിക് മൊബിലിറ്റി ബ്രാൻഡാണ് വിഡ ‘VIDA’. നിലിവിൽ ഇലക്ട്രിക് സ്കൂട്ടർ മോഡലുകളെ മാത്രമാണ് വിഡ വിപണിയിൽ എത്തിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ മിലാനിൽ നടന്ന EICMA 2026 ഓട്ടോ ഷോയിൽ UBX എന്ന ഇലക്ട്രിക് ബൈക്കിനെ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. വിഡയുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളാണിത്. ഇലക്ട്രിക് സ്കൂട്ടറുകളിൽ മത്രമായി ഒതുങ്ങി നിൽക്കാതെ ബ്രാൻഡിന്റെ സാന്നിധ്യം വിപുലീകരിക്കുക എന്ന ലക്ഷത്തോടെയാണ് പുതിയ മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്.

നിയോ-നേക്കഡ് (neo-naked) രൂപ ശൈലിയിലാണ് ഈ ഇ.വി ബൈക്ക് വരുന്നത്. നിലവിൽ അവതരിപ്പിച്ചിരിക്കുന്ന കൺസപ്റ്റ് മോഡലിൽ അപ്‌സൈഡ്-ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, TFT ഡിസ്‌പ്ലേ, സിംഗിൾ-പീസ് സീറ്റ് എന്നിവയാണ് പ്രധാന ആകർഷണം. എന്നാൽ, ഈ വാഹനം എപ്പോൾ പുറത്തിറങ്ങും, ഇതിന്റെ സാങ്കേതിക സവിശേഷതകൾ എന്തൊക്കെയായിരിക്കും എന്ന് തുടങ്ങിയ കാര്യങ്ങളിൽ VIDA ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ഇലക്ട്രിക് സ്കൂട്ടറിന് പുറമെ ഇവി മോട്ടോർസൈക്കിൾ വിപണിയിലേക്കുള്ള ബ്രാൻഡിന്റെ ചുവടുവെപ്പിന്റെ ഒരു സൂചനയായി ഈ പ്രസന്റേഷനെ കാണാം.

Follow Us