Dridam Movie Controversy: പൊലീസുകാരിയുടെ മുതൽ തന്നെ കട്ടു? ഷെയ്ൻ്റെ ദൃഢം തൻ്റെ ചെറുകഥ മോഷ്ടിച്ചതെന്ന് മുൻ ഡി.ജി.പി ശ്രീലേഖ
Plagiarism Row: Former DGP R Sreelekha slams Shane Nigam's Dridham over script theft: രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭൂതകാലം’ എന്ന സിനിമക്കെതിരെയും ശ്രീലേഖ രംഗത്തുവന്നിട്ടുണ്ട്. തൻ്റെ യൂട്യൂബ് ചാനലിൽ മുൻ പങ്കുവച്ച “ഭൂത ഭവനം” എന്ന എന്ന അനുഭവ കഥയുടെ മോഷണമാണ് ഈ സിനിമ എന്നാണ് ശ്രീലേഖയുടെ ആരോപണം.
യൂവനടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തിയ സിനിമകൾക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഡി.ജി.പിയും, ബി.ജെ.പി നേതാവുമായ ശ്രീലേഖ. അടുത്തിടെ ഒ.ടി.ടിയിലെത്തിയ ‘ദൃഢം’, മുൻപ് ഏറെ പ്രേക്ഷക പ്രശംസ നേടിയ ‘ഭൂതകാലം’ എന്നീ സിനിമകളുടെ കഥ തൻ്റെ രചനകളിൽ നിന്നും, അനുഭവകഥയിൽ നിന്നും മോഷ്ടിച്ചതാണെന്നാണ് ശ്രീലേഖ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ആരോപിക്കുന്നത്.
വളരെ യദൃശ്ചികമായാണ് ‘ദൃഢം’ എന്ന സിനിമ കണ്ടതെന്ന് ശ്രീലേഖ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. വർഷങ്ങൾക്ക് മുൻപ് താൻ എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘കരിങ്കുടി പൊലീസ് സ്റ്റേഷൻ’ എന്ന ചെറുകഥയുടെ പകർപ്പാണ് സിനിമയുടെ കഥ എന്നാണ് ശ്രീലേഖ അവകാശപ്പെടുന്നത്. ഈ കഥ തൻ്റെ യൂട്യൂബ് ചാനലിൽ ഓഡിയോ സ്റ്റോറിയായി മൂന്ന് വർഷം മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നും ശ്രീലേഖ പറയുന്നു. കഥയുടെ ലിങ്കുകൾ ഉൾപ്പടെ പങ്കുവച്ചുകൊണ്ടാണ് ശ്രിലേഖ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
Also Read: Vijay-Sangeetha Divorce: വിജയ്-സംഗീത വിവാഹ മോചന കേസിൽ വാദം ഓഗസ്റ്റിലേക്ക് മാറ്റി, പ്രധാന ആവശ്യം ഇത്തവണയും പരിഗണിച്ചില്ല
ദൃഢം കുടാതെ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭൂതകാലം’ എന്ന സിനിമക്കെതിരെയും ശ്രീലേഖ രംഗത്തുവന്നിട്ടുണ്ട്. തൻ്റെ യൂട്യൂബ് ചാനലിൽ മുൻ പങ്കുവച്ച “ഭൂത ഭവനം” എന്ന എന്ന അനുഭവ കഥയുടെ മോഷണമാണ് ഈ സിനിമ എന്നാണ് ശ്രീലേഖയുടെ ആരോപണം. സിനിമയുടെ പേരിൽ പോലും ആ സാമ്യം വ്യക്തമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇരു സിനിമകളിലും ഷെയ്ൻ നിഗം തന്നെയാണ് നായകനെന്ന പ്രത്യേകതയും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്. പറവ എന്ന സിനിമ മുതൽ തനിക്ക് ഷെയ്ൻ നിഗത്തിനെ വലിയ ഇഷ്ടമാണെന്നും തൻ്റെ കൂടെ ജോലി ചെയ്തിരുന്ന മുഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ അതേ മുഖച്ഛായായാണ് ഷെയ്നെന്നും പറഞ്ഞുകൊണ്ടാണ് ശ്രീലേഖ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം
“ദൃഢം”എന്ന സിനിമ കണ്ടു. പോലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാൻ കുറെ വർഷങ്ങൾക്ക് മുൻപ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച “കരിങ്കുടി പോലീസ് സ്റ്റേഷൻ” എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല. ഈ കഥ ഞാൻ എൻ്റെ യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ചിട്ടുണ്ട്.
എൻ്റെ ചാനലിൽ 3 വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് “ഭൂതകാലം” എന്ന പല അവാർഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. ‘ഭൂത ഭവനം’ എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്. ഈ രണ്ടു സിനിമകളും തമ്മിൽ മറ്റൊരു കണക്ഷൻ ഉണ്ട്. രണ്ടിലെയും നായകൻ “ഷെയിൻ നിഗം” ആണ്! ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പോലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ. പ്രത്യേകിച്ച് ദൃഡം എന്ന സിനിമയിൽ, പോലീസ് വേഷത്തിൽ. എനിക്ക് വീട്ടിലെ കോശ്ശേരി മാവിൻ്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ് എന്ന പോലീസുദ്യോഗസ്ഥനാണ് കക്ഷി.
English Summary
Former Kerala DGP R. Sreelekha has accused Shane Nigam’s films Dridam and Bhoothakalam of plagiarizing her published short stories and real-life experiences. While she praised the actor, Dridam director Martin Joseph completely denied the allegations, stating the movie’s script is entirely original and unrelated to her work.