AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vijay-Sangeetha Divorce: വിജയ്-സംഗീത വിവാഹ മോചന കേസിൽ വാദം ഓഗസ്റ്റിലേക്ക് മാറ്റി, പ്രധാന ആവശ്യം ഇത്തവണയും പരിഗണിച്ചില്ല

No virtual exemption: Court orders email submission, sets next Vijay-Sangeetha hearing for August 7: നീണ്ട 27 വർഷത്തെ ദാമ്പത്ത്യത്തിനൊടുവിൽ 2026 ഫെബ്രുവരി 24 നാണ് വിജയ്ക്കെതിരെ സംഗീത വിവാഹ മോചന ഹർജ്ജി ഫയൽ ചെയ്തത്. വിജയ്ക്ക് ഒരു പ്രമുഖ നടിയുമായി അവിഹിത ബന്ധമുണ്ടെന്നും അത് തന്നെ മാനസ്സികമായി തളർത്തി എന്നും ഹർജിയിൽ ആരോപിച്ചിരുന്നു. വിജയ് സാമ്പത്തിക നിയന്ത്രണങ്ങൾ ഉൾപ്പടെ ഏർപ്പെടുത്തി എന്ന് ആരോപിച്ച സംഗീത, ചെന്നൈയിലെ കുടുംബവീട്ടിൽ താമസിക്കാനുള്ള അനുമതിയും, ജീവനാംശവും ഹർജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

Vijay-Sangeetha Divorce: വിജയ്-സംഗീത വിവാഹ മോചന കേസിൽ വാദം ഓഗസ്റ്റിലേക്ക് മാറ്റി, പ്രധാന ആവശ്യം ഇത്തവണയും പരിഗണിച്ചില്ല
Vijay And Sangeetha Image Credit source: Instagram
Sumeesh T Unneen
Sumeesh T Unneen | Published: 16 Jun 2026 | 10:36 AM

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയും ഭാര്യ സംഗീതാ സവർണലിഗവും തമ്മിലൂള്ള വിവാഹ മോചന കേസ് ചെങ്കൽപേട്ട് വനിതാ കോടതി വീണ്ടും മാറ്റി വച്ചു. ഓഗസ്റ്റ് ഏഴിലേക്കാണ് അടൂത്ത വാദത്തിനായി കേസ് മാറ്റി വച്ചിരിക്കുന്നത്. വിർച്വൽ ഹിയറിംഗ് എന്ന ആവശ്യം ഇത്തവണയിൽ കോടതി അംഗീകരിച്ചില്ല. അടുത്ത ഹിയറിംഗിൽ കക്ഷികൾ നേരിട്ട് തന്നെ ഹാജരാകണം എന്ന് കോടതി നിർദ്ദേശം നൽകി. തിങ്കളാഴ്ച രാവിലെയോടെയാണ് ചെങ്കൽപേട്ടിലെ പ്രത്യേക മഹിളാ കോടതി പരിഗണിച്ചത്.

സുരക്ഷാ കാരണങ്ങളും മറ്റു ബുദ്ധിമുട്ടുകളും കാരണം കോടതി നടപടികളിൽ വീഡിയോ കോൺഫ്രൻസിംഗ് വഴി പങ്കെടുക്കാൻ അനുമതി നൽകണം എന്ന് ഇരു പക്ഷത്തുനിന്നും അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിൽ സംഗീത നൽകിയ ഉപ ഹർജ്ജി കോടതി പൂർണമായും തള്ളി. വീഡിയോ കോൺഫറൻസിംഗ് അനുവദിക്കില്ല എന്ന് വ്യക്തമാക്കിയ കോടതി അടുത്ത തവണ കേസ് പരിഗണിക്കുന്നതിന് മുൻപായി ഇരു കക്ഷികളും തങ്ങളൂടെ ഇ-മെയിൽ ഐഡി കോടതിയിൽ സമർപ്പിക്കണമെന്ന് കർശന നിർദ്ദേശം നൽകി.

Also Read: Actress Suparna Anand : വൈശാലിയും ഭാമയും ഇന്നും മലയാളി മനസ്സിൽ, നടി സുപർണ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

നീണ്ട 27 വർഷത്തെ ദാമ്പത്ത്യത്തിനൊടുവിൽ 2026 ഫെബ്രുവരി 24 നാണ് വിജയ്ക്കെതിരെ സംഗീത വിവാഹ മോചന ഹർജ്ജി ഫയൽ ചെയ്തത്. വിജയ്ക്ക് ഒരു പ്രമുഖ നടിയുമായി അവിഹിത ബന്ധമുണ്ടെന്നും അത് തന്നെ മാനസ്സികമായി തളർത്തി എന്നും ഹർജിയിൽ ആരോപിച്ചിരുന്നു. വിജയ് സാമ്പത്തിക നിയന്ത്രണങ്ങൾ ഉൾപ്പടെ ഏർപ്പെടുത്തി എന്ന് ആരോപിച്ച സംഗീത, ചെന്നൈയിലെ കുടുംബവീട്ടിൽ താമസിക്കാനുള്ള അനുമതിയും, ജീവനാംശവും ഹർജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട് തിരഞ്ഞെടുപ്പിൽ ഇത് വലിയ രീതിയിൽ ചർച്ചയായിരുന്നു.

അതേസമയം ഇരുവരും തമ്മിൽ വീണ്ടും ഒത്തുതീർപ്പിലെത്താൻ രഹസ്യ ചർച്ചകൾ നടക്കുന്നുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും വാർത്തകളും തമിഴ് മാധ്യമങ്ങളിൽ ശക്തമാണ്. എന്നാൽ വിജയോ സംഗീതയോ അവരുടെ അഭിഭാഷകരോ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല. നേരത്തെയും ഇരുവരും തമ്മിൽ അഭിഭാഷകർ മുഖേനയും അല്ലാതെയും ഒത്തുതീർപ്പ് ചർച്ചകൾ നടന്നിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇത് പരാജയപ്പെട്ടതോടെയാണ് സംഗീത ഹർജിയുമായി കോടതിയെ സമീപിച്ചത്. 1999ലാണ് വിജയും സംഗീതയും വിവാഹിതരായത്. ഇവർക്ക് ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ട് മക്കളുമുണ്ട്.

English Summary

The Chengalpattu Family Court adjourned the high-profile divorce case between Tamil Nadu Chief Minister Vijay and his wife Sangeetha to August 7. The court rejected Sangeetha’s petition requesting video conferencing for the proceedings and strictly directed both legal teams to submit their email IDs before the next hearing, maintaining that physical or designated protocols must be followed.

Follow Us