“സുചി… ഉപ്പ് കറക്ടാണോന്ന് ഒന്ന് നോക്ക്”; മോഹൻലാലിൻ്റെ പാചക പരീക്ഷണങ്ങളെ കുറിച്ച് സുചിത്ര മോഹൻലാൽ

Suchitra Opens Up About Mohanlal's Kitchen Experiments: സൗത്ത് ഇന്ത്യൻ ഭക്ഷണങ്ങൾ കുക്ക് ചെയ്യുന്ന ആളാണ് താനെങ്കിലും സാമ്പാറും അവിയലും ഒക്കെ ജീവിത്തിൽ തന്നെ രണ്ട് തവണ മാത്രമേ പാചകം ചെയ്തിട്ടുണ്ടാകു. എല്ലാ തരം ഭക്ഷണങ്ങളും ഒന്ന് പരീക്ഷിക്കാൻ ഇഷ്ടമാണ്. യാത്രകൾ ചെയ്യുന്നതിന് പിന്നിലെ പ്രധാനപ്പെട്ട ഒരു കാര്യവും ഭക്ഷണം തന്നെയാണ്

“സുചി… ഉപ്പ് കറക്ടാണോന്ന് ഒന്ന് നോക്ക്”; മോഹൻലാലിൻ്റെ പാചക പരീക്ഷണങ്ങളെ കുറിച്ച് സുചിത്ര മോഹൻലാൽ

സുചിത്ര മോഹൻലാൽ

Published: 

26 Aug 2026 | 12:48 PM

അഭിനയവും ഡാൻസും പാട്ടും മാത്രമല്ല, ഇടക്കിടെ ലാലേട്ടൻ്റെ കുക്കറി വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. അദ്ദേഹത്തിൻ്റെ ‘സ്പെഷ്യൽ ചിക്കൻ റെസിപി’ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. നിരവധി പേരാണ് ലാലേട്ടൻ്റെ വീഡിയോ കണ്ട് ഈ റെസിപി പരീക്ഷച്ചത്. ഇപ്പോഴിതാ മോഹലാലിൻ്റെ പാചകം അടുത്ത് കാണുകയും ആ രുചി ആസ്വദിക്കുകയും ചെയ്തിട്ടുള്ള സുചിത്ര മോഹൻലാൽ അദ്ദേഹത്തിൻ്റെ പാചക പരിക്ഷണങ്ങളെ കുറിച്ച് തുറന്നു സംസാരിക്കുകയാണ്.

കൊവിഡ് കാലത്താണ് മോഹൻലാൽ കൂടുതൽ പാചക പരീക്ഷണങ്ങളിലേക്ക് കടന്നത് എന്നും, അദ്ദേഹം ഉണ്ടാക്കുന്ന ഭക്ഷണം എപ്പോഴും രുചികരമാകാറുണ്ട് എന്നും സുചിത്ര പറയുന്നു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുചിത്ര മോഹൻലാൽ അടുക്കള വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്.

“ആദ്യമ്മായിട്ടാണ് ചേട്ടൻ അത്രയും കാലം എല്ലാവരോടും ഒപ്പം വീട്ടിൽ നിൽക്കുന്നത്. ചെന്നൈയിലയിരുന്നു അത്. ഇടക്ക് ഒരോ പുതിയ ഡിഷസ് ഒക്കെ പരീക്ഷിക്കും. ‘സുചീ.., ഇതിൽ ഉപ്പ് കറക്ടാണൊ’ ‘ഇത്ര ഫ്രൈ ആയാൽ മതിയോ” എന്നൊക്കെ എന്നോട് ചോദിക്കും” ആദ്യമൊക്കെ പോയി ഓരോ നിർദ്ദേശങ്ങൾ നൽകാറുണ്ടായിരുന്നു എന്നാൽ പിന്നീട് പാചകം സ്ഥിരാമായി മാറി, അതോടെ ഭക്ഷണം റെഡിയാകുമ്പോൾ ഫോൺ വിളിച്ച് പറഞ്ഞാൽ മതിയെന്ന് അദ്ദേഹത്തോട് പറയുമായിരുന്നു എന്ന് സുചിത്ര പറയുന്നു.

Also Read: ‘ഇച്ചാക്കാൻ്റെ സൂലു ചേച്ചി’; മമ്മൂട്ടിയുടെ ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് സുചിത്ര മോഹൻലാൽ

പാചകം ചെയ്യുമ്പോൾ കയ്യിൽ കിട്ടുന്നതെല്ലാം ഇടും. ഇനിയൊരിക്കൽ ഉണ്ടാക്കുമ്പോൾ ഈ രുചിയായിരിക്കില്ല എന്ന് അത് കാണുമ്പോൾ താൻ പറയും. എന്നാൽ അടുത്ത തവണ ഉണ്ടാക്കുമ്പോഴും അതേ രുചി തന്നെയുണ്ടാകും. അദ്ദേഹം പാചകം ചെയ്യുന്നതിനെല്ലാം നല്ല രുചിയുണ്ടാകാറുണ്ട്. അതുകൊണ്ട് ലലേട്ടൻ തന്നേക്കാൾ നല്ല കുക്കാണെന്നും സുചിത്ര എടുത്തു പറയുന്നുണ്ട്.

മോഹൻലാലിൻ്റെ വൈറൽ ചിക്കൻ റെസിപ്പിയെ കുറിച്ചും സുചിത്ര സംസാരിക്കുന്നുണ്ട്. എവിടുന്നെകിലും കഴിച്ച ഭക്ഷണം ഇഷ്ടപ്പെട്ടാൽ എങ്ങനെയാണ് ഉണ്ടാക്കുക എന്ന് ചോദിച്ച് മനസിലാക്കും. ആ റെസിപ്പി പ്രിയദർശൻ്റെ അമ്മ പറഞ്ഞുകൊടുത്ത ഒരു ഫിഷ് റെസിപ്പി എന്തോ ആണ്. പിന്നീട് ഉണ്ടാക്കുന്ന സമയത്ത് അതിലേക്ക് സ്വന്തം പരീക്ഷണങ്ങൾ കൂടി ചേർക്കും എന്നും അവർ പറയുന്നു.

സൗത്ത് ഇന്ത്യൻ ഭക്ഷണങ്ങൾ കുക്ക് ചെയ്യുന്ന ആളാണ് താനെങ്കിലും സാമ്പാറും അവിയലും ഒക്കെ ജീവിത്തിൽ തന്നെ രണ്ട് തവണ മാത്രമേ പാചകം ചെയ്തിട്ടുണ്ടാകു. എല്ലാ തരം ഭക്ഷണങ്ങളും ഒന്ന് പരീക്ഷിക്കാൻ ഇഷ്ടമാണ്. യാത്രകൾ ചെയ്യുന്നതിന് പിന്നിലെ പ്രധാനപ്പെട്ട ഒരു കാര്യവും ഭക്ഷണം തന്നെയാണെന്ന് അവർ പറയുന്നു. ജാപ്പനീസ് ചൈനീസ് വിഭവങ്ങൾ തനിക്കും ലാലേട്ടനും വലിയ ഇഷ്ടമാണ്. ജാപ്പനീസ് ഭക്ഷണം കുക്ക് ചെയ്യുന്നതിനായി ചെന്നൈയിലെ വീട്ടിൽ ഒരു അടുക്കള തന്നെ ഉണ്ടാക്കി. പുറത്ത് പോയി ഭക്ഷണം കഴിക്കാം എന്ന് പറയുമ്പോൾ ‘ഏതെങ്കിലും ചൈനീസ് റെസ്റ്റോറൻ്റിലേക്കായിരിക്കും’ എന്ന് മക്കൾ പറയാറുണ്ട് എന്നും സുചിത്ര മോഹൻലാൽ പറയുന്നു.

English Summary

Suchitra Mohanlal revealed that actor Mohanlal’s passion for cooking peaked during the Covid lockdown. From his viral chicken dish, inspired by Priyadarshan’s mother, to their shared love for Japanese and Chinese cuisine, she admitted that his spontaneous culinary experiments always turn out delicious, making him a better cook than her.

Loading...
Unable to load recommendations.
Follow Us
ദിവസവും നടന്നിട്ടും റിസൾട്ട് കിട്ടുന്നില്ലേ? മാറ്റാം ഈ ശീലങ്ങൾ !
കറികളിൽ ഏതെല്ലാം ഫ്രിഡ്ജിൽ വയ്ക്കാം; ഇവ അരുത്
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി