Gautham Menon: സിനിമ കരിയർ തകർക്കാൻ ചിലർ ശ്രമിച്ചു, ധ്രുവനച്ചത്തിരം പ്രതിസന്ധികളെക്കുറിച്ച് ഗൗതം വാസുദേവ് മേനോൻ
Gautham Vasudev Menon about Dhruva Natchathiram: നിർമ്മാണത്തിനായി ചിലവാക്കിയ വൻതുകയും ചിത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒട്ടേറെ കലാകാരന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും ജീവിതോപാധിയും പരിഗണിച്ചാണ് ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി സിനിമ റിലീസ് ചെയ്യാൻ ഉത്തരവിട്ടത്. എല്ലാ കക്ഷികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള മുൻകരുതലുകളും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും സാമ്പത്തിക പ്രതിസന്ധികൾക്കും ഒടുവിൽ വിക്രം നായകനായ ധ്രുവനച്ചത്തിരം തിയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രം റിലീസ് ചെയ്യാൻ അനുമതി നൽകിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി വിധിക്കു പിന്നാലെ വൈകാരികമായ കുറിപ്പുമായി സംവിധായകൻ ഗൗതം വാസുദേവ് മേനോൻ രംഗത്തെത്തി. ചില വ്യക്തികൾ തന്റെ കരിയർ തകർക്കാൻ ബോധപൂർവ്വം ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
ഗൗതം മേനോന്റെ വെളിപ്പെടുത്തൽ
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിലാണ് അദ്ദേഹം തന്റെ മനസ്സ് തുറന്നത്. നൂറിലധികം പേരുടെ അധ്വാനമായ ഈ സിനിമ തടയാനും എന്റെ കരിയർ തകർക്കാനും ചിലർ ശ്രമിച്ചു. എന്നാൽ എന്റെ അഭിഭാഷകൻ അബ്ദുൾ ഹമീദ് എനിക്ക് വഴിവിളക്കായി. ഇപ്പോൾ ബഹുമാനപ്പെട്ട ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി എനിക്ക് മുന്നിലെ തടസ്സങ്ങൾ നീക്കിത്തന്നു. തുരങ്കത്തിനൊടുവിൽ വെളിച്ചം കണ്ടുതുടങ്ങിയിരിക്കുന്നു. അശാസ്ത്രീയമായ സാമ്പത്തിക ഇടപാടുകൾ നടക്കുന്ന സിനിമാ മേഖലയിൽ, പ്രതിസന്ധിയിൽ അകപ്പെട്ട സിനിമകൾക്ക് ഈ കോടതി വിധി ഒരു മാതൃകയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: എന്നെ 18 വയസ്സ് വരെ പുറത്തുവിട്ടിരുന്നില്ല! കുട്ടികൾക്ക് നമ്മൾ ഇത്ര മാത്രമേ ചെയ്യേണ്ടതുള്ളൂ; ജയസൂര്യ
കോടതി വിധി ഇങ്ങനെ
നിർമ്മാണത്തിനായി ചിലവാക്കിയ വൻതുകയും ചിത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒട്ടേറെ കലാകാരന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും ജീവിതോപാധിയും പരിഗണിച്ചാണ് ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി സിനിമ റിലീസ് ചെയ്യാൻ ഉത്തരവിട്ടത്. എല്ലാ കക്ഷികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള മുൻകരുതലുകളും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ചിത്രത്തെക്കുറിച്ച്
ചിയാൻ വിക്രം ആണ് ചിത്രത്തിലെ നായകൻ. ഇതിൽ ജോൺ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം ഗൗതം വാസുദേവ് മേനോൻ തന്നെയാണ്. ഹാരിസ് ജയരാജാണ് സംഗീതം നൽകിയിരിക്കുന്നത്. ഏകദേശം 80 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.
മുംബൈ ഭീകരാക്രമണത്തിന് ശേഷം രൂപീകരിച്ച ‘ബേസ്‌മെന്റ്’ എന്ന രഹസ്യ അന്വേഷണ വിഭാഗത്തിന്റെ തലവനായാണ് വിക്രം ചിത്രത്തിലെത്തുന്നത്. ബ്യൂറോക്രാറ്റിക് നൂലാമാലകളില്ലാതെ രാജ്യസുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന 10 അംഗ സംഘത്തിന്റെ കഥയാണിത്. ഋതു വർമ്മ, പാർത്ഥിപൻ, രാധിക ശരത്കുമാർ, സിമ്രാൻ, വിനായകൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. വർഷങ്ങളായുള്ള കാത്തിരിപ്പിന് ഒടുവിൽ വിക്രം-ഗൗതം മേനോൻ കൂട്ടുകെട്ടിന്റെ ഈ ആക്ഷൻ സ്പൈ ത്രില്ലർ വെള്ളിത്തിരയിലെത്തുന്നത് ആരാധകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഗൗതം മേനോൻ
2001-ൽ പുറത്തിറങ്ങിയ മിന്നലേ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഇത് പിന്നീട് ഹിന്ദിയിൽ രഹ്ന ഹേ തേരെ ദിൽ മേം എന്ന പേരിൽ അദ്ദേഹം തന്നെ റീമേക്ക് ചെയ്തു. നഗര പശ്ചാത്തലത്തിലുള്ള പ്രണയകഥകളും, റിയലിസ്റ്റിക് ആയ പോലീസ് സ്റ്റോറികളുമാണ് അദ്ദേഹത്തിന്റെ പ്രത്യേകത.
ശ്രദ്ധേയമായ സിനിമകൾ
- കാക്ക കാക്ക: തമിഴിലെ പോലീസ് സിനിമകളുടെ ഗതി മാറ്റിയ ചിത്രം.
- വാരണം ആയിരം: പിതാവും മകനും തമ്മിലുള്ള ബന്ധം പറയുന്ന വൈകാരിക ചിത്രം.
- വിണ്ണൈത്താണ്ടി വരുവായാ: തെന്നിന്ത്യയിലെ ഏറ്റവും മികച്ച പ്രണയചിത്രങ്ങളിൽ ഒന്ന്.
- വേട്ടയാട് വിളയാട്: കമൽ ഹാസൻ നായകനായ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ.