Gayathri Suresh: ‘അതിന്റെ പേരിൽ ഒരുപാട് വഴക്ക് കേട്ടിട്ടുണ്ട്; ബാങ്ക് ജോലി ആഗ്രഹിച്ചിരുന്നില്ല, പിടിച്ച് നിൽക്കുകയായിരുന്നു’
Gayathri Suresh About Leaving Her Bank Job: നല്ല ശബളമുള്ള ബാങ്ക് ജോലി ഉപേക്ഷിച്ച് സ്ഥിര വരുമാനമില്ലാത്തെ അഭിനയം തെരഞ്ഞെടുത്തതിനെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

Gayathri Suresh
തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടിയും മോഡലുമായ ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരിയിൽ എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തി. ബാങ്ക് ജോലി ഉപേക്ഷിച്ച് സിനിമയിലെത്തിയ നടി തെലുങ്കിലാണ് ഏറെയും സിനിമകൾ ചെയ്തത്.
നല്ല ശബളമുള്ള ബാങ്ക് ജോലി ഉപേക്ഷിച്ച് സ്ഥിര വരുമാനമില്ലാത്തെ അഭിനയം തെരഞ്ഞെടുത്തതിനെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു നടിയുടെ പ്രതികരണം. അനിയത്തി കല്യാണിയുമായുള്ള ബോണ്ടിങ്ങിനെ കുറിച്ചും ഗായത്രി സംസാരിക്കുന്നുണ്ട്.
താൻ ജനിച്ചത് തൃശൂരാണെങ്കിലും എൽകെജി വരെ വളർന്നത് എറണാകുളത്തായിരുന്നു. ഇരുപത്തിനാലാം വയസിലാണ് ബാങ്കിൽ ജോലിക്ക് പ്രവേശിച്ചത്. ബാങ്കിൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നുണ്ട്. എന്നാൽ താൻ മുഴുവൻ സമയവും ഫോൺ ഉപയോഗിക്കുമായിരുന്നു. അതിന്റെ പേരിൽ ഒരുപാട് വഴക്ക് കേട്ടിട്ടുമുണ്ട്.എന്നാലും ഞാൻ നിർത്തില്ല. സെൽഫിയൊക്കെ എടുത്തുകൊണ്ടേയിരിക്കും. ബാങ്ക് ലൈഫ് തനിക്ക് മിസ് ചെയ്യാറില്ലെന്നും നടി പറയുന്നു.
Also Read:‘ഇത് ചിത്രീകരിച്ചത് അവരാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല’; ഗീതു മോഹൻദാസിനെ പ്രശംസിച്ച് രാം ഗോപാൽ വർമ
ബാങ്കിലെ ജോലി തനിക്ക് ഇഷ്ടമായിരുന്നില്ലെന്ന് പറഞ്ഞ താരം ജോലി കിട്ടിയതിനെ കുറിച്ചും സംസാരിക്കുന്നുണ്ട്. ക്യാംപസ് പ്ലേസ്മെന്റ് വഴിയാണ് തനിക്ക് ബാങ്ക് ജോലി കിട്ടിയത്. എംബിഎയ്ക്ക് പോകാനായിരുന്നു ആഗ്രഹമെന്നും എന്നാൽ ഒരു വർഷം ഒരു ജോബ് ചെയ്ത എക്സ്പീരിയൻസുണ്ടെങ്കിൽ നല്ലതാവുമല്ലോയെന്ന് കരുതിയാണ് പോയതെന്നും നടി പറയുന്നു. പൈസയുണ്ടാക്കാൻ തുടങ്ങിയപ്പോൾ കുറേക്കാലം പിടിച്ച് നിൽക്കുകയായിരുന്നുവെന്നും ഗായത്രി പറഞ്ഞു. അനിയത്തി കല്യാണിയുമായുള്ള ബോണ്ടിങ് എത്രത്തോളം ശക്തമാണെന്നതിനെ കുറിച്ചും ഗായത്രി സംസാരിച്ചു. കുട്ടിക്കാലത്ത് അനിയത്തിയുടെ ഹീറോ താനായിരുന്നുവെന്നും ഗായത്രി പറഞ്ഞു.