Gopi Sundar : പോസ്റ്റിനു താഴെ അതിരുവിട്ട കമൻ്റുകൾ; കേസ് കൊടുത്ത് ഗോപി സുന്ദർ

Gopi Sundhar Issue: പത്തുലക്ഷത്തിലേറെ പേർ പിന്തുടരുന്ന തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലിൽ ആണ് പ്രതികൾ ഇത്തരം കമൻ്റുകൾ നടത്തിയിട്ടുള്ളത് എന്ന് ഗോപി സുന്ദർ പറയുന്നു.

Gopi Sundar : പോസ്റ്റിനു താഴെ അതിരുവിട്ട കമൻ്റുകൾ; കേസ് കൊടുത്ത് ഗോപി സുന്ദർ

(Image Courtesy: Facebook)

Edited By: 

Jenish Thomas | Updated On: 19 Aug 2024 | 12:35 PM

ഫേസ്ബുക്കിൽ പങ്കുവെച്ച ഫോട്ടോയുടെ താഴെ അശ്ലീല കമൻ്റിട്ടയാൾക്കെതിരെ പരാതി നൽകി സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ (Gopi Sunder). അതിരുവിട്ട കമൻ്റിട്ട ആൾക്കെതിരെ സൈബർ പോലീസിൽ പരാതി നൽകിയതായി ഗോപി സുന്ദർ തൻ്റെ സമൂഹ മാധ്യമ പേജിലൂടെ അറിയിച്ചു. കൂടാതെ പരാതിയുടെ പകർപ്പും അദ്ദേഹം പങ്കുവെച്ചു. അടുത്തിടെയായി സ്വകാര്യം ജീവിതവുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങൾ ഗോപി സുന്ദറിൻ്റെ പേരിൽ ഉയർന്നിരുന്നു.

പ്രണയവും ലിവിങ് ടുഗെദറും മടിയില്ലാതെ പരസ്യമാക്കുന്ന വ്യക്തിയാണ് ഗോപി സുന്ദർ. അതുകൊണ്ട് സംഗീത സംവിധായകൻ കടുത്ത സൈബർ ആക്രമണം സോഷ്യൽ മീഡിയയിലൂടെ നേരിടുന്നത്. ഈ കഴിഞ്ഞ ദിവസം ചിങ്ങം ഒന്ന് പ്രമാണിച്ച് സംഗീത സംവിധായകൻ ഫേസ്ബുക്കിൽ തൻ്റെ ഫോട്ടോ പങ്കുവെച്ചിരുന്നു. അതിൽ ചിലർ മോശം കമൻ്റുകളുമായി വന്നു. മറ്റ് ചിലർ കേട്ടാൽ അറയ്ക്കുന്ന തെറിവാക്കുകളും കമൻ്റ് ചെയ്തിട്ടുണ്ട്. അതിരുവിട്ടപ്പോഴാണ് ഗോപി സുന്ദർ കേരള പോലീസിൻ്റെ സൈബർ വിഭാഗത്തിൽ പരാതി നൽകിയത്.

പരാതിയുടെ പകർപ്പ് ‘ഇനി നമുക്ക് സപ്താഹം വായിക്കാം’ എന്ന തലക്കെട്ടോടെയാണ് ഗോപി പങ്കുവെച്ചത്.

 

ALSO READ: ലീക്ക് ആവരുതെന്ന് അവര്‍ പറഞ്ഞു, അനുസരിച്ചതുകൊണ്ട് പി ആര്‍ ടീമിനെ ഒന്നും വെച്ചില്ല, അത് മണ്ടത്തരമായി പോയി: അപ്‌സര

പരാതിയിൽ പറയുന്നത്

“ഞാൻ വർഷങ്ങളായി ഇന്ത്യൻ സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംഗീത സംവിധായകനാണ്, കൂടാതെ ദേശീയ-സംസ്ഥാന അവാർഡുകൾ ലഭിച്ചതിൽ അനുഗ്രഹീതനുമാണ്. ഈയിടെയായി എൻ്റെ വ്യക്തിപരമായ കാര്യങ്ങളിൽ എൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വിവിധ ആളുകൾ എന്നെ അനാവശ്യമായി ടാർഗെറ്റുചെയ്യുന്നു. ഞാൻ അങ്ങേയറ്റം സംയമനം പാലിക്കുകയും അത്തരം നിഷേധാത്മകമായ എല്ലാ ഉള്ളടക്കങ്ങളിൽ നിന്നും എന്നെത്തന്നെ അകറ്റി നിർത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ വന്ന മൂന്ന് കമന്റുകൾ കണ്ട് ഞെട്ടിപ്പോയി. പ്രായമായ എന്റെ അമ്മയ്ക്കെതിരെയാണ് ഈ വ്യക്തി ഇത്രയും തരംതാഴ്ന്ന കമന്റ് പോസ്റ്റ് ചെയ്തത്. അത് അങ്ങേയറ്റം അശ്ലീലവും ഭയപ്പെടുത്തുന്നതും അപകീർത്തികരവുമാണ്. പത്തുലക്ഷത്തിലേറെ പേർ പിന്തുടരുന്ന എൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലിലിൽ ആണ് പ്രതികൾ ഇത്തരം കമൻ്റുകൾ നടത്തിയിട്ടുള്ളത് എന്ന കാര്യം ശ്രദ്ധിക്കണം. അത്തരം കമന്റുകൾ എൻ്റെ പ്രശസ്തിക്ക് ഹാനി വരുത്തി, എന്നെയും എൻ്റെ നിരപരാധിയായ അമ്മയെയും പൊതുജനങ്ങൾക്ക് മുന്നിൽ അപമാനിച്ചു. ഈ കമന്റുകൾ വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ട്രോൾ വീഡിയോകളായും മറ്റും പ്രചരിച്ചു. ഇത് കൂടുതൽ ദോഷം ചെയ്തു. തൻ്റെ അമ്മയെക്കുറിച്ച് ഇത്തരത്തിൽ ഒരു പരാമർശം നടത്താനുള്ള ഈ വ്യക്തിയുടെ ധീരത ആശങ്കാജനകവും വേദനാജനകവുമാണ്. അത്തരം പെരുമാറ്റങ്ങൾ പരി​ഗണിക്കാതെ വിട്ടാൽ ആർക്കെതിരെയും ഇത്തരം നീചമായ പരാമർശങ്ങൾ തുടരാൻ അത് ആ വ്യക്തിക്കോ മറ്റുള്ളവർക്കോ ധൈര്യം നൽകിയേക്കാം.”

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ