Grace Antony Car Collection : ടൈഗൂണിന് ഒരു കൂട്ടായെല്ലോ! ഗ്രേസ് ആൻ്റണിയുടെ ഗറാഷിൽ എത്തിയ പുതിയ അതിഥി

Actress Grace Antony Cars : ഫോക്സ്വാഗൺ ടൈഗൂൺ ഗ്രേസ് ആൻ്റണിയുടെ ഗറാഷിൽ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഭർത്താവ് എബി ടോം സിറിയക്കിനൊപ്പം എത്തിയാണ് ഗ്രേസ് തൻ്റെ പുതിയ കാർ വാങ്ങിയത്. BMW എക്സ്3 30എം സ്പോർട്ട് പ്രോ ആണ് ഗ്രേസ് ആൻ്റണി പുതുതായി വാങ്ങിയത്.

Grace Antony Car Collection : ടൈഗൂണിന് ഒരു കൂട്ടായെല്ലോ! ഗ്രേസ് ആൻ്റണിയുടെ ഗറാഷിൽ എത്തിയ പുതിയ അതിഥി

Grace Antony, BMW Car

Published: 

27 Mar 2026 | 04:58 PM

വെള്ളിത്തിരയിലെ മികവിനൊപ്പം ജീവിതത്തിലെ നേട്ടത്തിന് ആഡംബരത്തിളക്കം നൽകി നടി ഗ്രേസ് ആൻ്റണി. തൻ്റെ ഗറാഷിലേക്ക് ആഡംബര കാറായ BMW എത്തിച്ചിരിക്കുകയാണ് ഗ്രേസ് ആൻ്റണി. BMW-യുടെ എക്സ്3 30എം സ്പോർട്ട് പ്രോ എന്ന കാറാണ് നടി വാങ്ങിച്ചിരിക്കുന്നത്. ഭർത്താവ് എബി ടോം സിറിയക്കിനൊപ്പം BMW-യുടെ ഷോറൂമിലെത്തി കാർ സ്വന്തമാക്കുന്ന ദൃശ്യങ്ങൾ നടി തൻ്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു.

സന്തോഷം പങ്കുവെച്ച് നടി

പുതിയ കാറിൻ്റെ താക്കോൽ വാങ്ങിച്ചപ്പോൾ തൻ്റെ നേട്ടങ്ങൾക്കായി താൻ കടന്നുപ്പോയ കഷ്ടാപ്പാടുകളും പ്രയത്നങ്ങളെയും കുറിച്ച് ഓർത്തുപോയി എന്ന് ഗ്രേസ് തൻ്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രതിസന്ധികൾ വന്നു, എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാകാതെ മുന്നോട്ട് പോയി. ഇന്ന് ഈ താക്കോലുകൾ കൈയ്യിലേക്ക് വാങ്ങുമ്പോൾ ഒരു കാറിൽ എന്നതിലുപരി കഠിനാധ്വാനത്തിൻ്റെ വിശ്വാസത്തിൻ്റെയും തുടങ്ങി ഒരുപാട് അർഥങ്ങൾ ഉണ്ട് എന്ന് നടി തൻ്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു. നേരത്തെ 2022ലാണ് ഗ്രേസ് ആദ്യമായി ഒരു കാർ സ്വന്തമാക്കുന്നത്. ഫോക്സ്വാഗണിൻ്റെ ടൈഗൂൺ കോപാംക്ട് എസ് യു വി സ്വന്തമാക്കിയത് തൻ്റെ സ്വപ്ന സാഫല്യമായിരുന്നുയെന്നാണ് നടി അന്ന് അറിയിച്ചത്.

ALSO READ : Balachandra Menon: സ്ത്രീകൾ അപകടകാരികൾ! സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് ബാലചന്ദ്ര മേനോൻ

BMW എക്സ്3 30എം സ്പോർട്ട് പ്രോ കാർ

വെറും 6.2 സക്കൻഡുകൾ കൊണ്ട് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ പോകാൻ സാധിക്കുന്ന ജർമൻ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന കാറാണ് BMW എക്സ്3 30എം സ്പോർട്ട് പ്രോ. 258 ബിഎച്ച്പി പവറും 400 എൻഎം പീക്ക് ടോർക്കിനുമായി 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് BMW എക്സ്3 30എം സ്പോർട്ട് പ്രോയ്ക്കുള്ളത്. പ്രമീയം ലെതെർ സീറ്റുകളാണ് ഇൻ്റീരിയർ ഭാഗം. ഒപ്പം 14.9 ഇഞ്ച് ടച്ച് സക്രീൻ ഇൻഫോടെയ്മെൻ്റ് സിസ്റ്റവും ഇൻ്റീരയറിൻ്റെ ഭാഗമായി എത്തുന്നുണ്ട്. സുരക്ഷയ്ക്കായി ആറ് എയർ ബാഗുകൾ, അഡാപ്റ്റീവ് എൽഡി ഹെഡ് ലാമ്പുകൾ BMW എക്സ്3 30എം സ്പോർട്ട് പ്രോയ്ക്കുണ്ട്. കേരളത്തിൽ ഈ എക്സ് ഷോറൂം വില 75.50 ലക്ഷം രൂപയാണ്.

ഗ്രേസ് ആൻ്റണി

ഒമർ ലുലു ഒരുക്കിയ ഹാപ്പി വെഡിങ്സ് എന്ന സിനിമയിലൂടെയാണ് ഗ്രേസ് ആൻ്റണി സിനിമ പ്രവേശം. ചെറിയ റോളുകളിൽ നിന്നും ഗ്രേസ് ആൻ്റണി ശ്രദ്ധേയമാകുന്നത് 2019ൽ ഇറങ്ങിയ കുമ്പളങ്ങി നൈറ്റ്സിലൂടെയാണ്. ശേഷം തമാശ, ഹാലാൽ ലവ് സ്റ്റോറി, കനകം കാമിനി കലഹം, റോഷാക്ക് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഗ്രേസ് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ഏറ്റവും ഒടുവിൽ മമ്മൂട്ടിക്കൊപ്പം പദയാത്ര എന്ന സിനമിയിലും മമ്മൂട്ടി-മോഹൻലാൽ പാട്രയറ്റ് എന്ന ചിത്രത്തിലുമാണ് ഗ്രേസ് ഏറ്റവും ഒടുവിലായി വേഷം ചെയ്തത്

 

Follow Us
പെട്രോളിന് ബൈക്കിൻ്റെ ടാങ്ക് ഊരി എത്തി, യുവാവ്
അമ്മയിൽ നിന്നും പാഠങ്ങൾ പഠിക്കുന്ന കുട്ടിയാന
കോൺഗ്രസ്സിൻ്റെ ക്രൗഡ്‌ പുള്ളർ ഷാഫിയോ?
എടിഎമ്മിൽ കയറുന്നവർ സൂക്ഷിക്കണം, ഉള്ളിൽ പാമ്പ്