AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Balachandra Menon: സ്ത്രീകൾ അപകടകാരികൾ! സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് ബാലചന്ദ്ര മേനോൻ

Balachandra Menon about ladies: പുരുഷന്മാർ സ്ത്രീകളെ പറ്റി മനസ്സിലാക്കേണ്ടത് എന്താണെന്ന് അവതാരകന്റെ ചോദ്യത്തിന് ആയിരുന്നു അദ്ദേഹം ഇത്തരത്തിൽ മറുപടി നൽകിയത്. തനിക്ക് ഒരു ഭാര്യയും മകളും ഉണ്ട് എന്നും എന്നിട്ടും താൻ ഇങ്ങനെ ഒരു മറുപടി പറഞ്ഞത് ഒരുപക്ഷേ നിങ്ങൾ എന്നെ ഉത്തരം മുട്ടിക്കാൻ വേണ്ടി ആയിരിക്കാം ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത് എന്നും ബാലചന്ദ്രമേനോൻ പറഞ്ഞു....

Balachandra Menon: സ്ത്രീകൾ അപകടകാരികൾ! സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് ബാലചന്ദ്ര മേനോൻ
Balachandra MenonImage Credit source: Instagram
Ashli C
Ashli C | Updated On: 27 Mar 2026 | 09:58 AM

മലയാള സിനിമ രംഗത്തെ അതുല്യ പ്രതിഭയാണ് ബാലചന്ദ്രമേനോൻ. അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല. ഒരേസമയം തന്നെ നടനായും സംവിധായകനായും തിരക്കഥാകൃത്തായും നിർമ്മാതാവായും എഡിറ്ററായും ഗായകനായും അദ്ദേഹം മലയാള സിനിമയിൽ സജീവമായി. ഏറ്റവും അധികം സിനിമകൾ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത വ്യക്തിയാണ് ബാലചന്ദ്രമേനോൻ. തന്റെ സിനിമകളിൽ പ്രധാന വേഷത്തിൽ അദ്ദേഹം തന്നെ എത്താറുണ്ട്. ഇത് പരിഗണിച്ചുകൊണ്ട് ലിംക ബുക്ക് ഓഫ് റെക്കോർഡിലും അദ്ദേഹം ഇടം നേടി.

ഇപ്പോഴിതാ സ്ത്രീകളെക്കുറിച്ച് അദ്ദേഹം നടത്തിയ ഒരു പരാമർശമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സ്ത്രീകൾ ഭയങ്കര അപകടകാരികളാണ് എന്നും ശ്രദ്ധിച്ച് ഇവരെ കൈകാര്യം ചെയ്യണമെന്നുമാണ് ബാലചന്ദ്രമേനോൻ പറയുന്നത്. ഇതിലും നല്ലൊരു വ്യാഖ്യാനം തനിക്ക് പെട്ടെന്ന് സ്ത്രീകളെക്കുറിച്ച് ചോദിച്ചാൽ പറയാൻ കഴിയില്ല എന്നാണ് അദ്ദേഹം പറയുന്നത്. മൂവി വേൾഡ് മീഡിയ എന്ന ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ALSO READ:ഇഷാനി നേരിട്ടിരുന്ന ആ വിഷമം ദിയക്ക് ഇപ്പോൾ തുടങ്ങി! നിന്നോട് അസൂയ തോനുന്നുവെന്ന് ദിയ

പുരുഷന്മാർ സ്ത്രീകളെ പറ്റി മനസ്സിലാക്കേണ്ടത് എന്താണെന്ന അവതാരകന്റെ ചോദ്യത്തിന് ആയിരുന്നു അദ്ദേഹം ഇത്തരത്തിൽ മറുപടി നൽകിയത്. തനിക്ക് ഒരു ഭാര്യയും മകളും ഉണ്ട് എന്നും, എന്നിട്ടും താൻ ഇങ്ങനെ ഒരു മറുപടി പറഞ്ഞത് ഒരുപക്ഷേ നിങ്ങൾ എന്നെ ഉത്തരം മുട്ടിക്കാൻ വേണ്ടി ആയിരിക്കാം ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത് എന്നും ബാലചന്ദ്രമേനോൻ പറഞ്ഞു. അതേസമയം ഈ മറുപടിയെ അദ്ദേഹത്തിന് മുൻപ് ഉണ്ടായ ചില ആരോപണങ്ങളോടും വിമർശനങ്ങളോടും ബന്ധപ്പെടുത്തുകയാണ് സോഷ്യൽ മീഡിയ. അങ്ങനെയെല്ലാം സംഭവിച്ചപ്പോഴാണോ ഇപ്പോൾ ബോധോദയം ഉണ്ടായത് എന്നാണ് ഒരാൾ ചോദിക്കുന്നത്. എന്നിരുന്നാലും തനിക്കെതിരെ ഉണ്ടായ ആരോപണങ്ങളിൽ ശക്തമായ നിലപാട് ബാലചന്ദ്രമേനോനും സ്വീകരിച്ചിരുന്നു.

Follow Us