AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Mammootty: പകർന്നാട്ടങ്ങളുടെ സുൽത്താൻ ’75’ ന്റെ നിറവിൽ; മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ

Mammootty Birthday:സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഒരു നായകൻ തന്നെയാണ് മമ്മൂട്ടി. തന്റെ ചാരിറ്റി ട്രസ്റ്റിലൂടെ നിരവധി മനുഷ്യർക്ക് കൈത്താങ്ങായി മാറുകയാണ് അദ്ദേഹം.മമ്മൂട്ടി മുഖ്യ രക്ഷാധികാരിയായി 2009ൽ ആരംഭിച്ച ജീവകാരുണ്യ പ്രസ്ഥാനമാണ് 'കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ'. ആരോഗ്യ, വിദ്യാഭ്യാസ, നിർധന സഹായ മേഖലകളിൽ ഈ സംഘടനകളിലൂടെ നിരവധി പദ്ധതികൾ ആണ് നടപ്പിലാക്കി വരുന്നത്..........

Mammootty: പകർന്നാട്ടങ്ങളുടെ സുൽത്താൻ ’75’ ന്റെ നിറവിൽ; മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ
MammoottyImage Credit source: Social Media
Ashli C
Ashli C | Updated On: 07 Sep 2026 | 07:42 AM

മലയാള സിനിമയുടെ സുൽത്താന് ഇന്ന് ജന്മദിനം. 75 ന്റെ നിറവിൽ മലയാളികളുടെ സ്വന്തം മമ്മൂക്ക. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ അഞ്ചര പതിറ്റാണ്ടുകളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. കാലത്തെയും പ്രായത്തെയും തോൽപ്പിക്കുന്ന ആ ലുക്കും അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനിവേശവുമാണ് മമ്മൂട്ടിയെ എല്ലാവർക്കും പ്രിയങ്കരനാക്കി മാറ്റിയത്.

അനുഭവങ്ങൾ പാളിച്ചകൾ

1971ൽ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലൂടെ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടാണ് മമ്മൂട്ടി വെള്ളിത്തിരയിൽ രംഗപ്രവേശം ചെയ്തത്. മലയാള സിനിമയുടെ മുഖശ്രീയായി മാറാൻ മമ്മൂക്കയ്ക്ക് അധികകാലം വേണ്ടിവന്നില്ല. ഒന്നിനുപുറകെ ഒന്നായി നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങൾ മലയാള സിനിമയിൽ നിന്നും മമ്മൂട്ടിയെ തേടിയെത്തി. ‘മേള’, ‘യവനിക’ എന്നീ സിനിമകൾ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ശ്രദ്ധേയ കഥാപാത്രങ്ങൾ സമ്മാനിച്ചു.

ALSO READ:വാട്ട് നെക്സ്റ്റ്! കൂൾ ലുക്കിൽ മമ്മൂട്ടി, കത്തിക്കയറി പുതിയ ഫോട്ടോ

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മതിലുകൾ ‘, ‘ഒരു വടക്കൻ വീരഗാഥ’ യിലെ ചന്തു, അംബേദ്കർ തുടങ്ങി അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങളാണ് മലയാള സിനിമയ്ക്ക് മമ്മൂക്ക സമ്മാനിച്ചത്.

മാറിമാറി വന്ന ഓരോ സംവിധായകർക്കൊപ്പവും വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മമ്മൂക്ക ഇന്നും മലയാള സിനിമയിൽ സജീവമാണ്. പ്രായം വെറും ഒരു നമ്പർ ആണെന്ന് തെളിയിച്ചുകൊണ്ട് പുതിയ തലമുറയിലെ സംവിധായകക്കൊപ്പം അദ്ദേഹം അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. ഭീഷ്മപർവ്വം’, ‘നൻപകൽ നേരത്ത് മയക്കം’, ‘കണ്ണൂർ സ്ക്വാഡ്’, ‘ഭ്രമയുഗം’ തുടങ്ങിയ സമീപകാല ചിത്രങ്ങൾ അദ്ദേഹത്തിലെ നടന്റെയും നിർമ്മാതാവിന്റെയും അപാരമായ പരീക്ഷണ നിരീക്ഷണങ്ങൾക്ക് തെളിവാണ്.

‘കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ’

സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഒരു നായകൻ തന്നെയാണ് മമ്മൂട്ടി. തന്റെ ചാരിറ്റി ട്രസ്റ്റിലൂടെ നിരവധി മനുഷ്യർക്ക് കൈത്താങ്ങായി മാറുകയാണ് അദ്ദേഹം.മമ്മൂട്ടി മുഖ്യ രക്ഷാധികാരിയായി 2009ൽ ആരംഭിച്ച ജീവകാരുണ്യ പ്രസ്ഥാനമാണ് ‘കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ’. ആരോഗ്യ, വിദ്യാഭ്യാസ, നിർധന സഹായ മേഖലകളിൽ ഈ സംഘടനകളിലൂടെ നിരവധി പദ്ധതികൾ ആണ് നടപ്പിലാക്കി വരുന്നത്. തിമിര ബാധിതരായ നിർധനർക്ക് സൗജന്യമായി ശസ്ത്രക്രിയയും ചികിത്സയും ലഭ്യമാക്കുന്ന ‘കാഴ്ച’ എന്ന പദ്ധതി.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് മുതിർന്നവർക്കും സൗജന്യമായി ഹൃദയശസ്ത്രക്രിയകളും ബൈപ്പാസുകളും ലഭ്യമാക്കുന്ന ‘ഹൃദയസ്പർശം ഹൃദ‍്യം’ എന്നിവ. കേൾവി പരിമിതിയുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ലഭ്യമാക്കുന്ന കാതോട് കാതോരം തുടങ്ങിയവ പദ്ധതികളുടെ ഭാഗമാണ്. 75ന്റെ നിറവിൽ പിറന്നാളാഘോഷിക്കുന്ന മമ്മൂക്കയ്ക്ക് നമുക്ക് ഹൃദ്യമായ ജന്മദിനാശംസകൾ നേരാം.

ENGLISH SUMMARY

The Sultan of Malayalam cinema celebrates his birthday today. The Malayali’s own Mammootty turns 75. He has been surprising the audience for five and a half decades with his diverse characters. His timeless looks and his unwavering passion for acting have made Mammootty a favorite of everyone.

Follow Us