AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Harisree Ashokan: ‘ഏഴ് വർഷമായി ആ കേസ്, വിധിക്കായി ഞാൻ കാത്തിരിക്കുകയാണ്, ഓർത്താൽ ഉറങ്ങാൻ പോലും കഴിയില്ല’; ഹരിശ്രീ അശോകൻ

Harisree Ashokan on ‘Punjabi House’ Home Defects: ഇപ്പോഴും തനിക്ക് വിഷമമാണ്. ഓർത്താൽ തനിക്ക് ഉറങ്ങാൻ പോലും കഴിയില്ലെന്നും അഭിനയിക്കുന്ന സമയത്ത് സുഹൃത്തുക്കൾ എന്താ മൂഡ് ഓഫ് ആയി ഇരിക്കുന്നേ എന്ന് ചോദിക്കുമെന്നും അപ്പോൾ കേസിന്റെ ഡേറ്റ് വന്നിട്ടുണ്ടാവുമെന്നാണ് ഹരിശ്രീ അശോകൻ പറയുന്നത്.

Harisree Ashokan: ‘ഏഴ് വർഷമായി ആ കേസ്, വിധിക്കായി ഞാൻ കാത്തിരിക്കുകയാണ്, ഓർത്താൽ ഉറങ്ങാൻ പോലും കഴിയില്ല’; ഹരിശ്രീ അശോകൻ
ഹരിശ്രീ അശോകന്‍Image Credit source: Facebook
sarika-kp
Sarika KP | Published: 06 Aug 2025 21:50 PM

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടൻ ഹരിശ്രീ അശോകൻ. ഒട്ടേറെ മലയാള ചിത്രമാണ് താരം സമ്മാനിച്ചത് . എല്ലാം മലയാളികൾ എത്ര കണ്ടാലും മതിവരാത്ത ചിത്രമാണ്. ചിരിപ്പിച്ച് പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ താരം ഒന്നുമില്ലായ്മയിൽ നിന്നാണ് കരിയർ ആരംഭിച്ചത്. ഇവിടെ നിന്ന് വളർന്നുവന്ന താരം സ്വന്തമായി ഒരു വീട് നിർമ്മിച്ചു. പഞ്ചാബി ഹൗസ് എന്നാണ് വീടിനു നൽകിയ പേര്. എന്നാൽ താരം ആ​ഗ്രഹിച്ച ഒരു ജീവിതമല്ലായിരുന്നു പിന്നീട് ലഭിച്ചത്. ഫ്‌ളോറിംഗിലെ പ്രശ്നങ്ങൾ കാരണം വീടിന്റെ അവസ്ഥ വളരെ മോശമാകുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒടുവിൽ താരം ഉപഭോക്തൃ കോടതിയിൽ കേസ് നൽകി.

ഇപ്പോഴിതാ ആ കേസിന്റെ വിശദാംശങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് ഹരിശ്രീ അശോകൻ. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. വീട് വച്ച വർഷം തന്നെ പൊട്ടിത്തുടങ്ങി. ആ സമയത്ത് ടൈൽ ഇട്ട ആൾക്കാർ വീട്ടിൽ വന്ന് പരിശോധിച്ച് ശരിയാക്കിതരാമെന്ന് പറഞ്ഞു. എന്നാൽ പിന്നീട് അവർ വന്നില്ല. അതിനു ശേഷമാണ് താൻ കോടതിയിൽ കേസ് നൽകുന്നത്. നഷ്ടപരിഹാരം നൽകാൻ കോടതി വിധി വന്നു. അതിൽ രണ്ട് പേർ നഷ്ടപരിഹാരം നൽകിയെന്നും ഒരാൾ ഇതുവരെ നൽകിയിട്ടില്ലെന്നും താരം പറയുന്നു.

Also Read:‘പിറന്നാൾ കേക്കിലുള്ള പുരുഷൻ ആരാണ്’; തുറന്നു പറഞ്ഞ് ഗായിക അമൃത സുരേഷ്; പറഞ്ഞത് നന്നായി എന്ന് ആരാധകർ

ഇപ്പോൾ ഏഴ് വർഷമായി കേസ് നടക്കുന്നുവെന്നും വിധിയെന്താകുമെന്ന് അറിയാൻ കാത്തിരിക്കുകയാണെന്നും താരം പറയുന്നു. കാരണം ഒന്നുമില്ലായ്മയിൽ നിന്ന് ഇവിടം വരെ എത്തിയ ആളാണ് താൻ. സിനിമ എന്ന് പറയുന്നത് നിസാര കാര്യമല്ല. ഭയങ്കര ബുദ്ധിമുട്ടാണ്. രാവും പകലുമെന്നില്ലാതെ വെയിലും മഴയും കൊണ്ട് നമ്മൾ ഉണ്ടാക്കിയ പൈസയ്ക്കാണ് സ്വപ്നം പോലെ ഒരു വീടുവച്ചത്. ആ വീടിനാണ് ഇങ്ങനെ സംഭവിച്ചത്. ഇപ്പോഴും തനിക്ക് വിഷമമാണ്. ഓർത്താൽ തനിക്ക് ഉറങ്ങാൻ പോലും കഴിയില്ലെന്നും അഭിനയിക്കുന്ന സമയത്ത് സുഹൃത്തുക്കൾ എന്താ മൂഡ് ഓഫ് ആയി ഇരിക്കുന്നേ എന്ന് ചോദിക്കുമെന്നും അപ്പോൾ കേസിന്റെ ഡേറ്റ് വന്നിട്ടുണ്ടാവുമെന്നാണ് ഹരിശ്രീ അശോകൻ പറയുന്നത്.