AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Catherine O’Hara: പ്രശസ്ത ഹോളിവുഡ് താരം കാതറിൻ ഒഹാര അന്തരിച്ചു

Catherine O'Hara Passes Away at 71: 1990-ൽ പുറത്തിറങ്ങിയ 'ഹോം എലോൺ' എന്ന ചിത്രത്തിൽ കാതറിൻ നടത്തിയ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മികച്ച നടിക്കുള്ള എമ്മി അവാർഡും ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്.

Catherine O’Hara: പ്രശസ്ത ഹോളിവുഡ് താരം കാതറിൻ ഒഹാര അന്തരിച്ചു
Catherine O'haraImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 31 Jan 2026 | 07:29 AM

ലോസ് ഏഞ്ചൽസ്: വിഖ്യാത ഹോളിവുഡ് നടിയും എമ്മി പുരസ്കാര ജേതാവുമായ കാതറിൻ ഒഹാര (71) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ലോസ് ഏഞ്ചൽസിലെ വസതിയിലായിരുന്നു അന്ത്യം. ഹാസ്യവേഷങ്ങളിലൂടെ ഹോളിവുഡ് സിനിമകളിൽ ശ്രദ്ധേയയായ നടിയാണ് കാതറിൻ. ‘ഹോം എലോൺ’ (Home Alone) പരമ്പരയിലെ അമ്മ വേഷത്തിലൂടെയും ‘ഷിറ്റ്സ് ക്രീക്ക്’ (Schitt’s Creek) എന്ന പരമ്പരയിലെ മോയ്റ റോസ് എന്ന കഥാപാത്രത്തിലൂടെയുമാണ് അവർ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.

കാനഡയിൽ ജനിച്ച് ഹോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ കാതറിൻ, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിന് ഉടമയാണ്. 1976-84 കാലയളവിൽ ടൊറോന്റോയിലെ സെക്കൻഡ് സിറ്റി ടെലിവിഷൻ സ്‌കെച്ച് കോമഡി സീരീസിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറിയത്.

1990-ൽ പുറത്തിറങ്ങിയ ‘ഹോം എലോൺ’ എന്ന ചിത്രത്തിൽ മക്കൗലി കൾക്കിൻ അവതരിപ്പിച്ച കെവിൻ എന്ന കഥാപാത്രത്തിന്റെ അമ്മയായി കാതറിൻ നടത്തിയ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മികച്ച നടിക്കുള്ള എമ്മി അവാർഡും ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്.

ALSO READ: ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്

അഭിനയത്തിന് പുറമെ തിരക്കഥാകൃത്ത് എന്ന നിലയിലും അവർ തിളങ്ങിയിരുന്നു. ‘ബീറ്റിൽജൂസ്’ (Beetlejuice), ‘ബെസ്റ്റ് ഇൻ ഷോ’ (Best in Show) തുടങ്ങിയവ അവരുടെ ശ്രദ്ധേയമായ സിനിമകളാണ്. കാതറിന്റെ നിര്യാണത്തിൽ ഹോളിവുഡിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ഹാസ്യരംഗങ്ങളിൽ തനതായ ശൈലി പിന്തുടർന്നിരുന്ന അവർ കനേഡിയൻ-അമേരിക്കൻ സിനിമാ ലോകത്തിന് നൽകിയ സംഭാവനകൾ നിസ്തുലമാണ്. സംസ്കാരം പിന്നീട് നടക്കും. പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ ബോ വെൽഷ് ആണ് ഭർത്താവ്. മാത്യു, ലൂക്ക് എന്നിവർ മക്കളാണ്.