Honey Rose: 20 വർഷമായി ഞാൻ കടിച്ചുതൂങ്ങി നിൽക്കുന്നു; അവസ്ഥ തുറന്നു പറഞ്ഞ് ഹണി റോസ്
Honey Rose: ഇതിലെങ്കിലും ഇവൾ രക്ഷപ്പെടുമായിരിക്കും എന്നായിരിക്കും വിനയൻ സാറിന്റെ മനസ്സിലൂടെ ഇപ്പോൾ കടന്നു പോകുന്ന ചിന്ത എന്നും ഹണി. തന്നെ സംബന്ധിച്ചിടത്തോളം

Honey Rose
തന്റെ 20 വർഷം നീണ്ടുനിൽക്കുന്ന സിനിമ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞു നടി ഹണി റോസ്. 20 വർഷമായി താൻ സിനിമയിൽ ഉണ്ട്. എന്നാൽ തന്നെ മലയാള സിനിമയ്ക്ക് തന്നെ ആവശ്യമില്ലെന്ന് ഹണി റോസ്. താൻ സിനിമയിൽ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണെന്ന് ഹണിറോസ് കൂട്ടി ചേർത്തു. ഹണി കേന്ദ്ര കഥാപാത്രമായി എത്തുന്ന റേച്ചൽ എന്ന സിനിമയുടെ ട്രെയിലർ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് ഹണിറോസ് അവതരിപ്പിക്കുന്നത്. ട്രെയിലർ ലോഞ്ചിനിടയാണ് ഹണി റോസ് തന്റെ സിനിമ ജീവിതത്തെക്കുറിച്ച് സംസാരിച്ചത്.
പത്തിരുപത് വർഷമായി സിനിമയിലെത്തിയിട്ട്. അതിന് കാരണക്കാരൻ ആയത് വിനയൻ സാറാണ്. സംവിധായകൻ വിനയനാണ് തന്നെ സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത്. ഇതിലെങ്കിലും ഇവൾ രക്ഷപ്പെടുമായിരിക്കും എന്നായിരിക്കും വിനയൻ സാറിന്റെ മനസ്സിലൂടെ ഇപ്പോൾ കടന്നു പോകുന്ന ചിന്ത എന്നും ഹണി. തന്നെ സംബന്ധിച്ചിടത്തോളം തനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള ഒരു സിനിമ ചെയ്യണം എന്നതാണ് ആഗ്രഹം. മലയാള സിനിമയ്ക്ക് തന്നെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ ഒരു ആവശ്യവുമില്ല താൻ കടിച്ചു തൂങ്ങി നിൽക്കുന്ന ഒരു വ്യക്തിയാണ്.
ഒരുപാട് സിനിമ ചെയ്യാൻ ഒന്നും ആഗ്രഹവുമില്ല. ചെയ്യുന്നത് നല്ല കഥാപാത്രങ്ങൾ ആയിരിക്കണം എന്നാണ് ആഗ്രഹം തന്നെ സംബന്ധിച്ചിടത്തോളം തനിക്ക് ഒത്തിരി കഥാപാത്രങ്ങൾ വരണമെന്നില്ല. വരുന്നതിൽ നിന്ന് ഏറ്റവും നല്ലത് ചൂസ് ചെയ്തു ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയാണ് പ്രാർത്ഥിക്കുന്നതെന്നും അഭിനയമാണ് തന്റെ വലിയൊരു പാഷൻ എന്നും ഹണി റോസ് കൂട്ടിച്ചേർത്തു.
അതേസമയം ഹണി റോസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന റേച്ചൽ ക്രിസ്മസ് റിലീസ് ആയി ഡിസംബർ 6നാണ് തിയേറ്ററിൽ എത്തുക. മലയാളം കൂടാതെ കന്നട തെലുങ്ക് തമിഴ് ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.