Big boss Malayalam Season 8: വെറുതെയല്ല ഇവർ ബിഗ് ബോസിൽ എത്തിയത്! മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ യഥാർത്ഥ മാനദണ്ഡങ്ങൾ ഇതാ!

The Secret Behind Bigg Boss Malayalam Casting: ഒരു വ്യക്തിയെ മത്സരാർത്ഥിയായി പരിഗണിക്കുമ്പോൾ ആദ്യം തന്നെ നോക്കുക ആ വ്യക്തിക്ക് ബിഗ് ബോസ് ഹൗസിൽ തുടരാനാകുമോ എന്നാണ്. പ്രേക്ഷകരെയും വീട്ടിലെ മത്സരാർത്ഥികളെയും എൻഗേജ് ചെയ്യാൻ സാധിക്കണം എന്നതും പ്രധാനപ്പെട്ട കാര്യം തന്നെ. സമ്മർദ്ദത്തെ തുടർന്ന് മത്സരാർത്ഥികൾ ഷോയിൽ നിന്നും പിൻവാങ്ങുകയോ, ഓതുങ്ങിപ്പോവുകയോ ചെയ്ത മുൻ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്

Big boss Malayalam Season 8: വെറുതെയല്ല ഇവർ ബിഗ് ബോസിൽ എത്തിയത്! മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ യഥാർത്ഥ മാനദണ്ഡങ്ങൾ ഇതാ!

Bigg Boss Malayalam Season 8

Published: 

08 Sep 2026 | 08:33 PM

ബിഗ് ബോസ് മലയാളം സീസൺ 8 ആരംഭിച്ച് കഴിഞ്ഞു. ഇതിനോടകം തന്നെ വീട്ടിൽ നാടകീയ രംഗങ്ങളും കണ്ടു തുടങ്ങി. എല്ലാ വർഷവും ബിഗ് ബോസ് സീസൺ ആരംഭിക്കുന്നതിന് മുൻപ് ഉയർന്ന് കേൾക്കുന്ന ഒരു ചോദ്യമുണ്ട്. എങ്ങനെയാണ് ഷോയിലേക്ക് മത്സരാർത്ഥികളെ തിരഞ്ഞെടുകുന്നത് എന്ന്. എന്തെല്ലാമാണ് അതിൻ്റെ മാനദണ്ഡങ്ങൾ? സാമൂഹ്യ മാധ്യമങ്ങളിൽ ഇത് വലിയ ചർച്ചാ വിഷയമാകാറുണ്ട്. തങ്ങൾക്കിഷ്ടമില്ലാത്ത മത്സരാർത്ഥികൾ വീട്ടിലെത്തുമ്പോൾ ഇവർക്ക് ഈ ഷോയിൽ മത്സരിക്കാൻ എന്ത് യോഗ്യത എnn ചോദിക്കുന്നവരും കുറവല്ല. എന്നാൽ എന്തെല്ലാം കാര്യങ്ങൾ നോക്കിയാണ് ബിg ബോസ് ഷോയിലേക്ക് മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നത് എന്ന് വിശദീകരിക്കുകയാണ് ജിയോ സ്റ്റാർ എൻ്റർടെയിൻമെൻ്റ് വിഭാഗം സൗത്ത് ഇന്ത്യൻ ക്ലസ്റ്റർ ഹെഡ് കൃഷ്ണൻ കുട്ടി.

പ്രധാനമായും ശക്തമായ വ്യക്തിത്വം ഉള്ളവരെയാണ് മത്സരാർത്ഥികളായി കൊണ്ടുവരാറുള്ളത് എന്ന് കൃഷ്ണൻ കുട്ടി പറയുന്നു. കൃത്യമായ നിലപാടുകൾ സ്വീകരികാൻ കഴിയുന്ന വ്യക്തികളെയാണ് ബിഗ് ബോസിസിൽ മത്സരാർത്ഥികളായി കൊണ്ടുവരാറുള്ളത്. കാരണം, മൊബൈൽ ഫോണുകൾ ഇല്ലാതെ, പുറം ലോകവുമായി ബന്ധം പുലർത്താതെ, പുസ്തകങ്ങൾ ഇല്ലാതെ സദാസമയവും ക്യാമറകളുടെ നിരീക്ഷണത്തിൽ 100 ദിവസം കഴിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് അസാമാന്യ വ്യക്തിത്വവും ധൈര്യവും ആവശ്യമാണ് എന്ന് കൃഷ്ണൻ കുട്ടി എടുത്തുപറയുന്നു.

Also Read: Big Boss Malayalam Season 8: താൻ കാരണം ഞാൻ സ്നേഹിച്ച പാർട്ടി പോലും എന്നെ കൂവി പുറത്താക്കി, എല്ലാം നഷ്ടപ്പെട്ടു! പൊട്ടിക്കരഞ്ഞ് റിനി ആൻ ജോർജ്

ഒരു വ്യക്തിയെ മത്സരാർത്ഥിയായി പരിഗണിക്കുമ്പോൾ ആദ്യം തന്നെ നോക്കുക ആ വ്യക്തിക്ക് ബിഗ് ബോസ് ഹൗസിൽ തുടരാനാകുമോ എന്നാണ്. പ്രേക്ഷകരെയും വീട്ടിലെ മത്സരാർത്ഥികളെയും എൻഗേജ് ചെയ്യാൻ സാധിക്കണം എന്നതും പ്രധാനപ്പെട്ട കാര്യം തന്നെ. സമ്മർദ്ദത്തെ തുടർന്ന് മത്സരാർത്ഥികൾ ഷോയിൽ നിന്നും പിൻവാങ്ങുകയോ, ഓതുങ്ങിപ്പോവുകയോ ചെയ്ത മുൻ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മത്സരാർത്ഥിയായി വരുന്ന ഒരു വ്യക്തിക്ക് ബിഗ്ബോസ് വീട്ടിലേക്ക് പുതുതായി എന്ത് കൂട്ടിച്ചേർക്കാനാകും?, ആളുകൾ കണ്ടതിനും അപ്പുറം മറ്റൊരു ഡയമെൻഷൻ ആ വ്യക്തിക്ക് ഉണ്ടോ? എന്നി കാര്യങ്ങൾ കൃത്യമായി പരിശോധിക്കും. ഇതുകൂടാതെ ബിഗ് ബോസിലേക്ക് എത്തുന്ന ഓരോ മത്സരാർത്ഥികളും കേരളത്തിൻ്റെ സംസ്കാരത്തെ പ്രനിധീകരിക്കുന്നതാകണം എന്ന നിർബ്ബന്ധവും തങ്ങൾക്കുണ്ട് എന്നും കൃഷ്ണൻ കുട്ടി പറയുന്നു.

എല്ലാ വിഭാഗക്കാരെയും ഉയർത്തിക്കൊണ്ടുവരിക എന്നതും ഒരു പ്രധാന മാനദണ്ഡമാണ്. എൽ.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിക്ക് ഷോയിൽ പങ്കെടുക്കാനും മത്സരിക്കാനും അവസരങ്ങൾ തുറന്നത് അതുകൊണ്ടാണ്. ഇത്തരം ഒരു ഇനീഷ്യേറ്റിവിലൂടെ സമൂഹത്തിൽ തന്നെ മാറ്റമുണ്ടാക്കാനായി. തങ്ങളിൽ നിന്നും വ്യത്യസ്തരായ ആളുകളെയും സ്വീകരിക്കാനുള്ള മാനസികാവസ്ഥയിലേക്ക് വലിയ ഒരു വിഭാഗം ആളുകൾ എത്തി. പലരുടെയും മുൻ അഭിപ്രായങ്ങളിൽ മാറ്റം വന്നു എന്നും അതിൽ വലിയ അഭിമാനം തോന്നുന്നുണ്ട് എന്നും കൃഷ്ണൻ കുട്ടി വ്യക്തമാക്കി..

English Summary

JioStar Entertainment’s Krishnan Kutty revealed that Bigg Boss Malayalam contestants are selected based on their strong personalities, ability to handle pressure, and cultural representation.

Loading...
Unable to load recommendations.
Follow Us
Related Stories
Short Film From Bethlehem Kudumba Unit : സാത്തുക്കുടി ഇനി തെലുങ്കർക്കും കുടിക്കാം! ‘ഒരു സാത്തുക്കുടി പ്രണയം’ തെലുങ്കിലേക്ക്
Big Boss Malayalam Season 8: താൻ കാരണം ഞാൻ സ്നേഹിച്ച പാർട്ടി പോലും എന്നെ കൂവി പുറത്താക്കി, എല്ലാം നഷ്ടപ്പെട്ടു! പൊട്ടിക്കരഞ്ഞ് റിനി ആൻ ജോർജ്
“ഇനി നീ മൈക്കിൽ പറഞ്ഞില്ലെങ്കിൽ ഞാൻ അഭിനയിക്കില്ല എന്ന് ദുൽഖർ പറഞ്ഞു”; സംഭവം വിവരിച്ച് അയാം ഗെയിം സംവിധായകൻ
Magic Mushroom OTT : റിലീസായിട്ട് എട്ട് മാസം; നാദിർഷ-വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം മാജിക് മഷ്റൂ ഇന്ന് ഒടിടിയിൽ എത്തും
Big boss Malayalam Season 8: വമ്പൻ ട്വിസ്റ്റ്! ഗായത്രി സുരേഷ് ബിഗ് ബോസ് വീടിന് പുറത്തേക്ക്
Bethlehem Kudumba Unit : എക്കാലത്തെയും മികച്ച കളക്ഷൻ, എമ്പുരാനെ സൈഡാക്കി ബത്ലഹേം കുടുംബയൂണിറ്റ്! ഇനി മുന്നിലുള്ളത് ഒരേയൊരു ചിത്രം
പുളി ചേർത്ത ഭക്ഷണങ്ങൾ ദിവസവും കഴിക്കാറുണ്ടോ?
വാങ്ങിക്കാൻ ഒരു ടഫുമില്ല! 1499 രൂപ വില, ഐടെൽ ടഫ് എത്തി
ഇന്നോവ ഹൈക്രോസ് ഫേസ് ലിഫ്റ്റ് വരുന്നു
മെത്ത മാറ്റേണ്ടത് എത്ര വർഷം കഴിയുമ്പോൾ?
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്