AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

“പിന്നിട് ആലോചിക്കുമ്പോൾ മനപ്രയാസം തോന്നാൻ പാടില്ല” വിസ്മയ അമ്മ സുചിത്രയോട് പറഞ്ഞത് ഇങ്ങനെ!

Why Vismaya Agreed to Movie Promotions Unlike Pranav: Suchitra Mohanlal Explains: സിനിമയുടെ ചിത്രീകരണം കഴിഞ്ഞപ്പോൾ ഇൻ്റർവ്യുകൾക്കും പ്രോമോഷൻ പരിപാടികൾക്കും ഒന്നും പോകില്ല എന്ന് മായ പറഞ്ഞിരുന്നു. ആദ്യം സമ്മതിച്ചു എങ്കിലും. രണ്ടുപേരും ഒരുപോലെയായിക്കൂടാ എന്ന് താൻ പറഞ്ഞു. പ്രണവ് അത്തരം പരിപാടികൾക്ക് ഒന്നും പോകാറില്ല. ആളുകൾ ഇപ്പോൾ അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നീ കൂടി അങ്ങനെ ചെയ്തുകൂടാ എന്ന് മകളോട് പറഞ്ഞിരുന്നു

“പിന്നിട് ആലോചിക്കുമ്പോൾ മനപ്രയാസം തോന്നാൻ പാടില്ല” വിസ്മയ അമ്മ സുചിത്രയോട് പറഞ്ഞത് ഇങ്ങനെ!
വിസ്മയ മോഹൻലാൽ, സുചിത്ര മോഹൻലാൽImage Credit source: Instagram Maya Mohanlal
Sumeesh T Unneen
Sumeesh T Unneen | Published: 21 Aug 2026 | 01:43 PM

വിസ്മയ മോഹൻലാലിൻ്റെ അരങ്ങേറ്റ ചിത്രം ‘തുടക്കം’ തീയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പികുന്ന പ്രകടനമാണ് സിനിമയിൽ താരം കാഴ്ചവച്ചത്. ഇപ്പോഴിത സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം എങ്ങനെയാണ് മകൾ തൻ്റെ അടുത്ത് അവതരിപ്പിച്ചത് എന്ന് വെളിപ്പെടുത്തുകയാണ് വിസ്മയയുടെ അമ്മ സുചിത്ര മോഹൻലാൽ. പ്രണവിൻ്റെ അടുത്താണ് സിനിമാ മോഹം വിസ്മയ് ആദ്യ പറഞ്ഞത് എന്നും പിന്നിടാണ് തൻ്റെ അടുത്ത് പറഞ്ഞത് എന്ന് സുചിത്ര പറയുന്നു.

“അപ്പുവും മായയും വളരെ ക്ലോസാണ്. അവർ രണ്ടുപേരും എല്ലാ കാര്യങ്ങളും സംസാരിക്കാറുണ്ട്. അങ്ങനെയാണ് സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം അപ്പുവിനോട് പറയുന്നത്. പിന്നീടാണ് എൻ്റെ അടുത്ത് പറയുന്നത്” സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ ഇരുവരും നാടകങ്ങളിൽ ഒക്കെ അഭിനയിക്കുമായിരുന്നു. സിനിമ ചെയ്യണം എന്ന ആഗ്രഹം കുറേ നാളുകളായി അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു. അത് പുറത്തുപറയാനുള്ള ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. കുറച്ചു നാളുകൾക്ക് മുൻപാണ് ആഗ്രഹം മകൾ തുറന്നുപറയുന്നത് എന്ന് സുചിത്ര പറയുന്നു.

“ഇപ്പോൾ ഞാൻ ചെയ്തിതില്ലെങ്കിൽ,.., എന്തുകൊണ്ട് ചെയ്തില്ല എന്നൊരു തോന്നൽ പിന്നീടൊരിക്കൽ ആലോചിക്കുമ്പോൾ ഉണ്ടാകാൻ പാടില്ല.” എന്നായിരുന്നു വിസ്മയ പറഞ്ഞത് എന്ന് സുചിത്ര ഓർത്തെടുക്കുന്നു. സുചിത്ര തന്നെയാണ് വിഷയം മോഹൻലാലിന് മുന്നിൽ അവതരിപ്പിച്ചത്. പിന്നീട് ജൂഡ് ആൻ്റണിയിലേക്ക് എത്തുകയും ‘തുടക്കം’ സംഭവിക്കുകയും ചെയ്തു.

Also Read: “ഖലിഫ പാർട്ട് വൺ മാമ്പറക്കൽ ആഹമ്മദലിയുടെ വലിയ ലോകത്തിലെ ഒരു ഭാഗം മാത്രം”; രണ്ടാം ഭാഗത്തെ കുറിച്ച് പൃഥ്വിരാജ്

സിനിമയുടെ കഥ ആദ്യം കേട്ടത് താനാണെന്നും സുചിത്ര പറയുന്നു. നിർമ്മാതാവ് വിശാഖുമായി കാര്യങ്ങൾ സംസാരിച്ചിരുന്നു. വിശാഖാണ് ജൂഡിൻ്റെ പേര് നിർദ്ദേശിക്കുന്നത്. ജൂഡ് നായികാ പ്രാധാാന്യമുള്ള സിനിമകൾ ചെയ്തിട്ടുള്ള സംവിധായകനാണ്. അതുകൊണ്ടാണ് ജൂഡിനെ കോണ്ടാക്ട് ചെയ്യുന്നത്. ഈ കഥക്ക് മുൻപ് അദ്ദേഹം വേറെ രണ്ട് കഥകൾ പറഞ്ഞീരുന്നു അത് വർക്കയില്ല. ഈ കഥയിൽ തന്നെ ഒരുപാട് ചർച്ഛകൾ മാറ്റങ്ങളും ഉണ്ടായി എന്നും അവർ തുറന്നുപറയുന്നുണ്ട്.

പുതുമുഖ നായികമാർക്ക് കിട്ടാറുള്ള സിനിമകൾ പലപ്പോഴും റൊമാൻസോ ലവ് സ്റ്റോറികളോ ആയിരിക്കും. ഈ കഥ കേട്ടപ്പോൾ വ്യത്യസ്തമായിരിക്കും എന്ന് തോന്നി. മാർഷൽ ആർട്ട്സ് മായക്ക് ഇഷ്ടവുമാണ്. മകൾക്ക് അത് നന്നായി ചെയ്യാനാകുമെന്ന് തനിക്ക് തോന്നി. വലിയ ആവേശത്തോടെയാണ് മായ സിനിമയിൽ അഭിനയിച്ചതും ആക്ഷൻ രംഗങ്ങൾ ചെയ്തതും. സിനിമ നന്നായി ആസ്വദിക്കുന്നുണ്ട് എന്ന് മായ പറയുകയും ചെയ്തു എന്ന് സുചിത്ര പറയുന്നു.

സിനിമയുടെ ചിത്രീകരണം കഴിഞ്ഞപ്പോൾ ഇൻ്റർവ്യുകൾക്കും പ്രോമോഷൻ പരിപാടികൾക്കും ഒന്നും പോകില്ല എന്ന് മായ പറഞ്ഞിരുന്നു. ആദ്യം സമ്മതിച്ചു എങ്കിലും. രണ്ടുപേരും ഒരുപോലെയായിക്കൂടാ എന്ന് താൻ പറഞ്ഞു. പ്രണവ് അത്തരം പരിപാടികൾക്ക് ഒന്നും പോകാറില്ല. ആളുകൾ ഇപ്പോൾ അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നീ കൂടി അങ്ങനെ ചെയ്തുകൂടാ എന്ന് മകളോട് പറഞ്ഞിരുന്നു. പിന്നീട് ആൻ്റണി കൂടി പറഞ്ഞതോടെയാണ് പ്രമോഷൻ പരിപാടികൾക്ക് പോകാൻ വിസ്മയ സമ്മതിച്ചത് എന്നും സുചിത്ര തുറന്നു പറഞ്ഞു.

English Summary

Suchitra Mohanlal revealed that her daughter Vismaya first expressed her acting ambitions to her brother Pranav. Debuting in Jude Anthany’s action-oriented film, Vismaya utilized her martial arts skills. Suchitra also shared how she convinced Vismaya to actively participate in movie promotions, diverging from Pranav’s usual reclusive approach

Follow Us