AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

“ഖലിഫ പാർട്ട് വൺ മാമ്പറക്കൽ ആഹമ്മദലിയുടെ വലിയ ലോകത്തിലെ ഒരു ഭാഗം മാത്രം”; രണ്ടാം ഭാഗത്തെ കുറിച്ച് പൃഥ്വിരാജ്

"Khalifa Part One is Just a Fragment": Prithviraj Teases the Epic Scale of Sequel: ഈ സിനിമയുടെ കഥയും കഥാപാത്രങ്ങളും നിലനിൽക്കുന്ന പശ്ചാത്തലം തുടങ്ങുന്നത് മാമ്പറക്കൽ അഹമ്മദലി എന്ന ലാലെട്ടൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റേതാണ്. ഒരു തരത്തിൽ പറഞ്ഞാൽ മാമ്പറക്കൽ അഹമ്മദലിയുടെ ഒരു വലിയ ലോകത്തിൻ്റെ, വലിയ കഥയുടെ അടർത്തിമാറ്റപ്പെട്ട ഒരു ഏട് മാത്രമാണ് ഖലീഫ പാർട്ട് വൺ

“ഖലിഫ പാർട്ട് വൺ മാമ്പറക്കൽ ആഹമ്മദലിയുടെ വലിയ ലോകത്തിലെ ഒരു ഭാഗം മാത്രം”; രണ്ടാം ഭാഗത്തെ കുറിച്ച് പൃഥ്വിരാജ്
പൃഥ്വിരാജ്, മോഹൻലാൽImage Credit source: Social Media
Sumeesh T Unneen
Sumeesh T Unneen | Published: 21 Aug 2026 | 12:18 PM

കാത്തിരിപ്പിന് വിരാമമിട്ട് ‘ഖലീഫ’ തീയറ്ററുകളിൽ എത്തിക്കഴിഞ്ഞു. മികച്ച പ്രതികരണവുമായി സിനിമ തീയറ്ററുകളിൽ മുന്നേറുകയാണ്. ഒന്നാം ഭാഗം പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ തന്നെ ചർച്ചയാകുന്നത് സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചാണ്. സിനിമയുടെ റിലീസ് ദിവസം തന്നെ നടത്തിയ പ്രത്യേക പരിപാടിയിൽ ഖലീഫ 2 ഉണ്ടാകും എന്ന് ഔദ്യോഗികമായി തന്നെ അണിയറ പ്രവർത്തകർ അറിയിച്ചു കഴിഞ്ഞൂ. സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വക്കുകൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്.

ഖലീഫ എന്ന സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം മാമ്പറക്കൽ അഹമ്മദലിയാണെന്നും അദ്ദേഹത്തിൻ്റെ വലിയ കഥയിൽ നിന്നുമുള്ള ചെറിയ ഒരു ഭാഗം മാത്രമാണ് ഖലീഫ പാർട്ട് വൺ എന്നുമാണ് പൃഥ്വിരാജ് പറയുന്നത് ഖലീഫ രണ്ടം ഭാഗത്തിൻ്റെ വലിപ്പം വ്യക്തമാക്കുന്നതാണ് പൃഥ്വിരാജിൻ്റെ ഈ വാക്കുകൾ

ആദ്യ കഥ പറയുന്ന ദിവസം മുതൽ തന്നെ മാമ്പറക്കൽ അഹമ്മദലി എന്ന ഒരു കഥാപാത്രവും അദ്ദേഹത്തിൻ്റെ ലെഗസിയുമാണ് സിനിമയുടെ അടിത്തറ എന്ന് തിരക്കഥാകൃത്ത് ജിനു തന്നോട് പറഞ്ഞിരുന്നു. 2022-ൽ തിരക്കഥ എഴുതിയപ്പോൾ അത് കുറച്ചുകൂടെ വിപുലമായി. അപ്പോഴാണ് ലാലേട്ടൻ ആ കഥാപാത്രം ചെയ്താൽ നന്നായിരിക്കും എന്ന് തോന്നിയത്. ലാലേട്ടൻ സമ്മതം പറഞ്ഞത് സിനിമക്ക് വലിയ കോൺഫിഡൻസ് നൽകി എന്ന് പൃഥ്വിരാജ് പറയുന്നു.

Also Read: Khalifa Movie Review : ഖലീഫയ്ക്ക് കയ്യടി… ഓണം വിന്നറെന്ന് ആരാധകർ.. നായകനായി പൃഥ്വിയും കാമിയോ റോളിൽ മോഹൻലാലും തകർത്തെന്ന് പ്രതികരണം

ഈ സിനിമയുടെ കഥയും കഥാപാത്രങ്ങളും നിലനിൽക്കുന്ന പശ്ചാത്തലം തുടങ്ങുന്നത് മാമ്പറക്കൽ അഹമ്മദലി എന്ന ലാലെട്ടൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റേതാണ്. ഒരു തരത്തിൽ പറഞ്ഞാൽ മാമ്പറക്കൽ അഹമ്മദലിയുടെ ഒരു വലിയ ലോകത്തിൻ്റെ, വലിയ കഥയുടെ അടർത്തിമാറ്റപ്പെട്ട ഒരു ഏട് മാത്രമാണ് ഖലീഫ പാർട്ട് വൺ. ലാലേട്ടനെ കേന്ദ്ര കഥാപാത്രമാക്കി വൈശാഖും ജിനുവും ആ സിനിമ ചെയ്യുന്നു എന്നതിൽ ഒരു മോൻലാൽ ആരാധകൻ എന്ന നിലയിൽ ആകാംക്ഷയുണ്ട്. ലാലേട്ടനെ ഒരു മെയിൻ സ്ട്രീം മാസ്സ് കൊമേഴ്സ്യൽ ആക്ഷൻ സിനിയിൽ കാണാൻ വലിയ ആഗ്രഹമുണ്ടെന്നും പൃഥ്വിരാജ് പറയുന്നു

സംവിധായകൻ വൈശാഖിനൊപ്പമുള്ള സിനിമ അനുഭവത്തെ കുറിച്ചും പൃഥ്വിരാജ് പറയുന്നുണ്ട്. വൈശാഖിൻ്റെ ആദ്യ സിനിമയായ പോക്കിരി രാജയിലെ ആദ്യ ഷോട്ട് തൻ്റെ ക്ലോസ് അപ്പ് ആയിരുന്നു എന്ന് പൃഥ്വിരാജ് ഓർത്തെടുക്കുന്നുണ്ട്. “ഒരു സ്വന്തന്ത്ര സംവിധായകൻ എന്ന നിലയിൽ വൈശാഖിൻ്റെ ആദ്യ ഷോട്ട് എൻ്റെ ക്ലോസ് അപ്പ് ആണ്. 15 വർഷങ്ങൾ വേണ്ടി വന്നു പിന്നീട് ഞങ്ങൾക്ക് ഒരുമിച്ച് ഒരു സിനിമ ചെയ്യാൻ” പോക്കിരി രാജയിൽ നിന്നും ഖലീഫയിൽ എത്തി നിൽക്കുമ്പോൾ മലയാള സിനിമക്ക് ഒരുപാട് കൊമേഴ്സ്യൽ, ബ്ലോക്ക് ബസ്റ്ററുകൾ സമ്മാനിച്ച സംവിധായകനായി വൈശാഖ് മാറിയെന്നും പൃഥ്വിരാജ് പറഞ്ഞു. “മാമ്പറക്കൽ അഹമ്മദലി ഒരു പാവം മനുഷ്യനാണ്. അയാൾക്ക് ഒരുപാട് നല്ല കര്യങ്ങൾ ചെയ്യാൻ അവസരം കൊടുക്കു” എന്ന മോഹൻലാലിൻ്റെ വക്കുകളും സമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.

English Summary

Following the successful theatrical release of Khalifa, a sequel has been officially announced. Prithviraj revealed that the first film is merely a fragment of Mohanlal’s character, Mambarakkal Ahmedali’s, vast backstory. Expressing his excitement as a fan, Prithviraj eagerly anticipates Mohanlal leading the upcoming mass commercial action sequel directed by Vysakh.

Follow Us