AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Actress Lissy : ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നില്‍! ഒപ്പം കല്യാണിയും പ്രിയദര്‍ശനും

Malayalam Actress Lissy's come back: ഒരു കാലത്ത് മലയാള സിനിമ ആസ്വാദകരുടെ ഇഷ്ട നടിയായിരുന്നു ലിസി. പണ്ട് അവര്‍ ചെയ്ത ഓരോ റോളുകളും ഇന്നും നല്ല ഓര്‍മ്മകളായി പ്രേക്ഷകര്‍ക്ക് മുമ്പിലുണ്ട്. സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹത്തിന് ശേഷമാണ് അവര്‍ പതിയെ അഭിനയരംഗത്ത് നിന്ന് പിന്മാറിയത്. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് ലിസി.

Actress Lissy : ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നില്‍! ഒപ്പം കല്യാണിയും പ്രിയദര്‍ശനും
ലിസി, കല്യാണി പ്രിയദര്‍ശന്‍, പ്രിയദര്‍ശന്‍Image Credit source: Instagram / lissylakshmi
Amal KV
Amal KV | Published: 05 Jul 2026 | 02:55 PM

ഒരു കാലത്ത് മലയാള സിനിമ ആസ്വാദകരുടെ ഇഷ്ട നടിയായിരുന്നു ലിസി. പണ്ട് അവര്‍ ചെയ്ത ഓരോ റോളുകളും ഇന്നും നല്ല ഓര്‍മ്മകളായി പ്രേക്ഷകര്‍ക്ക് മുമ്പിലുണ്ട്. സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹത്തിന് ശേഷമാണ് അവര്‍ പതിയെ അഭിനയരംഗത്ത് നിന്ന് പിന്മാറിയത്. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് ലിസി. അതും പ്രിയദര്‍ശന്റെ സംവിധാനത്തില്‍, പക്ഷേ സിനിമയില്‍ അല്ല എന്ന് മാത്രം. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പുതിയ പരസ്യത്തിലാണ് നീണ്ട 38 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചിരിക്കുന്നത്.

ഇതിന് പുറമെ മറ്റൊരു പ്രത്യേകത കൂടി ഈ ഒന്നിക്കലിനുണ്ട്. ഇരുവരുടെയും മകളായ കല്യാണി പ്രിയദര്‍ശനും ഈ പരസ്യ ചിത്രത്തില്‍ ലിസിക്കൊപ്പം അഭിനയിക്കുന്നുണ്ട്. കല്യാണിയുടെ അമ്മയായി തന്നെയാണ് ലിസി പരസ്യ ചിത്രത്തില്‍ എത്തുന്നതും. ഈ മനോഹര മുഹൂര്‍ത്തത്തിന്റെ അനുഭവങ്ങള്‍ ലിസി തന്നെ തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെ പങ്കുവച്ചിട്ടുണ്ട്. അവരുടെ വാക്കുകള്‍- പ്രിയേട്ടനൊപ്പം ഞാന്‍ അവസാനമായി പ്രവര്‍ത്തിച്ചിട്ട് 38 വര്‍ഷമായി, അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങള്‍ ഒരുമിച്ച് അവസാനമായി ഒരുമിച്ച് പ്രവര്‍ത്തിച്ച സിനിമ
‘ചിത്രം’ ആയിരുന്നു.

Also Read: തേന്മാവിന്‍ കൊമ്പത്ത് ഒരു പ്രതീക്ഷയുമില്ലാതെ ചെയ്ത സിനിമ, പക്ഷേ ഏറെ പ്രതീക്ഷിച്ച പടങ്ങള്‍ പലതും പൊട്ടിയെന്ന് പ്രിയദര്‍ശന്‍

വീണ്ടും അഭിനയത്തിലേക്ക് വരുമ്പോഴുള്ള ഏറ്റവും നല്ല ഭാഗം, കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഈ പരസ്യ ചിത്രത്തില്‍ എന്റെ യഥാര്‍ത്ഥ മകള്‍ കല്യാണി പ്രിയദര്‍ശന്റെ അമ്മയായി ഞാന്‍ വേഷമിടുന്നു എന്നതാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം സെറ്റിലെത്തിയ തന്നോട് ടെന്‍ഷനുണ്ടോ എന്ന് പ്രിയേട്ടന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഭിലാഷ് ചോദിച്ചപ്പോള്‍, ഞാന്‍ ഇല്ല എന്ന് പറഞ്ഞു. കാരണം മറ്റൊന്നുമല്ല തന്നെ ഏറ്റവും കൂടുതല്‍ അറിയുന്ന ആളാണ് പ്രിയദര്‍ശന്‍, അദ്ദേഹത്തിന് കൃത്യമായി അറിയാം എന്നിലെ ഭാവങ്ങള്‍ ഏറ്റവും മികച്ചതായി പകര്‍ത്തി എടുക്കാന്‍. ഏറെ നൊസ്റ്റാള്‍ജിയ തരുന്ന അനുഭവമാണ് സെറ്റിലുണ്ടായത്. പ്രിയേട്ടനും കല്യാണിയ്ക്കും ഒപ്പമുള്ള അവിശ്വസനീയമായ അവസരത്തിന് കല്യാണ്‍ ജ്വല്ലേഴ്‌സിനോട് തനിക്ക് വളരെ നന്ദിയുണ്ടെന്നും വികാരങ്ങളാല്‍ ഹൃദയം നിറയുന്നു എന്നും അവര്‍ കുറിച്ചു. അരാധകരും പ്രേക്ഷകരും നല്‍കിവരുന്ന പ്രാര്‍ത്ഥനും പിന്തുണയും ഇനിയും തുടരണമെന്നും ലിസി അഭ്യര്‍ത്ഥിച്ചു.

ഈ പോസ്റ്റ് ഇതിനോടകം സമൂഹമാധ്യമങ്ങള്‍ ഏറ്റെടത്ത് കഴിഞ്ഞു. ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും പുറമെ സിനിമാ രംഗത്തെ പല പ്രമുഖരും ലിസിയുടെ ഈ തിരിച്ചുവരവില്‍ ആശംസകള്‍ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുന്നുണ്ട്. വീണ്ടും സ്‌ക്രീനില്‍ കാണാന്‍ കഴിയുമെന്നതില്‍ സന്തോഷമുണ്ടെന്നും നിങ്ങള്‍ മൂന്ന് പേരും ഒരു പ്രൊജക്ടില്‍ ഒന്നിച്ചത് ഏറെ മനോഹരമായെന്നും നിങ്ങളുടേത് മികച്ച കോംബോ ആണെന്നുമാണ് മിക്കവരും കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കൊപ്പം പ്രമുഖ തിമഴ് താരം പ്രഭുവും പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

English Summary

At one time, Lissy was a favorite among Malayalam cinema audiences; the roles she played back then remain cherished memories for viewers to this day. She gradually stepped away from acting after her marriage to director Priyadarshan. Now, after a long hiatus, Lissy has returned to face the camera once again.

Follow Us