Sidharth Prabhu: ‘നമ്പർ 18 ഹോട്ടലിൽ വച്ച് സിദ്ധാർത്ഥിനെ കണ്ടു, നന്നായിക്കോളാം എന്ന് എനിക്ക് വാക്ക് തന്നു’: അന്ന ജോൺസൺ
Influencer Anna Johnson About Actor Sidharth Prabhu : സിദ്ധാർഥ് മാത്രമല്ല മുൻനിര നടിമാരും നടൻമാരുമൊക്കെ അവിടെ ഉണ്ടായിരുന്നു. അവരുടെ പേര് പറഞ്ഞ് തനിക്ക് വേണമെങ്കിൽ റീച്ചുണ്ടാക്കാമായിരുന്നു. എന്നാൽ ഇന്ന് വരെ താൻ ആ വാക്ക് പാലിച്ചുവെന്നും അവർ പറയുന്നു.

Influencer Anna Johnson About Actor Sidharth Prabhu
മദ്യലഹരിയിൽ വാഹനമോടിച്ച് കാൽനടയാത്രക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിനെതിരെ പോലീസ് കേസെടുത്തത് വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ ഇപ്പോഴിതാ നടനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇൻഫ്ലുവൻസർ അന്ന ജോൺസൺ. 2021 മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന കൊച്ചിൻ നമ്പർ 18 ഹോട്ടലിൽ സിദ്ധാർത്ഥും ഉണ്ടായിരുന്നുവെന്നാണ് അന്ന ജോൺസൺ പറയുന്നത്.
2021 ഒക്ടോബർ 21 ന് കൊച്ചിൻ നമ്പർ 18 ഹോട്ടലിൽ താൻ സിദ്ദാർത്ഥിനെ കണ്ടിരുന്നുവെന്നും അന്ന് അവിടെ വച്ച് ഫോട്ടോകൾ എടുത്തുവെന്നും അന്ന ജോൺസൺ പറയുന്നു. അന്ന് അവിടെ നടന്ന സംഭവത്തെ കുറിച്ച് കൊച്ചിൻ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി കൊടുത്തതിനു പിന്നാലെ ചാനലുകാർ വാർത്ത് ഏറ്റെടുത്തപ്പോൾ സിദ്ധാർഥ് തന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടരുതെന്ന് പറഞ്ഞ് തനിക്ക് ഒരു വാക്ക് തന്നുവെന്നാണ് അന്ന പറയുന്നത്. സിദ്ധാർഥ് മാത്രമല്ല മുൻനിര നടിമാരും നടൻമാരുമൊക്കെ അവിടെ ഉണ്ടായിരുന്നു. അവരുടെ പേര് പറഞ്ഞ് തനിക്ക് വേണമെങ്കിൽ റീച്ചുണ്ടാക്കാമായിരുന്നു. എന്നാൽ ഇന്ന് വരെ താൻ ആ വാക്ക് പാലിച്ചുവെന്നും അവർ പറയുന്നു. ഇത് ഉപയോഗിക്കുന്നവരെയല്ല, ഇത് പലരിലേക്കും എത്തിക്കുന്ന മാഫിയകളെയാണ് പിടിക്കേണ്ടതെന്നും അന്ന ജോൺസൺ പറഞ്ഞു.
Also Read: എന്നെ വിട്രാ… മാറെടാ! മദ്യപിച്ച് ലക്കില്ലാതെ നടുറോഡിൽ ഉരുണ്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നായകൻ
അതേസമയം 2021-ൽ കൊച്ചിയിൽ രണ്ട് മോഡലുകളായ യുവതികളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്ന ജോൺസൺ പറയുന്നത്. വാഹനാപകടത്തിലാണ് മുൻ മിസ് കേരളയായ അൻസി കബീർ, മിസ് കേരള റണ്ണർ അപ്പായ അഞ്ജന ഷാജനും മരിച്ചത്. അപകടത്തിൽ സുഹൃത്ത് മുഹമ്മദ് ആഷിഖിനും ഗുരുതര പരിക്കേറ്റിരുന്നു. ഇയാൾ പിന്നീട് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് അന്ന ജോൺസൺ ആരോപിച്ചിരുന്നു.