Diya Krishna: ഒറ്റമുറിയിൽ തുടങ്ങിയ സംരംഭം; നാല് വർഷം കൊണ്ട് ലക്ഷപ്രഭു; ഓ ബൈ ഓസിയുടെ വളര്‍ച്ച പങ്കുവെച്ച് ദിയ കൃഷ്ണ

Diya Krishna About 'Oh by Ozy: 2022 ലാണ് ദിയ തന്റെ ബിസിനസ് ആരംഭിക്കുന്നത്. നിന്ന് തിരിയാൻ സ്ഥാനം ഇല്ലാത്ത ചെറിയ മുറിയിൽ നിന്ന് തുടങ്ങിയ യാത്രയിലെ ഓരോ ചുവടും ദിയ വിഡിയോയിൽ പറയുന്നു.

Diya Krishna: ഒറ്റമുറിയിൽ തുടങ്ങിയ സംരംഭം; നാല് വർഷം കൊണ്ട് ലക്ഷപ്രഭു; ഓ ബൈ ഓസിയുടെ വളര്‍ച്ച പങ്കുവെച്ച് ദിയ കൃഷ്ണ

Diya Krishna

Published: 

26 Dec 2025 | 05:18 PM

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സംരംഭകയുമായ ദിയ കൃഷ്ണ. മറ്റ് രണ്ട് പെൺമക്കളും അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയപ്പോൾ സ്വന്തമായി ബിസിനസ് ആരംഭിച്ച് തന്റെതായി വഴിയിലൂടെ സഞ്ചരിച്ചയാളാണ് ദിയ. പിന്നീട് കോവിഡ് കാലത്ത് യുട്യൂബ് ചാനൽ ആരംഭിച്ചതോടെ കുറച്ച് അധികം ഫോളോവേഴ്സിനെ സ്വന്തമാക്കാൻ താരത്തിനു സാധിച്ചു.

പിന്നീടാണ് ഓ ബൈ ഓസി എന്ന പേരിലാണ് തന്റെ ബിസിനസ് ദിയ ആരംഭിച്ചത്. നാല് വർഷം മുൻപ് ഒരു ചെറിയ മുറിയിൽ ആരംഭിച്ച സംരംഭം ഇന്ന് വളർന്ന് ഒരു ബ്രാൻഡ് ആയി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ വളർച്ചയെ കുറിച്ച് പങ്കുവയ്ക്കുകയാണ് താരം. 2022 ലാണ് ദിയ തന്റെ ബിസിനസ് ആരംഭിക്കുന്നത്. നിന്ന് തിരിയാൻ സ്ഥാനം ഇല്ലാത്ത ചെറിയ മുറിയിൽ നിന്ന് തുടങ്ങിയ യാത്രയിലെ ഓരോ ചുവടും ദിയ വിഡിയോയിൽ പറയുന്നു.

Also Read:‘എനിക്ക് പ്രേതത്തെ പേടിയാണ്, കട്ടിലിൻ്റെ അടിയിലൊക്കെ നോക്കും’; ഹൊറർ സിനിമകൾ കാണാറില്ലെന്ന് നിവിൻ പോളി

നൂറ് സ്ക്വയർ ഫീറ്റ് മാത്രമുള്ള ​ഗുഡ്സ് മുറിയിൽ നിന്ന് ആരംഭിച്ച ബിസിനസ് ഇന്ന് അയ്യായിരം ചതുരശ്ര അടിയിലുള്ള കെട്ടിടത്തിലേക്ക് മാറിയെന്നും താരം പറയുന്നു. ഒരുപാട് സ്വപ്നങ്ങളുമായ താൻ തന്റെ ബിസിനസ് മുഴുവൻ ഒറ്റയ്ക്കാണ് നടത്തിയത്. ചിലപ്പോഴൊക്കെ തന്റെ സുഹൃത്തുക്കളും അശ്വിനും ജോലിയിൽ സഹായിച്ചു. കുറച്ച് എക്സിബിഷനുകളിൽ ഓ ബൈ ഓസി ഭാ​ഗമായി. കസ്റ്റമേഴ്സിനെ താൻ തന്നെയാണ് ഡീൽ ചെയ്തിരുന്നത്.

അതേസമയം പഠനം പൂര്‍ത്തിയാക്കി വീട്ടില്‍ തന്നെ ഇരിക്കുന്ന അവസരത്തില്‍, അച്ഛന്റെയും അമ്മയുടെയും വഴക്ക് കേള്‍ക്കാതിരിക്കാന്‍ വീട്ടില്‍ നിന്ന് എങ്ങോട്ടെങ്കിലും മാറി നില്‍ക്കണമായിരുന്നു. അതിന് വേണ്ടി തുടങ്ങിയതാണ് ദിയ കൃഷ്ണ ഈ ബിസിനസ് എന്ന് മുൻപൊരിക്കൽ ദിയ തന്നെ പറഞ്ഞിരുന്നു.

 

Related Stories
Nivin Pauly: ഒരേസമയം ഒടിടിയിലും തീയറ്ററിലും നിറഞ്ഞുനിൽക്കാൻ പറ്റുമോ?; നിവിൻ പോളി തിരിച്ചുവരവ് മോൻ തന്നെ
Ithiri Neram OTT : ന്യൂ ഇയർ രാവിൽ ഒരു ഫാമിലി പടം കാണ്ടാലോ? ‘ഇത്തിരി നേരം’ എവിടെ, എപ്പോൾ കാണാം?
Year Ender 2025: 2025-ൽ ഹിറ്റ് മാത്രമല്ല, പൊട്ടിപ്പൊളിഞ്ഞുപോയ പടങ്ങളുമുണ്ട്; പട്ടികയിൽ ആ മമ്മൂട്ടി ചിത്രവും..!
eko OTT : കുര്യാച്ചനെ തേടിയുള്ള യാത്ര ഇനി ഒടിടിയിലേക്ക്; എക്കോ എപ്പോൾ, എവിടെ കാണാം?
Aju Varghese: ‘അവനിൽ വളർന്ന് വരുന്ന ഒരു ധ്യാനിനെ കാണുന്നുണ്ട്, അവനോട് മാന്യമായി മാത്രമെ ഞാൻ ഇടപെടാറുള്ളു’; മക്കളെ കുറിച്ച് അജു വർ​ഗീസ്
Nivin Pauly: ‘എനിക്ക് പ്രേതത്തെ പേടിയാണ്, കട്ടിലിൻ്റെ അടിയിലൊക്കെ നോക്കും’; ഹൊറർ സിനിമകൾ കാണാറില്ലെന്ന് നിവിൻ പോളി
കോലിയ്ക്ക് പുതിയ റെക്കോർഡ്; പിന്തള്ളിയത് മൈക്കൽ ബെവനെ
ചോക്ലേറ്റ് കഴിക്കുന്നത് ഇങ്ങനെയാണോ; ശ്രദ്ധിക്കൂ
കടല വെള്ളത്തിലിടാൻ മറന്നുപോയോ? ഒരു മണിക്കൂർ മതി...
വനിതാ ടീം കോച്ച്‌ അമോൽ മജുംദാറിന്റെ ശമ്പളമെത്ര?
തിരുവനന്തപുരം മേയറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്യുന്നു
Viral Video: പിടിച്ചെടുക്കുന്നത് 1 കോടി രൂപ
കാറിൽ നിന്നും ചെയ്യുന്നത് കണ്ടോ?
ഇത് രണ്ടാം ജന്മം; സൂറത്തില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു താഴേക്ക് വീണയാള്‍ ഗ്രില്ലില്‍ കുടുങ്ങി, അത്ഭുതകരമായ രക്ഷപ്പെടല്‍