AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Glamy Ganga: ആലോചിച്ചും ആ​ഗ്രഹിച്ചുമെടുത്ത തീരുമാനം, നോക്കിയത് ഈ രണ്ട് കാര്യങ്ങൾ

Glamy Ganga Engagement: ഇതാണോ ഗംഗയുടെ പയ്യന്‍, ഇദ്ദേഹം നേരത്തെ വിവാഹതനല്ലേ, ഒരു കുഞ്ഞിന്റെ പിതാവല്ലേ തുടങ്ങി വലിയ വിമർശനങ്ങൾ വിഡിയോയ്ക്ക് താഴെ വന്നിരുന്നു.

Glamy Ganga: ആലോചിച്ചും ആ​ഗ്രഹിച്ചുമെടുത്ത തീരുമാനം, നോക്കിയത് ഈ രണ്ട് കാര്യങ്ങൾ
Glamy GangaImage Credit source: social media
Nithya Vinu
Nithya Vinu | Published: 21 Feb 2026 | 03:47 PM

സോഷ്യൽ മീഡിയയിൽ നിറയെ ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ് ​ഗ്ലാമി ​ഗം​ഗ. പ്രതിസന്ധികൾ നിറഞ്ഞ ജീവിതവും അതിൽ നിന്ന് പൊരുതി ​ഗം​ഗ നേടിയ വിജയവും എല്ലാം പ്രേക്ഷകർക്ക് സുപരിചിതമാണ്. ഇപ്പോഴിതാ, താരം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ്. പുട്ടുകുറ്റി എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ വിഷ്ണു എന്ന അപ്പുവാണ് വരന്‍.

വിഷ്ണുവിനെ പരിചയപ്പെടുത്തിയതിന് പിന്നാലെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇതാണോ ഗംഗയുടെ പയ്യന്‍, ഇദ്ദേഹം നേരത്തെ വിവാഹതനല്ലേ, ഒരു കുഞ്ഞിന്റെ പിതാവല്ലേ തുടങ്ങി വലിയ വിമർശനങ്ങൾ വിഡിയോയ്ക്ക് താഴെ വന്നിരുന്നു. എന്നാൽ അത് പാസ്റ്റാണെന്നും ഇത്തരം വിമർശനങ്ങൾ തങ്ങളെ ബാധിക്കുന്നില്ലെന്നും ആലോചിച്ച് ആ​ഗ്രഹിച്ച് എടുത്ത തീരുമാനമാണെന്നുമായിരുന്നു ​ഗം​ഗയുടെ മറുപടി.

ഇപ്പോഴിതാ, എന്‍ഗേജ്‌മെന്റ് റിംഗ് വാങ്ങിയ വിശേഷങ്ങളാണ് പുതിയ വ്‌ളോഗിലൂടെ പങ്കുവെച്ചത്. ഞങ്ങളിനി കയറിയിറങ്ങാൻ ഷോപ്പുകളൊന്നുമില്ല. റിം​ഗിനകത്ത് അതിനകത്ത് ഗംഗ, വിഷ്ണു എന്നൊക്കെ പേരെഴുതുന്നത് എനിക്കിഷ്ടമല്ല. പിന്നെ അകത്തെഴുതുന്നതാണ് ഇപ്പോഴത്തെ മോഡല്‍. അതില്‍ കുറേ സ്വര്‍ണം നഷ്ടമാവും. അങ്ങനെയുള്ള നഷ്ടങ്ങളൊന്നും വരുത്താനുദ്ദേശമില്ല. ഡെയ്‌ലി ഉപയോഗിക്കാന്‍ വേണ്ടിയാണ് റിം​ഗ് നോക്കിയത്.

ALSO READ: ആരായിരിക്കും ഹീറോ? 45 വർഷങ്ങൾക്ക് ശേഷം ഇതിഹാസങ്ങൾ ഒന്നിക്കുന്നു; രജിനി-കമൽ ചിത്രത്തിൻ്റെ പ്രഖ്യാപനം

പ്ലാറ്റിനമാണ് ഇപ്പോള്‍ വാങ്ങിക്കുന്നത്.അവന് പെട്ടെന്ന് കിട്ടുന്നുണ്ടായിരുന്നു. എന്നാല്‍ എനിക്ക് മാച്ചിംഗ് കിട്ടുന്നില്ലായിരുന്നു. കുറേനേരം എടുത്താണ് റിംഗ് സെറ്റാക്കിയത്. വെറൈറ്റിയായിരിക്കണം റിംഗ് എന്ന് മനസിലുണ്ടായിരുന്നു. അതാണ് സംതൃപ്തി വരാത്തത്. റിം​ഗൊക്കെ സമ‌യമെടുത്താണ് വാങ്ങിക്കാൻ. ഇടയ്ക്ക് മാറ്റുന്നതല്ലല്ലോ. ആദ്യമേ ബഡ്ജറ്റൊക്കെ തീരുമാനിച്ചിരുന്നു.

കല്ലുള്ളതൊക്കെ വാങ്ങിക്കാതിരിക്കുക. ഡെയ്‌ലി ഉപയോഗിക്കുന്നതിനാണെങ്കില്‍ നല്ല ഫിനിഷുള്ളത് നോക്കി എടുക്കുക.ഇതാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ഏത് റിംഗാണ് എടുത്തതെന്ന് ഇപ്പോള്‍ കാണിക്കുന്നില്ല.പേരൊന്നും എഴുതുന്നില്ല, എന്തായാലും പേരൊക്കെ നമുക്ക് അറിയാവുന്നതാണല്ലോ എന്നും വ്ലോ​ഗിൽ പറഞ്ഞു.

Follow Us