Ithini Neram OTT: ’96’ൻ്റെ മലയാളം വേർഷൻ; ഇത്തിരി നേരത്തിന് ഒടിടിയിൽ നിറഞ്ഞ സ്വീകരണം

Ithiri Neram OTT Reviews: തീയറ്ററുകളിൽ വിജയിക്കാതിരുന്ന സിനിമയാണ് ഇത്തിരി നേരം. എന്നാൽ, ഒടിടി റിലീസിന് ശേഷം സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

Ithini Neram OTT: 96ൻ്റെ മലയാളം വേർഷൻ; ഇത്തിരി നേരത്തിന് ഒടിടിയിൽ നിറഞ്ഞ സ്വീകരണം

ഇത്തിരി നേരം

Published: 

09 Jan 2026 | 09:50 AM

റോഷൻ മാത്യുവും സറിൻ ഷിഹാബും ഒരുമിച്ച സിനിമയായിരുന്നു ഇത്തിരി നേരം. പ്രശാന്ത് വിജയ് സംവിധാനം ചെയ്ത സിനിമ നവംബർ ഏഴിനാണ് തീയറ്ററുകളിലെത്തിയത്. തീയറ്ററുകളിൽ പരാജയപ്പെട്ട സിനിമ ഡിസംബർ 31ന് ഒടിടിയിലെത്തി. സൺനെക്സ്റ്റ് ആണ് സിനിമ സ്ട്രീം ചെയ്യുന്നത്. പിന്നാലെ ആമസോൺ പ്രൈമിലും സിനിമ എത്തി. തീയറ്ററിൽ നിരാശയായ സിനിമ പക്ഷേ, ഒടിടിയിൽ ശ്രദ്ധ നേടുകയാണ്.

രണ്ട് വഴിക്ക് പിരിഞ്ഞ രണ്ട് കമിതാക്കൾ ഏറെക്കാലത്തിന് ശേഷം ഒരു വൈകുന്നേരം നേരിൽ കാണുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. അനീഷ് തോമസ് എന്ന കഥാപാത്രമായി റോഷൻ മാത്യുവും അഞ്ജന എസ് കുമാർ എന്ന കഥാപാത്രമായി സറിൻ ഷിഹാബും തകർത്തഭിനയിച്ചു. അനീഷ് വിവാഹിതനും ഒരു കുഞ്ഞിൻ്റെ പിതാവുമാണ്. കുട്ടിയുടെ മാമോദീസയുടെ തലേദിവസമാണ് ഇയാൾ അഞ്ജനയെ കാണുന്നത്. സദാചാരത്തെയും ധാർമ്മികബോധത്തെയും കൃത്യമായി കൈകാര്യം ചെയ്യാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമ കഴിയുമ്പോൾ എന്തുകൊണ്ട് അവർ എന്ന ചോദ്യത്തിന് തൃപ്തികരമായ ഒരു ഉത്തരം ലഭിക്കും.

Also Read: MG Sreekumar Viral video: ഞാനും, 2 പീസ് ഓർക്കസ്ട്രയും, ഭജനപാടി വൈറലായി എംജി ശ്രീകുമാർ

തിരുവനന്തപുരം നഗരത്തിൻ്റെ ഭാഷയും ശൈലിയും സിനിമയിൽ അവതരിപ്പിച്ച രീതി മികച്ചതായിരുന്നു. രണ്ടാം പകുതിയിൽ സിനിമ കോമഡിയ്ക്ക് കൂടുതൽ പ്രധാന്യം നൽകുന്നത് അതുവരെ കണ്ട റോമാൻ്റിക് കഥപറച്ചിലിൽ നിന്ന് പെട്ടെന്നുള്ള ഷിഫ്റ്റ് ആയിരുന്നു. ഇത് മാത്രമാണ് സിനിമയിൽ കല്ലുകടിയായി തോന്നിയത്. എന്നാൽ, സിനിമയിലെ റൊമാൻ്റിക് പോർഷനുകൾ മനോഹരമായിരുന്നു. 96 എന്ന തമിഴ് സിനിമയോട് സമാനമായ, ഫീൽ ഗുഡായ, ഇമോഷണലി റിച്ച് ആയ സീനുകൾ.

സമൂഹമാധ്യമങ്ങളിൽ മികച്ച അഭിപ്രായം നേടുന്നതിനാൽ സിനിമ കൂടുതൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. ജിയോ ബേബി, ആനന്ദ് മന്മഥൻ, നന്ദു തുടങ്ങിയ താരങ്ങളും ഇത്തിരി നേരത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഇത്തിരി നേരം ട്രെയിലർ

പൈനാപ്പിൾ റോസ്റ്റ് ചെയ്ത് കഴിക്കാം, ഗുണങ്ങളുണ്ട്
ബജറ്റ്, പണവുമായി ബന്ധമില്ല, വാക്ക് വന്ന വഴി
മയിൽപ്പീലി വച്ചാൽ വീട്ടിൽ പല്ലി വരില്ല... സത്യമാണോ, കാരണം
പച്ചമുളക് കേടുവരാതിരിക്കാൻ എന്താണ് വഴി? ഇത് ചെയ്യൂ
Viral Video : നടുറോഡിൽ പൊരിഞ്ഞ അടി, റോഡ് മൊത്തം ബ്ലോക്കായി
അറസ്റ്റിലായ തന്ത്രിയെ കൊല്ലം വിജിലൻസ് കോടതിയിൽ എത്തിച്ചപ്പോൾ
തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാതെ ദേവസ്വം ബോർഡ് പ്രസിഡൻ്റ്
അറസ്റ്റിലായ തന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ