Jailer 2 Movie: വിനായകനെക്കാൾ മുകളിൽ നിൽക്കണം, സ്റ്റൈൽമന്നനെ വിറപ്പിക്കുമോ സുരാജ്!

Suraj Venjaramoodu In Jailer 2 Movie : ഇന്ത്യൻ സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അടുത്ത റിലീസ് ആണ് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ എത്തുന്ന ജയിലർ 2 വിന്റെത്. ഒക്ടോബർ 15നാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. ഇതിനു മുന്നോടിയായി സിനിമയുടെ ക്യാരക്ടർ ടീസറുകൾ ഓരോന്നായി പുറത്തു വരികയാണ്. സിനിമ അനൗൺസ് ചെയ്തത് മുതലേ തന്നെ സിനിമയിൽ എത്ര മലയാളി താരങ്ങൾ ഉണ്ടാകും എന്നതിനെപ്പറ്റി ചർച്ചകൾ പുരോഗമിച്ചിരുന്നു

Jailer 2 Movie: വിനായകനെക്കാൾ മുകളിൽ നിൽക്കണം, സ്റ്റൈൽമന്നനെ വിറപ്പിക്കുമോ സുരാജ്!

Suraj Venjaramoodu In Jailer 2 Movie

Published: 

19 Sep 2026 | 04:18 PM

ഇന്ത്യൻ സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അടുത്ത റിലീസ് ആണ് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ എത്തുന്ന ജയിലർ 2 വിന്റെത്. ഒക്ടോബർ 15നാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. ഇതിനു മുന്നോടിയായി സിനിമയുടെ ക്യാരക്ടർ ടീസറുകൾ ഓരോന്നായി പുറത്തു വരികയാണ്. സിനിമ അനൗൺസ് ചെയ്തത് മുതലേ തന്നെ സിനിമയിൽ എത്ര മലയാളി താരങ്ങൾ ഉണ്ടാകും എന്നതിനെപ്പറ്റി ചർച്ചകൾ പുരോഗമിച്ചിരുന്നു. ഒടുവിൽ ഒരു മാസം മുമ്പ് പുറത്തുവന്ന റിലീസ് ഡേറ്റ് അനൗൺസ്മെന്റ് ടീസർ പുറത്തുവന്നപ്പോൾ ആ സംശയം ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടു.

കോട്ടയം നസീർ ഉൾപ്പെടെ നിരവധി മലയാളി അഭിനേതാക്കൾ ആണ് സിനിമയിൽ ഉള്ളത് എന്ന് ഈ ടീസറിൽ വ്യക്തമായിരുന്നു. ജയിലർ ഒന്നാം ഭാഗത്തിലും മലയാളി താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. കാമിയൂർ റോളിൽ എത്തിയ മോഹൻലാലിന് പുറമേ പ്രധാന വില്ലൻ വേഷം കൈകാര്യം ചെയ്തത് വിനായകൻ ആയിരുന്നു. വർമ്മൻ എന്ന കഥാപാത്രത്തെയാണ് വിനായകൻ സിനിമയിൽ അവതരിപ്പിച്ചത്. ഇന്നും ജയിലർ സിനിമയെക്കുറിച്ച് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്ന കാര്യങ്ങളിൽ ഒന്ന് വില്ലനായ വിനായകന്റെ പ്രകടനങ്ങളും ഡയലോഗും ഒക്കെയാണ്.

Also Read : മലയാളി അല്ലാത്ത ഒരാൾക്ക് മലയാളത്തിലെ ഏത് സിനിമ കാണിച്ചു നൽകും? പൃഥ്വിരാജ് പറഞ്ഞത് ആ പഴയ സിനിമയുടെ പേര്

ഇപ്പോഴിതാ ഏറ്റവും പുതിയതായി പുറത്തുവന്ന ജയിലർ 2 വിന്റെ ക്യാരക്ടർ ടീസർ മറ്റൊരു വലിയ സൂചന കൂടി നൽകുന്നുണ്ട്. വർമ്മന് പകരം ഇത്തവണ ദിലീപ് ആണ് വില്ലൻ എന്നത്. ദിലീപ് എന്ന് കേൾക്കുമ്പോൾ സംശയിക്കേണ്ട. നമ്മുടെ നാടൻ ദിലീപിനെ കുറിച്ച് അല്ല, മറിച്ച് സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ പേരാണ് ദിലീപ് എന്നത്. ഈ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നതാകട്ടെ മലയാളികളുടെ സ്വന്തം സുരാജ് വെഞ്ഞാറമൂടും. കഴിഞ്ഞദിവസം പുറത്തുവന്ന ടീസറിൽ സുരാജിന്റെ കിടിലൻ പെർഫോമൻസ് ആണ് കാണാൻ സാധിക്കുന്നത്.

ഹാസ്യ നടനായി സിനിമയിലേക്ക് എത്തി ക്യാരക്ടർ നായക വേഷവും പ്രതിനായക വേഷവും എല്ലാം ചെയ്തു മലയാളികളെ ഞെട്ടിച്ച സുരാജ് ഇപ്പോൾ ഇതാ സാക്ഷാൽ രജനീകാന്തിന്റെ വില്ലനായി എത്തുകയാണ്. ടീസർ പുറത്തുവന്നപ്പോൾ തന്നെ പ്രേക്ഷകർ ഉയർത്തുന്ന ചോദ്യമിതാണ്, ജയിലർ പാർട്ട് 1 ലെ മീൻ വില്ലനായ വിനായകനെ പോലെയാണോ സുരാജ് വെഞ്ഞാറമൂട് ഈ സിനിമയിൽ എത്തുന്നത് എന്നതാണ്. ടീച്ചർ നൽകുന്ന സൂചന സുരാജിന്റേത് പ്രധാന വില്ലൻ വേഷമാണ് എന്നതാണ്. ഒരുപക്ഷേ വിനായകന്റെ ബോസ് എന്ന നിലയിൽ ആകാം സുരാജ് എത്തുന്നത്.

English Summary

Jailer 2, starring Superstar Rajinikanth, is the next release eagerly awaited by Indian cinema audiences. The film is set to hit theaters on October 15. Leading up to the release, character teasers for the movie are being unveiled one by one.

Loading...
Unable to load recommendations.
Follow Us
Related Stories
ഉറങ്ങുന്നതിന് എത്ര സമയം മുമ്പ് മൊബൈൽ ഫോൺ മാറ്റിവെക്കണം?
ഐസ്ക്രീം പോലെ കഴിക്കാം; ഇതാ ഒരു സിംപിൾ പ്രോട്ടീൻ!
കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി!
ഒരു ഗ്രാം സ്വര്‍ണം 35,000 രൂപയിലേക്ക്; പെട്ടെന്ന് തന്നെ വാങ്ങിച്ചോളൂ
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട