Prithwiraj Sukumaran: മലയാളി അല്ലാത്ത ഒരാൾക്ക് മലയാളത്തിലെ ഏത് സിനിമ കാണിച്ചു നൽകും? പൃഥ്വിരാജ് പറഞ്ഞത് ആ പഴയ സിനിമയുടെ പേര്
Prithwiraj Sukumaran: ഇന്ത്യയിലെ ആദ്യത്തെ 70 എം എ സിനിമയും ആദ്യത്തെ ടെക്നിക് കളർ സിനിമയും എല്ലാം പിറവിയെടുത്തത് മലയാളത്തിലാണെന്നും മലയാള സിനിമയ്ക്ക് അത്ര മാന്ത്രികമായ മാർഗദർശികൾ ഒരുപാട് ഉണ്ട് എന്നും പൃഥ്വിരാജ് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. മലയാള സിനിമയെക്കുറിച്ച് അഭിമാനപുരസ്കാരമാണ് പൃഥ്വിരാജിന്റെ ഓരോ വാക്കുകളും ഉണ്ടായത്. ദേശീയ മാധ്യമങ്ങളിൽ അടക്കം തന്റെ മാതൃഭാഷയായ മലയാളവും മലയാളത്തിലെ പ്രിയപ്പെട്ട സിനിമകളെ കുറിച്ചും പൃഥ്വിരാജ് വാതോരാതെ അഭിമാനത്തോടെ............
കേരളത്തിന് പുറത്തുള്ള ഒരാളോട് ഏതെങ്കിലും ഒരു മലയാള സിനിമ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടാൽ ഏത് സിനിമയാണ് നിർദ്ദേശിക്കുക എന്ന അവതാരകയുടെ ചോദ്യത്തിന് ആരും പ്രതീക്ഷിക്കാത്ത എന്നാൽ കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. അദ്ദേഹത്തിന്റെ പുതിയ ഹിന്ദി ചിത്രമായ ദായ്റയുടെ പ്രമോഷന്റെ ഭാഗമായി ഇന്ത്യൻ എക്സ്പ്രസിൽ നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം മലയാളികളുടെ അഭിമാനത്തെ വാനോളം ഉയർത്തുന്ന ആ ചോദ്യത്തിന് ഉത്തരം നൽകിയത്.
പൃഥ്വിരാജ് അഭിനയിച്ച സിനിമ അല്ലാതെ മറ്റൊരു സിനിമ പറയണമെന്ന് ആയിരുന്നു അവതാരകൻ ആവശ്യപ്പെട്ടത്.എന്നാൽ അങ്ങനെ ഒരു സിനിമയെ മാത്രം നിർദ്ദേശിക്കുക എന്നത് വളരെ പ്രയാസകരമായ ഒരു കാര്യമാണ് എന്നായിരുന്നു ആദ്യം പൃഥ്വിരാജ് പ്രതികരിച്ചത് കാരണം മികച്ച നിരവധി സിനിമകൾ മലയാളം സിനിമയിൽ ഉണ്ട്. ഒരു മലയാളം സിനിമ മാത്രം തിരഞ്ഞെടുക്കുക എന്നത് വളരെ കൺഫ്യൂഷൻ ഉണ്ടാകുമെന്നും പൃഥ്വിരാജ് പറഞ്ഞു.
എന്നാൽ പിന്നീട് അല്പം ഒന്ന് ആലോചിച്ചതിനുശേഷം അദ്ദേഹം നൽകിയ ഉത്തരം മൈ ഡിയർ കുട്ടിച്ചാത്തൻ എന്നായിരുന്നു. മലയാള സിനിമ ചരിത്രത്തിൽ തന്നെ പ്രധാനപ്പെട്ട ചിത്രമാണ് മൈഡിയർ കുട്ടിച്ചാത്തൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ സിനിമയിലെ തന്നെ ഒരു നാഴികക്കലാണ് ആ ചിത്രം എന്നും പൃഥ്വിരാജ് സിനിമയെ വിശേഷിപ്പിച്ചു.
മലയാള സിനിമയെക്കുറിച്ച് അഭിമാനപുരസ്കാരമാണ് പൃഥ്വിരാജിന്റെ ഓരോ വാക്കുകളും
ഇന്ത്യൻ സിനിമയിലെ ആദ്യത്തെ 3D ചിത്രം എന്ന നേട്ടം സ്വന്തമാക്കിയ മൈ ഡിയർ കുട്ടിച്ചാത്തന് പുറമേ ഇന്ത്യയിലെ ആദ്യത്തെ 70 എം എ സിനിമയും ആദ്യത്തെ ടെക്നിക് കളർ സിനിമയും എല്ലാം പിറവിയെടുത്തത് മലയാളത്തിലാണെന്നും മലയാള സിനിമയ്ക്ക് അത്ര മാന്ത്രികമായ മാർഗദർശികൾ ഒരുപാട് ഉണ്ട് എന്നും പൃഥ്വിരാജ് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. മലയാള സിനിമയെക്കുറിച്ച് അഭിമാനപുരസ്കാരമാണ് പൃഥ്വിരാജിന്റെ ഓരോ വാക്കുകളും ഉണ്ടായത്. ദേശീയ മാധ്യമങ്ങളിൽ അടക്കം തന്റെ മാതൃഭാഷയായ മലയാളവും മലയാളത്തിലെ പ്രിയപ്പെട്ട സിനിമകളെ കുറിച്ചും പൃഥ്വിരാജ് വാതോരാതെ അഭിമാനത്തോടെ സംസാരിക്കുന്നത് മലയാളികൾക്ക് മാത്രമല്ല സിനിമ പ്രേമികളെ സംബന്ധിച്ചും വലിയൊരു കാര്യം തന്നെയാണ്.
പൃഥ്വിരാജിന്റെ ഈ ഒരു നീക്കത്തെ സിനിമ പ്രേമികൾ അഭിനന്ദിക്കുന്നുമുണ്ട്.അതേസമയം ബോളിവുഡിലെ മികച്ച സംവിധായകരിൽ ഒരാളായ മേഘ്ന ഗുൽസാർ സംവിധാനം ചെയ്ത ചിത്രമാണ് ദായിറ. ത്രില്ലർ ജോണറിൽ ഇറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. പൃഥ്വിരാജിന് ഒപ്പം തന്നെ കരീന കപൂർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ENGLISH SUMMARY
When asked by the host which Malayalam movie he would recommend to someone from outside Kerala, actor-director Prithviraj gave a precise answer that no one had expected.