AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Jana Nayagan Box Office Collection: ജനനായകൻ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത്; ലിയോയെയും ഗോട്ടിനെയും മറികടന്നോ?

Jana Nayagan Day 1 Box Office Collection: കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ഒപ്പം സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അതുകൊണ്ട് തന്നെ വിജയുടെ കരിയറിലെ അവസാന ചിത്രം എന്ന നിലയ്ക്ക് വൻ ഹൈപ്പാണ് ജനനായകന് ഉണ്ടായിരുന്നത്. പൊങ്കൽ റിലീസ് ആയി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അപ്രതീക്ഷിത വെല്ലുവിളികളാണ് ചിത്രം നേരിട്ടത്.

Jana Nayagan Box Office Collection: ജനനായകൻ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത്; ലിയോയെയും ഗോട്ടിനെയും മറികടന്നോ?
ജനനായകൻImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 24 Jul 2026 | 10:29 AM

ആരാധക ആവേശത്തോടെ തിയേറ്ററുകളിൽ ജനനായകൻ കുതിക്കുന്നു. ഇളയ ദളപതിയുടെ അവസാന ചിത്രമായി കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ജനനായകന്റെ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷനുകൾ പുറത്ത്. ചിത്രം ആദ്യ ദിനം തന്നെ 100 കോടി കടക്കുമോ എന്ന ചോദ്യം ഇൻഡസ്ട്രിയിൽ നിന്ന് ഉയർന്നിരുന്നു. എന്നാൽ, നിലവിലെ റിപ്പോർട്ടുകൾ പ്രകാരം അത് സാധ്യമായില്ല.

സെൻസർ പ്രതിസന്ധിയും വ്യാജ പതിപ്പും

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ഒപ്പം സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അതുകൊണ്ട് തന്നെ വിജയുടെ കരിയറിലെ അവസാന ചിത്രം എന്ന നിലയ്ക്ക് വൻ ഹൈപ്പാണ് ജനനായകന് ഉണ്ടായിരുന്നത്. പൊങ്കൽ റിലീസ് ആയി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അപ്രതീക്ഷിത വെല്ലുവിളികളാണ് ചിത്രം നേരിട്ടത്.

ചിത്രം സെന്‍സര്‍ പ്രതിസന്ധികളില്‍ കുടുങ്ങി ആറ് മാസങ്ങള്‍ക്കിപ്പുറം ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. ഇതിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പും പ്രചരിച്ചു. ഇതെല്ലാം ബോക്സ് ഓഫീസ് സാധ്യതകളെ കാര്യമായി പിന്നോട്ടടിച്ചേക്കുമെന്ന് ഭയന്നിരുന്നു. എന്നാൽ, ഈ പ്രതിസന്ധികളൊന്നും ചിത്രത്തെ വലിയ രീതിയിൽ ബാധിച്ചിട്ടില്ല എന്നാണ് ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷൻ വ്യക്തമാക്കുന്നത്.

ALSO READ: ജനനായകൻ ഫസ്റ്റ് ഷോ റെസ്പോൺസ്! ദളപതി വേറെ ലെവൽ… തിയേറ്റർ മസ്റ്റ് വാച്ച്…

ബോക്സ്ഓഫീസ് കളക്ഷൻ എത്ര?

അതേസമയം പ്രതീക്ഷിച്ചിരുന്ന ഒരു നേട്ടം ഓപണിംഗില്‍ സ്വന്തമാക്കാനുമായില്ലെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 78.27 കോടിയാണ്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് 48.27 കോടിയും നെറ്റ് 41 കോടിയുമാണ്. ആദ്യദിനം ലഭിച്ച സമ്മിശ്ര അഭിപ്രായങ്ങള്‍ക്കിടയിലും ആദ്യ വാരാന്ത്യ ബുക്കിംഗില്‍ ചിത്രം നേട്ടമുണ്ടാക്കുന്നുണ്ട്. ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ലോകമെമ്പാടുമായി അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലൂടെ മാത്രം ജന നായകൻ 60 കോടിക്ക് മേൽ ഗ്രോസ്സ് കളക്ഷൻ നേടിയിരുന്നു.

തമിഴ്നാട്ടില്‍ തിയറ്ററുകളിലെ ആവറേജ് ഒക്കുപ്പന്‍സി ഇന്നലെ 90 ശതമാനത്തിന് അടുത്തായിരുന്നു. വിദേശ മാര്‍ക്കറ്റുകളിലെ കളക്ഷന്‍ കൂടി ചേർക്കുമ്പോൾ കളക്ഷന്‍ ഇനിയും മുന്നോട്ട് പോകാന്‍ സാധ്യതയുണ്ടെങ്കിലും 100 കോടി കടക്കാന്‍ സാധ്യതയില്ലെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. വിജയിയുടെ കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ ഓപണിംഗ് ആണ് ചിത്രമെന്നും വിലയിരുത്തലുകളുണ്ട്. ലിയോ, ഗോട്ട് എന്നിവയാണ് ഏറ്റവും വലിയ ഓപണിംഗ് നേടിയ വിജയ് ചിത്രങ്ങള്‍.

ജനനായകൻ തകർത്തോ?

പാട്ടും ഡാൻസും ആക്ഷനും കോർത്തിണക്കിയ മികച്ച സിനിമയാണ് ജനനായകൻ എന്നാണ് സിനിമ കണ്ടവരിൽ ഏറെ പേരും റിവ്യൂ നൽകുന്നത്. അനിരുദ്ധിന്റെ ബിജിഎമ്മിൽ വിജയിയെ സ്ക്രീനിൽ കാണുമ്പോൾ വല്ലാത്ത ഒരു അനുഭവമാണെന്നും ആക്ഷൻ രം​ഗങ്ങൾ തകർത്തെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു.  പക്കാ തമിഴ് സിനിമാ വിരുന്ന് പ്രതീക്ഷിച്ച് പോകുന്നവരെയും ജനനായകൻ നിരാശപ്പെടുത്തില്ല. തനിക്ക് പറയാനുള്ള പൊളിറ്റിക്സ് വി‌ജയ് കൃത്യമായി സിനിമയിൽ പറഞ്ഞിട്ടുണ്ട്. വിമർശിക്കേണ്ട കാര്യങ്ങളെ കൃത്യമായി വിമർശിക്കുന്നുണ്ട് പൂജ ഹെ​ഗ്ഡെ, മമിത ബൈജു, വില്ലാനായി എത്തിയ ബോബി ഡിയോളും തങ്ങളുടെ റോളുകൾ മനോഹരമാക്കിയെന്നും സിനിമ കണ്ടവർ പറഞ്ഞു.

 English Summary:

Thalapathy Vijay’s Jana Nayagan has made a powerful start at the box office, collecting an estimated Rs 41 crore net in India on its opening day. The film witnessed exceptional occupancy in Tamil Nadu, where Vijay enjoys a massive fan following, while overseas markets also contributed strongly to its opening.

Follow Us