Jananayakan Movie: ഒടുവിൽ ജനനായകന് വിജയം, റിലീസ് തടയില്ല

നാടകീയ സംഭവങ്ങൾക്കൊടുവിലാണ് അനുകൂല വിധി എത്തുന്നത്. സെൻസർ ബോർഡിൻ്റെ അനുമതി ലഭിക്കാതിരുന്നതോടെ റിലീസ് നീളുകയായിരുന്നു.

Jananayakan Movie: ഒടുവിൽ ജനനായകന് വിജയം, റിലീസ് തടയില്ല

Thalapathy Vijay 1

Updated On: 

09 Jan 2026 | 11:19 AM

ചെന്നൈ: നാടകീയ സംഭവങ്ങൾക്കൊടുവിൽ വിജയ് ചിത്രത്തിന് റിലീസ് ചെയ്യാൻ അനുമതി. മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവ്. ജസ്റ്റീസ് പിടി ആശയാണ് വിധി പറഞ്ഞത്. ലി  U/A ,സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. പൊങ്കൽ റിലീസായി എത്തേണ്ടുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ സെൻസർ ബോർഡിൻ്റെ അനുമതി ലഭിക്കാതിരുന്നതോടെ റിലീസ് നീളുകയായിരുന്നു.

സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനെത്തുടർന്ന്, അണിയറ പ്രവർത്തകർക്ക് വേണ്ടി, ചിത്രത്തിന്റെ നിർമ്മാണ സ്ഥാപനമായ കെവിഎൻ പ്രൊഡക്ഷൻസ് അടിയന്തര ഹർജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പുള്ള അവസാന ചിത്രമായിരിക്കും ഇതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം കേസിലെ വിധിക്കെതിരെ സെൻസർ ബോർഡ് അപ്പീലിന് പോവുമെന്നാണ് വിവരം. ഇതിനായി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനെ സമീപിക്കുമെന്നാണ് വിവരം. അതേസമയം ഹർജി ഇന്ന് തന്നെ പരിഗണിക്കുമെന്നാണ് വിവരം.

ചിത്രം എപ്പോൾ വരുന്ന ആഴ്ചയിൽ റിലീസിന് എത്തുമെന്നൊക്കെ വിവരമുണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ച് കൂടുതൽ അപ്ഡേറ്റുകൾ എത്തിയിട്ടില്ല. വിജയ് വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്ന ചിത്രത്തിൽ മലയാളി താരം മമിത ബൈജുവും ഒരു പ്രധാന വേഷത്തിലെത്തുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെ, ബോബി ഡിയോൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വെങ്കട് കെ നാരായണ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ സംഗീതം അനിരുദ്ധാണ് ഒരുക്കുന്നത്.

 

Follow Us
Related Stories
Padayaatra Movie : എല്ലാം വളരെ പെട്ടെന്നായിരുന്നു! മമ്മൂട്ടി-അടൂർ ചിത്രം പദയാത്രയുടെ ഷൂട്ടിങ് പൂർത്തിയായി
OTT Releases : ഇന്ദ്രജിത്തിൻ്റെ ധീരം പിന്നെ അഞ്ച് തമിഴ് ചിത്രങ്ങൾ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
Joby A S: ‘ആ സമയം ലാലേട്ടന്‍ കാറില്‍ വന്നു, അദ്ദേഹത്തോടൊപ്പം പോകാനുള്ള അവസരമാണ് അന്ന്‌ നഷ്ടപ്പെടുത്തിയത്’
BTS: കാത്തിരിപ്പ് അവസാനിക്കുന്നു, പുതിയ ആൽബത്തിന് ദിവസങ്ങൾ മാത്രം, ‘അരിരംഗ്’ ട്രാക്ക് ലിസ്റ്റ് പുറത്ത്
Sanju Samson: ‘സഞ്ജു ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ എനിക്ക് ടെന്‍ഷനാണ്’; സൗഹൃദത്തെ കുറിച്ച് ബേസില്‍
Santhivila Dinesh: ‘ഉർവശി പറയുന്നത് പച്ചനുണ, സംസാരത്തിലും നടത്തത്തിലും എന്തോ കുഴപ്പമുണ്ട്’
പച്ചമാങ്ങ സ്‌ക്വാഷ് കഴിച്ചിട്ടുണ്ടോ? ഉണ്ടാക്കാന്‍  എന്തെളുപ്പം
ദിവസവും അച്ചാർ കഴിക്കുന്നത് ​ഗുണമോ?
കോടികളാണ്, കോടികള്‍! സഞ്ജുവിന്റെ ആസ്തി അറിയണോ?
കാടമുട്ട ലോലിപോപ്പ് കഴിച്ചിട്ടുണ്ടോ ? സിംപിളാണ്
ക്ഷേത്രോത്സവത്തിനിടെ കൂട്ടം തിരിഞ്ഞ് പൊരിഞ്ഞ അടി
മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണന് അന്ത്യകർമ്മങ്ങൾ നൽകുന്നു
ഇനി ലിഫ്റ്റില്‍ കയറാനും പേടിക്കണമല്ലോ? അദ്ദേഹം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌
ബിജെപിയില്‍ ചേര്‍ന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമാ വിനീത്‌