Jason Sanjay: കേരളത്തിൽ ഏറ്റവും ഇഷ്ടം എന്ത്? മറുപടിയുമായി ജേസൺ സഞ്ജയ്!

Jason Sanjay Opens Up About His Love for Kerala: കേരളത്തിലെ ഓരോ സ്ഥലങ്ങളിലൂടെയും വെറുതെ നടക്കുന്നത് തന്നെ ഒരു അനുഭവമാണ്. ചെന്നൈയും കോസ്റ്റൽ സിറ്റി തന്നെയാണ്. എന്നാൽ ചെന്നൈയും കൊച്ചിയും തീർത്തും വ്യത്യസ്തമായ പ്രദേശങ്ങളാണെന്നും ഇനിയും കേരളത്തിലെ ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ജേസൺ സഞ്ജയ് പറയുന്നുണ്ട്

Jason Sanjay: കേരളത്തിൽ ഏറ്റവും ഇഷ്ടം എന്ത്? മറുപടിയുമായി ജേസൺ സഞ്ജയ്!

ജേസൺ സഞ്ജയ്

Published: 

06 Oct 2026 | 09:51 PM

കേരളത്തെയും മലയാള സിനിമയെയും എറെ ഇഷ്ടപ്പെടുന്ന ആളാണ് താനെന്ന് നേരത്തെ തന്നെ ജേസൺ സഞ്ജയ് തുറന്നു പറഞ്ഞിട്ടുണ്ട്. അതിനുമപ്പുറത്തേക്ക് കേരളത്തിൻ്റെ ഭക്ഷണവും പച്ചപ്പ് നിറഞ്ഞ പ്രകൃതിയും ഏറെ ഇഷ്ടമാണെന്ന് വെളിപ്പെടുത്തിയിരിക്കയാണ് ഇപ്പോൾ താരം. തൻ്റെ ആദ്യ സിനിമയായ സിഗ്മയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പേളി മാണിക്ക് നൽകിയ അഭിമുഖത്തിലാണ് കേരളത്തിൽ തന്നെ ഏറെ ആകർഷിക്കുന്ന കാര്യങ്ങളെ കുറിച്ച് സഞ്ജയ് മനസ്സ് തുറന്നത്. നേരത്തെ പലതവണ കേരളത്തിൽ വന്നിട്ടുണ്ട് എന്നും താരം വ്യക്തമാക്കുന്നുണ്ട്.

കേരളത്തിൽ ഏറ്റവും ഇഷ്ടം എന്താണെന്ന് ചോദിച്ചാൽ ഭക്ഷണം എന്നതായിരിക്കും ആദ്യ ഉത്തരം എന്ന് സഞ്ജയ് പറയുന്നു. കേരളത്തിലെ ഭക്ഷണം അത്ര ഇഷ്ടമാണ്. മറ്റൊന്ന് ഇവിടുത്തെ പച്ചപ്പ് നിറഞ്ഞ പ്രകൃതിയാണെന്നും അദ്ദേഹം പറയുന്നു. നേരത്തെ ആലപ്പുഴയിൽ വന്നിട്ടുണ്ട്. രണ്ട് വർഷങ്ങൾക്ക് മുൻപ് സുഹൃത്തിൻ്റെ സഹോദരൻ്റെ വിവാഹവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയിരുന്നു. അന്ന് ഫോർട്ട് കൊച്ചിയിലാണ് താമസിച്ചിരുന്നത് എന്നും താരം പറഞ്ഞു.

Also Read: ‘പ്രേക്ഷകർ ചിന്തിക്കുന്ന രീതിയിലായിരിക്കില്ല ‘രാസലീല’, സൈജു കുറുപ്പ് ശത്രുക്കൾ ഇല്ലാത്ത നടൻ’; കലാരഞ്ജിനി പറയുന്നത് കേൾക്കൂ…

കേരളത്തിലെ ഓരോ സ്ഥലങ്ങളിലൂടെയും വെറുതെ നടക്കുന്നത് തന്നെ ഒരു അനുഭവമാണ്. ചെന്നൈയും കോസ്റ്റൽ സിറ്റി തന്നെയാണ്. എന്നാൽ ചെന്നൈയും കൊച്ചിയും തീർത്തും വ്യത്യസ്തമായ പ്രദേശങ്ങളാണെന്നും ഇനിയും കേരളത്തിലെ ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ജേസൺ സഞ്ജയ് പറയുന്നുണ്ട്. സിനിമയുടെ റിലീസിന് മുൻപായി കൊച്ചിയിലെത്തിയപ്പോൾ മലയാള സിനിമയുടെ ആരാധകനാണ് താനെന്ന് സഞ്ജയ് പറഞ്ഞിരുന്നു. ദുൽഖർ സൽമാനെയും നസ്ലെനെയും തനിക്ക് ഏറെ ഇഷ്ടമാണെന്ന് സഞ്ജയ് പറഞ്ഞത് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു.

മോളിവുഡ് ടൈംസാണ് അടുത്തിടെ കണ്ട മലയാള സിനിമ എന്ന് ആ പരിപാടിയിൽ ജേസൺ വെളിപ്പെടുത്തിയിരുന്നു. സിനിമാ നിർമ്മാണത്തിൻ്റെ പശ്ചത്തലത്തിൽ ഒരുക്കിയ ചിത്രം ഏറെ ഇഷ്ടപ്പെട്ടു എന്നും സിനിമ വളരെ റിയലിസ്റ്റിക്കായി തോന്നി എന്നും ജേസൺ പറഞ്ഞു മലയാളത്തിൽ ഒരുപാട് അഭിനയതാക്കളെ ഇഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു അക്കൂട്ടത്തിൽ ആദ്യം പറഞ്ഞ പേര് ദുൽഖർ സൽമാൻ്റേതായിരുന്നു. അടുത്ത കാലത്തായി കണ്ട സിനിമകളിൽ നസ്‌ലനെ വലിയ ഇഷ്ടമാണ്, മമ്മൂട്ടി മോഹൻലാൽ എന്നി ലെജൻഡുകളുടെ പേര് പറയാതിരിക്കാനാകില്ല എന്നും ജേസൺ തുറന്ന് പറഞ്ഞിരുന്നു. ജേസൺ സഞ്ജയുടെ ഈ പ്രതികരണം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറുകയും ചെയ്തു.

English Summary

In an interview with Pearle Maaney, director Jason Sanjay expressed his deep love for Kerala’s food and greenery.

Loading...
Unable to load recommendations.
Follow Us
Related Stories
Parvathy Thiruvothu: “ഒരു ഘട്ടത്തിൽ സിനിമയിൽ നിന്നും പുറത്താക്കപ്പെടലിൻ്റെ വക്കിലെത്തി, പക്ഷേ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല”: പാർവതി തിരുവോത്ത്
bethlehem kudumba unit: ബത്ലഹേം കുടുംബയൂണിറ്റ് കണ്ടു ഞാൻ ഗിരീഷിനെ വിളിച്ച് പറഞ്ഞത് ഈ ഒറ്റ കാര്യം! സത്യൻ അന്തിക്കാട്
Big boss Malayalam Season 8: പുറത്തും നീ എനിക്കൊരു ശല്യമായി മാറരുത്! കടൽ കൊമ്പനെ ഒഴിവാക്കി നോമിനേറ്റും ചെയ്ത് ഐശ്വര്യ
‘പ്രേക്ഷകർ ചിന്തിക്കുന്ന രീതിയിലായിരിക്കില്ല ‘രാസലീല’, സൈജു കുറുപ്പ് ശത്രുക്കൾ ഇല്ലാത്ത നടൻ’; കലാരഞ്ജിനി പറയുന്നത് കേൾക്കൂ…
OM Movie Release: ക്ലാഷില്ലാതെ മമ്മൂട്ടി ധനുഷ് ചിത്രവും, നെറ്റ്ഫ്കിക്സിന് സ്ട്രീമിംഗ്
Bigg Boss Malayalam Season 8: അണ്ണൻ തമ്പി വൈബിൽ ഷിജിനും കൊമ്പനും, ഹൗസിലെ പുതിയ കോംബോ
ജിമ്മിൽ പോയാൽ സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ വലിയ മസിൽ വരുമോ?
മുഖത്ത് ഐസ്ക്യൂബ്സ് വയ്ക്കാറുണ്ടോ? ഇതറിയണം
E20 പേടി വേണ്ട, കുറഞ്ഞ വിലയിൽ ഹീറോ എച്ച്.എഫ് ഡീലക്സ് ഫ്ലക്സ്
ഷവോമി 17 അൾട്ര മുതൽ റെഡ്മി നോട്ട് 17 പ്രോ മാക്സ് വരെ; ഷവോമി ഓഫർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല