AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

‘പ്രേക്ഷകർ ചിന്തിക്കുന്ന രീതിയിലായിരിക്കില്ല ‘രാസലീല’, സൈജു കുറുപ്പ് ശത്രുക്കൾ ഇല്ലാത്ത നടൻ’; കലാരഞ്ജിനി പറയുന്നത് കേൾക്കൂ…

"An Actor with No Enemies": Kalaranjini Praises Saiju Kurup's Down-to-Earth Nature: സൈജുവാണ് സിനിമയിലെ നായകൻ. എന്നാൽ മറ്റുള്ളവർ അദ്ദേഹത്തെക്കാൾ കൂടുതൽ പെർഫോം ചെയ്യുമെന്ന വേവലാതിയൊന്നും അദ്ദേഹത്തിനില്ല. തനിക്ക് ഈ സീനിൽ ഡയലോഗ് കുറഞ്ഞല്ലോ എന്നൊക്കെ പലരും പറഞ്ഞ് കേൾക്കാറുണ്ട്. എന്നാൽ മറ്റുള്ളവർ ഓരു സീനിൽ പെർഫോം ചെയ്യുമ്പോൾ ഒരു നായകനായിട്ട് കൂടി റിയാക്ഷൻ മാത്രം നൽകി ആ സിനിമ്ല് നിൽക്കാൻ സൈജു കുറുപ്പ് ഒരു മടിയും കാണിക്കാറില്ല

‘പ്രേക്ഷകർ ചിന്തിക്കുന്ന രീതിയിലായിരിക്കില്ല ‘രാസലീല’, സൈജു കുറുപ്പ് ശത്രുക്കൾ ഇല്ലാത്ത നടൻ’; കലാരഞ്ജിനി പറയുന്നത് കേൾക്കൂ…
സൈജു കുറുപ്പ്, കലാരഞ്ജിനിImage Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Published: 06 Oct 2026 | 08:02 PM

മയൂഖം എന്ന ഹരിഹരൻ സിനിമയിലൂടെ നായകനായി അരങ്ങേറിയ താരമാണ് സൈജു കുറുപ്പ്..എന്നാൽ അവിടെ നിന്നും ഇപ്പോഴത്തെ സൈജുവിലേക്കുള്ള ദൂരം അത്ര എളുപ്പമായിരുന്നില്ല. മലയാള സിനിമയിൽ തൻ്റേതായ ഒരു ഇടം കണ്ടെത്താൻ ഏറെ പരിശ്രമിക്കുകയും അത് നേടിയെടുക്കുകയും ചെയ്തു സൈജു കുറുപ്പ്. ഇപ്പോഴിതാ താരത്തോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം തുറന്നുപറയുകയാണ് കലാരഞ്ജിനി. സൈജു കുറുപ്പ് മോഹിനിയാട്ടം സിനിമയുടെ നിർമ്മാതാവായിരുന്നു എന്നിട്ടും നിർമ്മാതാവാണെന്ന തോന്നാൽ അദ്ദേഹം ഒരിക്കൽപ്പോലും സെറ്റിൽ ഉണ്ടാക്കിയിരുന്നില്ല എന്ന് കാൻ ചാനൽ മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കലാരഞ്ജിനി പറയുന്നു.

മലയാള സിനിമയിൽ ഒരു ശത്രുപോലും ഇല്ലാത്ത നടനായിരിക്കും സൈജു കുറുപ്പ് എന്ന് കലാരഞ്ജിനി പറയുന്നു. അത്ര നല്ല പെരുമാറ്റമാണ് സൈജുവിൻ്റേതാണ്. അങ്ങനെ ഒരുപാട് പേരൊന്നും ഒണ്ടാകില്ല. ആളുകളിൽ ഒരു നെഗറ്റീവ് സൈഡെങ്കിലു നമ്മൾ പൊതുവെ കണ്ടെത്തും. എന്നാൽ അത് സൈജുവിൽ കാണാനാകില്ല. തൻ്റെ കഥാപാത്രത്തെ എങ്ങനെ നന്നായി ചെയ്യാം എന്ന ചിന്തയാണ് അദ്ദേഹത്തിന്. മറ്റുള്ളവരെ കൂടി ഉൾക്കൊണ്ട് കൂട്ടായ പരിശ്രമത്തിലൂടെ മാത്രമായിരിക്കും അതെന്നും കലാരഞ്ജി പറയുന്നു.

Also Read: OM Movie Release: ക്ലാഷില്ലാതെ മമ്മൂട്ടി ധനുഷ് ചിത്രവും, നെറ്റ്ഫ്കിക്സിന് സ്ട്രീമിംഗ്

സൈജുവാണ് സിനിമയിലെ നായകൻ. എന്നാൽ മറ്റുള്ളവർ അദ്ദേഹത്തെക്കാൾ കൂടുതൽ പെർഫോം ചെയ്യുമെന്ന വേവലാതിയൊന്നും അദ്ദേഹത്തിനില്ല. തനിക്ക് ഈ സീനിൽ ഡയലോഗ് കുറഞ്ഞല്ലോ എന്നൊക്കെ പലരും പറഞ്ഞ് കേൾക്കാറുണ്ട്. എന്നാൽ മറ്റുള്ളവർ ഓരു സീനിൽ പെർഫോം ചെയ്യുമ്പോൾ ഒരു നായകനായിട്ട് കൂടി റിയാക്ഷൻ മാത്രം നൽകി ആ സിനിമ്ല് നിൽക്കാൻ സൈജു കുറുപ്പ് ഒരു മടിയും കാണിക്കാറില്ല എന്നും കലാരഞ്ജിനി പറയുന്നു.

പ്രേക്ഷകർ ചിന്തിക്കുന്ന രീതിയിലായിരിക്കില്ല ഭരതനാട്യത്തിൻ്റെ മൂന്നാം ഭാഗം ‘രാസലീല’ എന്നും കലാരഞ്ജിനി പറയുന്നുണ്ട്. മോഹിനിയാട്ടം സിനിമയുടെ ഒരു രീതിവച്ച്, ഇങ്ങനെയായിരിക്കാം മൂന്നാം ഭാഗം എന്നൊക്കെയുള്ള ചിന്തകൾ പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടാകും. എന്നാൽ ആ രീതിയിലൊന്നുമാകില്ല സംവിധായകൻ കൃഷ്ണദാസ് മുരളി സിനിമയെ കാണുക എന്ന് കലാരഞ്ജിനി ഉറപ്പിച്ച് പറയുന്നു. ഒരാൾക്ക് പെട്ടന്ന് കണ്ടെത്താവുന്ന രീതിയിലായിരിക്കില്ല കൃഷ്ണദാസ് സിനിമയെ കാണുക. മൂന്നാം ഭാഗം എന്താണെന്ന് കൃഷ്ണദാസ് മുരളിക്ക് മാത്രമേ അറിയൂ എന്നും കലാരഞ്ജിനി വ്യക്തമാക്കി.

English Summary

Actress Kalaranjini praised Saiju Kurup as an actor with no enemies in Malayalam cinema, highlighting his humble nature as a producer and highly supportive co-star on the sets of Mohiniyattam.

Follow Us