Jayaram : വിനയം വിടാന്‍ പറ്റില്ല, ഈ ട്രോളുകള്‍ തനിക്ക് ഒന്നുമല്ല ; ഒടുവില്‍ ജയറാമിൻ്റെ പ്രതികരണം

Actor Jayaram on Social Media Trolls: കഴിഞ്ഞ കുറച്ച് നാളുകളായി ഏറെ വിമര്‍ശിക്കപ്പെടുകയും ട്രോളുകള്‍ക്ക് വിധേയനാക്കപ്പെടുകയും ചെയ്ത നടനാണ് ജയറാം. താരത്തിന് അതിവിനയം ആണെന്നും വിശ്വസനീയമല്ലാത്ത കാര്യങ്ങള്‍ പറയുന്നു എന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ താരം എയറില്‍ ആയിരുന്നു. തുടരെത്തുടരെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും താരത്തിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രതികരണമോ ഒരു സമൂഹമാധ്യമ പോസ്‌റ്റോ ഒന്നും ഉണ്ടായിരുന്നില്ല.

Jayaram : വിനയം വിടാന്‍ പറ്റില്ല, ഈ ട്രോളുകള്‍ തനിക്ക് ഒന്നുമല്ല ; ഒടുവില്‍ ജയറാമിൻ്റെ പ്രതികരണം

Jayaram

Updated On: 

08 Jul 2026 | 11:01 PM

കഴിഞ്ഞ കുറച്ച് നാളുകളായി ഏറെ വിമര്‍ശിക്കപ്പെടുകയും ട്രോളുകള്‍ക്ക് വിധേയനാക്കപ്പെടുകയും ചെയ്ത നടനാണ് ജയറാം. താരത്തിന് അതിവിനയം ആണെന്നും വിശ്വസനീയമല്ലാത്ത കാര്യങ്ങള്‍ പറയുന്നു എന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ താരം എയറില്‍ ആയിരുന്നു. തുടരെത്തുടരെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും താരത്തിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രതികരണമോ ഒരു സമൂഹമാധ്യമ പോസ്‌റ്റോ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ ഒടുവില്‍ ഈ വിഷയങ്ങളില്‍ മനസ്സ് തുറന്നിരിക്കുകയാണ് ജയറാം. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

വിനയം മാറ്റാന്‍ പറ്റില്ല

സാധാരണഗതിയില്‍ സെലിബ്രിറ്റികള്‍ ഏറ്റുവാങ്ങുന്ന വിമര്‍ശനമാണ് അയാള്‍ക്ക് ജാഡയാണ് അഹങ്കാരമാണ് എന്നൊക്കെ. പക്ഷേ തന്നെ സംബന്ധിച്ചിടത്തോളം വിനയത്തിന്റെ പേരിലാണ് വിമര്‍ശിക്കപ്പെട്ടത് എന്ന് ചിരിച്ചുകൊണ്ട് ജയറാം പറഞ്ഞു. എന്റെ സ്ഥായിയായ ഭാവമാണ് അത്. പണ്ടുമുതലേ അങ്ങനെയാണ്, എനിക്കത് മാറ്റാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എത്ര ബലം പിടിച്ച് സംസാരിക്കാന്‍ നോക്കിയാലും തന്നെക്കൊണ്ട് അത് ആവില്ല. ചെറുപ്പം മുതലുള്ള ഈ ശീലം ചിലര്‍ക്ക് ചീത്തയായിട്ടാണ് തോന്നിയത്. അതില്‍ ഇപ്പോള്‍ എന്ത് ചെയ്യാന്‍ പറ്റും. നടന്‍ ചോദിച്ചു.

Also Read: ആദ്യം ഓണം, പിന്നെ ശബരിമല, ഇപ്പോൾ ദീപാവലി; ട്വൻ്റി20 ക്ലൈമാക്സിന് പിന്നിലുള്ള കഥ ശരിയാകുന്നില്ലല്ലോ ജയറാമേട്ട!

ഈ ട്രോളുകള്‍ ചെറുത്

പരമാവധി ട്രോളുകള്‍കള്‍ക്കുള്ള സാഹചര്യം താന്‍ ഒഴിവാക്കാറുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്ന ട്രോളുകള്‍ കാഠിന്യം കുറഞ്ഞതാണ്. വീട്ടില്‍ മകള്‍ തന്നെ ട്രോളുന്നതിനും കളിയാക്കുന്നതിനും മുകളില്‍ വരില്ല ഇതൊന്നും. മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരന്ന ട്വന്റി ട്വന്റി സിനിമയിലെ ക്ലൈമാക്‌സ് സീനിലെ അസാന്നിധ്യത്തെ കുറിച്ച് പരസ്പര വിരുദ്ധമായി സംസാരിച്ചതിലും ജയറാം മറുപടി നല്‍കി. താന്‍ അഭിമുഖങ്ങളില്‍ പറഞ്ഞതില്‍ തെറ്റു വന്നിട്ടുണ്ട്. പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കാര്യമല്ലേ സത്യം പറഞ്ഞാല്‍ എനിക്ക് അന്ന് എന്താണ് നടന്നത് എന്ന് ഓര്‍മ്മയില്ല. ഈ ട്രോളുകളൊക്കെ വന്നപ്പോള്‍ താന്‍ അതാണ് ആലോചിച്ചത്, എന്തു കാരണം കൊണ്ടാണ് ക്ലൈമാക്‌സില്‍ ഉണ്ടാകാതിരുന്നത് എന്ന്.

ഞാന്‍ മലയാളി തന്നെ

ഞാന്‍ ജനിച്ചതും വളര്‍ന്നതും മലയാളിയായി തന്നെയാണ്. അമ്മയുടെ വീട് തമിഴ്‌നാട്ടിലെ കുംഭകോണത്താണ്. പാലക്കാട് ആണ് അച്ഛന്റെ സ്വദേശം എങ്കിലും ഒരു തലമുറ മുമ്പ് തന്നെ പെരുമ്പാവൂരില്‍ വന്ന് സെറ്റില്‍ ആയിരുന്നു. അച്ഛന് പഠനശേഷം ജോലി ലഭിച്ചത് പെരുമ്പാവൂരില്‍ പ്രശസ്തമായ ട്രാവന്‍കൂര്‍ റയോണ്‍സ് എന്ന കമ്പനിയിലായിരുന്നു. സിനിമാ മേഖലയിലേക്ക് ഇറങ്ങിയപ്പോള്‍ മദ്രാസ് കേന്ദ്രീകരിച്ചായിരുന്നു കൂടുതലായി പ്രവര്‍ത്തിക്കേണ്ടിവന്നത്. സ്വാഭാവികമായും മദ്രാസില്‍ വീട് എടുക്കുകയും അവിടെ താമസമാക്കുകയും ചെയ്തു. പക്ഷേ ഇപ്പോഴും തന്റെ സ്വന്തം നാട് പെരുമ്പാവൂര്‍ തന്നെയാണ്. തനിക്ക് അവിടെ വീടും സ്ഥലവും എല്ലാം ഉണ്ട്. അവസരം കിട്ടുമ്പോഴെല്ലാം നാട്ടില്‍ വരാറുണ്ടെന്നും താരം വ്യക്തമാക്കി. കേരളത്തില്‍ വരുമ്പോള്‍ മലയാളിയാകും തമിഴ്‌നാട്ടില്‍ എത്തുമ്പോള്‍ തമിഴനാകുമെന്നുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി എന്നോണം ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

English Summary

In recent times, actor Jayaram has faced significant criticism and become the subject of online trolls. He was criticized for appearing overly humble and for making statements that lacked credibility; in a sense, he was under heavy fire. Despite the barrage of criticism, the actor did not offer any response or share any social media posts addressing the matter.

Loading...
Unable to load recommendations.
Follow Us
Related Stories
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി