Jean Paul Lal on Tovino Thomas : ടോവിനൊ ആക്ടിങ്ങില്‍ ഇടുന്ന എഫര്‍ട്ട് നിങ്ങള്‍ക്കറിയില്ല… പവിത്രനാവുക അത്ര എളുപ്പമായിരുന്നില്ലെന്നും ജീന്‍ പോള്‍ ലാല്‍
Jean Paul Lal on Tovino Thomas acting effort :ബാലന്‍ എന്ന സിനിമ വലിയ പ്രേക്ഷക പിന്തുണ നേടി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഓരോ എലമെന്റുകളെ പറ്റിയും മികച്ച അഭിപ്രായമാണ് ആസ്വാദകരും സിനിമ നിരൂപകരും ചലച്ചിത്ര മേഖലയിലെ പ്രമുഖരും പങ്കുവയ്ക്കുന്നത്. സിനിമയുടെ ഈ വിജയത്തിന് പിന്നില്‍ കൃത്യമായ കാസ്റ്റിംഗിന് വലിയ പങ്ക് ആണ് ഉള്ളത്. ചിത്രത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കഥാപാത്രമാണ് ജീന്‍പോള്‍ ലാല്‍ ചെയ്ത പവിത്രന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍.

ടോവിനോ തോമസ്, ജീന്‍ പോള്‍ ലാല്‍
ബാലന്‍ എന്ന സിനിമ വലിയ പ്രേക്ഷക പിന്തുണ നേടി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഓരോ എലമെന്റുകളെ പറ്റിയും മികച്ച അഭിപ്രായമാണ് ആസ്വാദകരും സിനിമ നിരൂപകരും ചലച്ചിത്ര മേഖലയിലെ പ്രമുഖരും പങ്കുവയ്ക്കുന്നത്. സിനിമയുടെ ഈ വിജയത്തിന് പിന്നില്‍ കൃത്യമായ കാസ്റ്റിംഗിന് വലിയ പങ്ക് ആണ് ഉള്ളത്. ബാലനായി അഭിനയിച്ച കുട്ടി മുതല്‍ ചിത്രത്തിലെ അമ്മാമ്മവരെ കിടിലന്‍ പെര്‍ഫോമന്‍സ് ആണ് കാഴ്ചവച്ചിരിക്കുന്നത്. ഇതില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന രണ്ട് കഥാപാത്രങ്ങളാണ് സംവിധായകനായ ജീന്‍പോള്‍ ലാല്‍ ചെയ്ത പവിത്രന്‍ എന്ന പോലീസും ടോവിനോ തോമസ് കൈകാര്യം ചെയ്ത അബ്ബാസ് എന്ന മോഷ്ടാവിന്റെ കഥാപാത്രവും.
സിനിമയുമായി ബന്ധപ്പെട്ട എല്ലാ അഭിമുഖങ്ങളിലും സംവിധായകന്‍ ചിദംബരം എടുത്ത് പറഞ്ഞ ഒരു കാര്യമുണ്ട്. ഓരോ കഥാപാത്രങ്ങളും അടുത്ത നിമിഷത്തില്‍ എന്ത് ചെയ്യുമെന്ന് പ്രൊഡിക്ടബിലിറ്റി ഒഴിവാക്കാന്‍ പരമാവധി ബാലനില്‍ ശ്രമിച്ചിരുന്നു എന്ന്. അത്തരത്തില്‍ നോക്കിയാല്‍ ടോവിനോയും ജീന്‍പോള്‍ ലാലും ഏറെ പ്രശംസ അര്‍ഹിക്കുന്നുണ്ട്. ചിത്രത്തിലെ തന്റെ അഭിനയത്തെപ്പറ്റിയും ടോവിനോയുടെ പ്രകടനത്തെപ്പറ്റിയും കഴിഞ്ഞദിവസം ജീന്‍ പോള്‍ ലാല്‍ വിശദമായി സംസാരിച്ചിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജീന്‍ മനസ്സുതുറന്നത്.
Also Read: ക്ലൈമാക്‌സില്‍ അപ്പോഴേ കല്ലുകടിച്ചിരുന്നു, ദൃശ്യം 3 യെ പറ്റി വില്ലന്‍
ടോവിനോ തോമസിനെ സംബന്ധിച്ചിടത്തോളം അയാള്‍ ഒരു ക്യാരക്ടറില്‍ വലിയ മുന്നൊരുക്കമാണ് നടത്തുന്നത്. ടോവിനോ അഭിനയത്തിനായി നടത്തുന്ന പരിശ്രമം എത്രത്തോളം ഉണ്ടെന്ന് പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഒരുപക്ഷേ ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷേ അത്രയും കഠിനാധ്വാനം ഓരോ കഥാപാത്രത്തിന് പിന്നിലും വരുന്നുണ്ട്. അധ്വാനത്തിന്റെ ഫലമാണ് ബാലന്‍ ഇറങ്ങിയതിനു ശേഷം ടോവിനോക്ക് ലഭിക്കുന്നതും. ടോവിനോ അത് ശരിക്കും അര്‍ഹിക്കുന്നുമുണ്ട്, ജീന്‍ പറഞ്ഞു. ഇതുവരെ കാണാത്ത രീതിയിലുള്ള ഒരു ടോവിനോയെയാണ് ബാലനില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുക എന്ന് സിനിമ ഇറങ്ങുന്നതിനു മുമ്പ് ചിദംബരം ഒരു ഹിന്റ് നല്‍കിയിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ അതുതന്നെയാണ് സ്‌ക്രീനിലും കാണാന്‍ കഴിയുന്നത്. നടന്റെ ലുക്കിലും പെര്‍ഫോമന്‍സിലും വലിയൊരു പുതുമ സിനിമയിലൂടെ ആസ്വദിക്കാന്‍ പറ്റുന്നുണ്ട്.
ജീന്‍ പോളിന്റെ കാര്യത്തിലേക്ക് വന്നാല്‍, ഇതിനുമുമ്പ് മഞ്ഞുമ്മല്‍ ബോയ്‌സ് ഉള്‍പ്പെടെ ഒന്ന് രണ്ട് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട് എങ്കിലും ഇത്രയും ആഴമുള്ള ഒരു മുഴുനീളന്‍ കഥാപാത്രം ചെയ്യുന്നത് ആദ്യമാണ്. പവിത്രന്‍ എന്ന പോലീസുകാരന്റെ വേഷത്തില്‍ എത്തുന്ന ജീന്‍ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷക പിന്തുണ നേടിക്കഴിഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം പവിത്രന്‍ എന്ന കഥാപാത്രമായി മാറാന്‍ സ്വാഭാവികമായും ഒരുക്കങ്ങള്‍ ആവശ്യമായിരുന്നു എന്നും കഥാപാത്രത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനുള്ള സമയം തനിക്ക് ലഭിച്ചിരുന്നുവെന്നും ജീന്‍ പറയുന്നു. താന്‍ ഇതുവരെ ഒരു സംവിധായകന്‍ എന്നുള്ള രീതിയിലാണ് അഭിനയത്തെ നോക്കി കണ്ടിരുന്നത്. കൂടുതല്‍ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ആ കാഴ്ചപ്പാട് മാറി അഭിനേതാവിലേക്ക് എത്തേണ്ടതുണ്ട്. താന്‍ സംവിധാനം ചെയ്തതോ അഭിനയിച്ചതോ അസോസിയേറ്റ് ചെയ്തതോ ആയ സിനിമകള്‍ ഇതുവരെ തീയേറ്ററില്‍ പ്രേക്ഷകര്‍ക്കൊപ്പം ഇരുന്ന് കണ്ടിട്ടില്ല. എന്നാല്‍ തന്റെ വര്‍ക്കുകള്‍ വിമര്‍ശന ബുദ്ധിയോട് പലതവണ കണ്ട് വിലയിരുത്താറുണ്ട് എന്നും ജീന്‍ പോള്‍ പറഞ്ഞു.
English Summary
The film Balan has received a huge audience support and is continuing to be shown in theaters. Fans, film critics and prominent figures in the film industry are sharing positive comments about each element of the film. The right casting plays a big role behind this success of the film. The most discussed character in the film is Pavithran, a police officer played by Jean Paul Lal.