Jeeva – Aparna Thomas Divorce: എവിടെയാ? ആരാ ഒപ്പം? വിശ്വാസം നഷ്ടപ്പെട്ടാൽ തീർന്നു! ജീവയും അപർണയും അന്നു പറഞ്ഞത്

Jeeva - Aparna Thomas Divorce: ഒന്നിച്ചു ജീവിക്കാൻ ആകില്ല അതാണ് രണ്ടുപേരുടെയും ജീവിതത്തിന് നല്ലത് എന്ന് പറഞ്ഞുകൊണ്ട് രണ്ടു വഴിക്ക് പോകുമ്പോൾ അന്നവർ പറഞ്ഞുവച്ച കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ജീവക്ക് ഒരുപാട് സ്ത്രീ സുഹൃത്തുക്കളുണ്ട്. അത് ബന്ധപ്പെടുത്തിയെങ്കിലും ഞാൻ അവനെ സംശയിച്ചിരുന്നെങ്കിൽ ഞങ്ങൾക്കിടയിൽ ഒരു ട്രസ്റ്റ് ഇഷ്യു ഉണ്ടായിട്ടുണ്ടെങ്കിൽ ഇതിനോടകം തന്നെ ഈ ബന്ധം ഇല്ലാതായേനെ....

Jeeva - Aparna Thomas Divorce: എവിടെയാ? ആരാ ഒപ്പം? വിശ്വാസം നഷ്ടപ്പെട്ടാൽ തീർന്നു! ജീവയും അപർണയും അന്നു പറഞ്ഞത്

Aparna And Jeeva

Published: 

25 Aug 2026 | 05:46 PM

സോഷ്യൽ മീഡിയ ആകെ ഞെട്ടിച്ച ഒരു വിവാഹമോചന വാർത്തയാണ് നടനും അവതാരകനുമായ ജീവയുടേയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ അപർണ തോമസിന്റെയും. ഒരുകാലത്തെ എല്ലാവരുടെയും ഇഷ്ട ദമ്പതികൾ . ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും പോസ്റ്റുകളും എല്ലാം എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു. മാത്രമല്ല ദാമ്പത്യ ജീവിതത്തെക്കുറിച്ചും തങ്ങളുടെ ജീവിതത്തെക്കുറിച്ചും വളരെ വാചാലമായും വ്യക്തമായും എല്ലാ വേദികളിലും പറഞ്ഞുകൊണ്ടിരുന്ന ഭാര്യയും ഭർത്താവും .

ഇന്നത്തെ കാലത്ത് വിവാഹമെന്നാൽ പലരെയും സംബന്ധിച്ച് ഇഷ്ടമല്ലാത്ത ഒരു കാര്യവും തങ്ങളുടെ സ്വാതന്ത്ര്യവും വ്യക്തി ജീവിതവും നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ട് വിവാഹം പോലും വേണ്ട എന്ന് വെക്കുന്ന ഒരു കാലഘട്ടത്തിലും വിവാഹം കഴിക്കുന്നത് വളരെ മനോഹരമാണ് എന്ന് പറഞ്ഞവർ. ആരെങ്കിലും ചോദിക്കുകയാണെങ്കിൽ വിവാഹം കഴിക്കണം എന്ന് മാത്രമേ പറയൂ കാരണം ഞങ്ങൾ അത്രയും ഹാപ്പിയാണ് ഈ ജീവിതത്തിൽ എന്ന് ഈ ലോകത്തോട് വിളിച്ചുപറഞ്ഞ രണ്ടു പേർ. ഇന്നിപ്പോൾ ഒന്നിച്ചു ജീവിക്കാൻ ആകില്ല അതാണ് രണ്ടുപേരുടെയും ജീവിതത്തിന് നല്ലത് എന്ന് പറഞ്ഞുകൊണ്ട് രണ്ടു വഴിക്ക് പോകുമ്പോൾ അന്നവർ പറഞ്ഞുവച്ച കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ALSO READ:എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ

നമ്മൾ കുറച്ച് കെയർ കൊടുക്കുന്നത് സാധാരണമാണ്….

തങ്ങളുടെ ജീവിതത്തിൽ യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും ഇല്ല എന്നാണ് അപർണയം ജീവയും അന്നു പറഞ്ഞത്. താനൊരു വിവാഹം കഴിച്ചു എന്നു പോലും തോന്നുന്നില്ല എന്നായിരുന്നു ജീവയുടെ അഭിപ്രായം. സാധാരണ എല്ലാവരുടെയും കല്യാണം കഴിഞ്ഞാൽ തനിക്ക് ഫ്രണ്ട്സ് ഒക്കെ ഉണ്ട് അവരെ അവരുടെ ഭാര്യമാർ ഇങ്ങനെ വിളിച്ചു ചോദിച്ചു കൊണ്ടിരിക്കും എവിടെയാണ് ആരാണ് കൂടെയുള്ളത് എന്ത് ചെയ്യുകയാണ് എന്നൊക്കെ. പക്ഷേ എനിക്ക് അങ്ങനെ ഒരു വിഷയവും ഉണ്ടായിട്ടില്ല എന്നാണ് ജീവ പറഞ്ഞത്. എന്നാൽ ആളുകൾ ഇതിനെയും വിമർശിക്കുന്നുണ്ട്. ഒരു പങ്കാളിയായാലും നമുക്ക് ഇഷ്ടമുള്ള ഒരു വ്യക്തി ആയാൽ പോലും അവരുടെ കാര്യത്തിൽ നമ്മൾ കുറച്ച് കെയർ കൊടുക്കുന്നത് സാധാരണമാണ്. ഒരാൾ എവിടെ പോകുന്നു അവർ ഭക്ഷണം കഴിച്ചോ അവർ ഓക്കെയാണോ എന്ന് നമ്മൾ അന്വേഷിക്കുന്നത് ഒരു കുറ്റമല്ല.

അവർക്ക് നമ്മുടെ ജീവിതത്തിൽ ഒരു പ്രാധാന്യം ഉള്ളതുകൊണ്ട് അല്ലേ ചോദിക്കുന്നത് അല്ലാതെ ആരോടെങ്കിലും പോയി നമ്മൾ അവരെ എന്തു ചെയ്യുന്നു എന്ന അവരുടെ കാര്യങ്ങളോ അന്വേഷിക്കുന്നില്ല. മാത്രമല്ല അവർ എത്തിപ്പെടുന്ന കൂട്ടുകെട്ട് ഒരു പക്ഷേ നല്ലതായിരിക്കണം എന്നില്ല അമിതമായ മദ്യപാനം എന്നിങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടാകും. അങ്ങനെ വരുമ്പോൾ ഒരാൾ നമ്മളെ ശ്രദ്ധിക്കുന്നുണ്ട് അവർക്ക് നമ്മളെ വേണം എന്ന തോന്നൽ ഉണ്ടായാൽ മാത്രമേ അവർക്ക് ജീവിതത്തോട് കുറച്ചുകൂടെ ഉത്തരവാദിത്വം കാണിക്കാൻ കഴിയുമെന്നും ആളുകൾ പറയുന്നു.

അതുപോലെതന്നെ വിശ്വാസവുമായി ബന്ധപ്പെട്ട അപർണ പറഞ്ഞ കാര്യവും ശ്രദ്ധയമാവുകയാണ് താൻ ഒരിക്കലും ജീവയെ സംശയിച്ചിട്ടില്ല എന്നായിരുന്നു അന്ന് അപർണ പറഞ്ഞത്. ജീവക്ക് ഒരുപാട് സ്ത്രീ സുഹൃത്തുക്കളുണ്ട്. അത് ബന്ധപ്പെടുത്തിയെങ്കിലും ഞാൻ അവനെ സംശയിച്ചിരുന്നെങ്കിൽ ഞങ്ങൾക്കിടയിൽ ഒരു ട്രസ്റ്റ് ഇഷ്യു ഉണ്ടായിട്ടുണ്ടെങ്കിൽ ഇതിനോടകം തന്നെ ഈ ബന്ധം ഇല്ലാതായേനെ എന്നൊക്കെ അന്നവർ പറഞ്ഞിരുന്നു. എന്നാൽ അത് കഴിഞ്ഞ് 11 വർഷം ഇപ്പോൾ എത്തുമ്പോൾ ഇരുവരും പരസ്പരം രണ്ടു വഴിയിലേക്ക് പോകുമ്പോഴാണ് ഇതിൽ ഒന്നും ഒരു കാര്യവുമില്ല സോഷ്യൽ മീഡിയയിൽ കാണുന്നതല്ല ജീവിതം എന്നാണ് ആളുകൾ പറയുന്നത്.

ENGLISH SUMMARY

Jeeva and Aparna thomas words and opinion about relationship and trust issues viral amid divorce confirmation. The things they said when they parted ways, saying they couldn’t live together and that it was better for both of their lives, are now being discussed again on social media.

Loading...
Unable to load recommendations.
Follow Us
Related Stories
Dulquer Salmaan-Nivin Pauly: നിവിൻ പൊളി-ദുൽഖർ സൽമാൻ ചിത്രം വരും; ഓണത്തിന് സർപ്രൈസ് പൊട്ടിച്ച് നിവിൻ പോളി!
‘ഇച്ചാക്കാൻ്റെ സൂലു ചേച്ചി’; മമ്മൂട്ടിയുടെ ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് സുചിത്ര മോഹൻലാൽ
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി