AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jeo Baby: ‘വിദ്യാഭ്യാസമുള്ള തലമുറ തന്നെയാണ് ജാതി പദപ്രയോഗം നടത്തുന്നത്, ഇതൊന്നും സ്‌കൂളില്‍ പഠിപ്പിക്കുന്നില്ലലോ’: ജിയോ ബേബി

Jeo Baby on Caste System: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ താമസിക്കുന്ന പ്രദേശങ്ങളെ കുറിച്ച് പലരും മോശമായി സംസാരിക്കാറുണ്ടെന്നും ഇതൊരു സാമൂഹിക പ്രശ്നമാണെന്നും ജിയോ ബേബി പറയുന്നു.

Jeo Baby: ‘വിദ്യാഭ്യാസമുള്ള തലമുറ തന്നെയാണ് ജാതി പദപ്രയോഗം നടത്തുന്നത്, ഇതൊന്നും സ്‌കൂളില്‍ പഠിപ്പിക്കുന്നില്ലലോ’: ജിയോ ബേബി
ജിയോ ബേബിImage Credit source: Social Media
nandha-das
Nandha Das | Published: 25 Jul 2025 18:19 PM

മലയാളികൾക്ക് ഏറെ സുപരിചിതനാണ് സംവിധായകനും നടനുമായ ജിയോ ബേബി. അദ്ദേഹം സംവിധാനം ചെയ്ത ‘ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സംസ്ഥാന അവാർഡ് സ്വന്തമാക്കിയിരുന്നു. ജിയോ ബേബിയുടേതായി ഇനി പുറത്തിങ്ങാനിരിക്കുന്ന ചിത്രം ‘മീശ’യാണ്. ഇപ്പോഴിതാ, അദ്ദേഹം പുതിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജാതീയതയെ കുറിച്ചും കോളനികളെ കുറിച്ചുമെല്ലാമാണ് അദ്ദേഹം അഭിമുഖത്തിൽ സംസാരിക്കുന്നത്.

കോളനികൾ തന്നെ രണ്ട് വിധത്തിലുണ്ടെന്നും, അതിൽ ഒന്ന് വലിയ ആളുകൾ താമസിക്കുന്ന കോളനിയും മറ്റൊന്ന് സാധാരണക്കാരായ ആളുകൾ താമസിക്കുന്ന കോളനിയാണെന്നും ജിയോ ബേബി പറയുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ താമസിക്കുന്ന പ്രദേശങ്ങളെ കുറിച്ച് പലരും മോശമായി സംസാരിക്കാറുണ്ടെന്നും ഇതൊരു സാമൂഹിക പ്രശ്നമാണെന്നും ജിയോ ബേബി പറയുന്നു. ഇത്തരത്തിൽ സംസാരിക്കുന്നത് വിദ്യാഭ്യാസമുള്ള ആളുകൾ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ജിയോ ബേബി.

“കോളനി എന്ന് പറഞ്ഞാൽ ശരിക്കും രണ്ട് തരത്തിലുണ്ട്. ഇപ്പോൾ നോക്കുകയാണെങ്കിലും എറണാകുളത്ത് പല കോളനികൾ ഉണ്ട്. പ്രിവിലേഡ്ജ് ആയിട്ടുള്ള ആളുകൾ താമസിക്കുന്ന കോളനികളും ഉണ്ട്. പോർഷ് കോളനികൾ. വിഐപി കോളനി എന്നിവയൊക്കെ. വേറൊരു കോളനി കൂടിയുണ്ട്. ഇപ്പോൾ ലക്ഷം വീട് കോളനി പദ്ധതി എന്നു പറയുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ജീവിക്കാനുള്ള വീടൊക്കെ നിർമിച്ച് കൊടുക്കുന്നത് അതിലൂടെയാണ്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അത്തരം മനുഷ്യർ താമസിക്കുന്ന ഇടങ്ങളെ കുറിച്ച് നമ്മൾ മോശമായി സംസാരിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. എല്ലായിടങ്ങളിലും അത് കാണാറുണ്ട്. ഇതൊരു സാമൂഹിക പ്രശ്‌നമാണ്. സ്‌കൂളിൽ ഇതേ കുറിച്ചൊന്നും പഠിപ്പിക്കുന്നില്ലല്ലോ. ഈ പറയുന്ന നല്ല വിദ്യാഭ്യാസമുള്ള തലമുറ തന്നെയാണ് ഇത്തരം പദപ്രയോഗങ്ങളെക്കെ നടത്തുന്നതും. ഇതിനെ കുറിച്ചും മനുഷ്യരെ ബഹുമാനിക്കുന്നതിനെ കുറിച്ചുമെല്ലാമുള്ള പഠനം ഇനി വരും എന്ന് എന്നാശ്വസിക്കാം” ജിയോ ബേബി പറഞ്ഞു.

ALSO READ: ‘സ്വന്തം രക്തം കൊടുത്താണ് അമ്മ എനിക്ക് അന്ന് സെർലാക് വാങ്ങിത്തന്നത്, ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്’; മേഘ്ന വിൻസന്റ്

‘മീശ’ സിനിമയെ കുറിച്ച്

ഷൈൻ ടോം ചാക്കോ, തമിഴ് നടൻ കതിർ, ഹക്കീം ഷാ, സുധി കോപ്പ, ശ്രീകാന്ത് മുരളി, ജിയോ ബേബി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘മീശ’. ‘വികൃതി’ എന്ന സിനിമയുടെ സംവിധായകനായ എം സി ജോസഫ് തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂറാണ് ചിത്രത്തിന്റെ നിർമ്മാണം. ത്രില്ലെർ ഗാനത്തിൽ പെടുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. ഓഗസ്റ്റ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്.