AMMA Controversy: ‘ജിഹാദി’, ‘ഡബിൽ ഡാഡി സിൻഡ്രോം’ പരാമർശങ്ങൾ തമാശ മാത്രം; പൊലീസ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
Police Confirm Tini Tom's Communal Remarks Against Ansiba, Claim They Were 'Just Jokes': കുറ്റം നടന്നത് കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിലല്ല എന്നും കേസെടുക്കാതിരിക്കൻ കാരണമായി പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദത്തെയും കോടതി തള്ളി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയായിരുന്നു. ചെയ്യേണ്ടിയിരുന്നത് എന്ന് കോടതി നീരീക്ഷിച്ചു.
നടി അൻസിബ ഹസ്സൻ ടിനി ടോമിനെതിരെ നൽകിയ പരാതിയെ തുടർന്ന് പൊലിസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. അൻസിബക്കെതിരെ ടിനി ടോം ജിഹാദി, ഡബിൾ ഡാഡി സിൻഡ്രോം, ഡി.എൻ.എയിലെ പ്രശ്നങ്ങൾ തുടങ്ങി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് പൊലീസ് റിപ്പോർട്ടിലെ വിവരങ്ങൾ ശരിവയ്ക്കുന്നു. എന്നാൽ ഈ പരാമർശങ്ങളത്രയും തമാശയായിരുന്നു എന്നും, ക്രിമിനൽ ഉദ്ദേശം ഉണ്ടയിരുന്നില്ല എന്നുമാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് തള്ളിയ കോടതി ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടിരുന്നു.
ടിനി ടോം തനിക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തിയെന്നും കുടുംബത്തെ പോലും ക്രൂരമായി അധിക്ഷേപിച്ചു എന്നും കാട്ടി അൻസിബ കടവന്ത്ര പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. പരാതി കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണെന്നും ആരോപണം തെളിയിക്കാൻ വേണ്ടത്ര തെളിവുകളില്ലെന്നുമായിരുന്നു പൊലീസ് നിലപാട്. തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്. ഇതുസംബന്ധിച്ച് പൊലീസ് കോടതിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ‘ജിഹാദി’ ഉൾപ്പടെയുള്ള പരാമർശങ്ങൾ അൻസിബക്കെതിരെ നടന്നു എന്ന് സ്ഥിരീകരിക്കുന്നത്. പൊലീസ് റിപ്പോർട്ടിനെ ചോദ്യം ചെയ്ത കോടതി ഗുരുതര നിരീക്ഷണങ്ങൾ നടത്തുകയും ചെയ്തു.
Also Read: Renu Sudhi: രേണുവിന്റെ പേരിൽ പണം പിരിക്കാൻ പോകുന്നു എന്ന് പറയുന്നവരോട്! മറുപടിയുമായി സീമ ജി നായർ
‘ജിഹാദി’, ‘ഡബിൾ ഡാഡി സിൻഡ്രോം’, ‘ഡി.എൻ.എയിലെ പ്രശ്നം’ തുടങ്ങിയ പരാമർശങ്ങൾ ടിനി ടോം അൻസിബ ഹസനെതിരെ നടത്തി എന്ന് പൊലീസ് റിപ്പോട്ടിൽ പറയുന്നുണ്ട് എന്ന് എടുത്ത് പറഞ്ഞ കോടതി, പരാമർശങ്ങളിൽ ക്രിമിനൽ ഉദ്ദേശമില്ലെന്ന റിപ്പോർട്ടിലെ വാദത്തെ ചോദ്യം ചെയ്തു. ഹർജ്ജിക്കാരിയുടെ വദത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു. ടിനി ടോം പ്രഥമദൃഷ്ട്യ കുറ്റം ചെയ്തിട്ടുണ്ടെന്ന് നിരീക്ഷിച്ച കോടതി വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ശരിയയ നിഗമനത്തിലെത്താൻ സാധിക്കു എന്ന് വ്യക്തമാക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. കുറ്റം നടന്നത് കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിലല്ല എന്നും കേസെടുക്കാതിരിക്കൻ കാരണമായി പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദത്തെയും കോടതി തള്ളി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയായിരുന്നു. ചെയ്യേണ്ടിയിരുന്നത് എന്ന് കോടതി നീരീക്ഷിച്ചു.
അമ്മ എക്സിക്യൂട്ടീവ് അംഗമായിരുന്ന നീന കുറപ്പിൻ്റെ മൊഴിയാണ് കോടതിയിൽ നിർണ്ണായകമായത്. അൻസിബക്കെതിരെ അമ്മ ഓഫീസിൽ വച്ച് ടിനി ടൊം അധിക്ഷേപ പരാമർശങ്ങൾ നടത്തി എന്ന് നീന കുറുപ്പ് പൊലീസിൽ മൊഴി മൽകിയിരുന്നു. സമാനമായ പരാമർശങ്ങൾ അമ്മ പ്രസിഡൻ്റായിരുന്ന ശ്വേത മേനോൻ്റെ ഭാഗത്ത് നിന്നും ഉണ്ടായി എന്നും നീന മൊഴിയിൽ വ്യക്തമാക്കിയിരുന്നു. ചൊവാഴ്ചയാണ് ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതി പൊലീസിന് നിർദ്ദേശം നൽകിയത്.
English Summary
The police report confirms actor Tini Tom made defamatory and communal remarks, including calling actress Ansiba Hassan a “Jihadi” and citing “double daddy syndrome.” Despite police dismissing these comments as mere jokes without criminal intent, the court rejected their findings, criticized the police stance, and ordered a formal investigation.