AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Hardik Pandya: ഹാര്‍ദിക് പാണ്ഡ്യ മുംബൈ വിട്ടു, ഇനി ബെംഗളൂരുവില്‍; പരിശീലനം സിഒഇയില്‍

Hardik Pandya Shifts Base From Mumbai to Bengaluru Here Is the Reason: ഗുജറാത്തിലെ ബറോഡ സ്വദേശിയായ ഹാര്‍ദിക് പാണ്ഡ്യ. കരിയര്‍ ആരംഭിച്ചത് മുതല്‍ അദ്ദേഹം താമസിച്ചത് മുംബൈയിലാണ്. മുംബൈയിലെ ഗന്‍സോളിയിലായിരുന്നു പരിശീലനം. എന്നാല്‍ ക്വാഡ്രിസെപ്‌സ് പരിക്കില്‍ നിന്നും രക്ഷപ്പെട്ട പാണ്ഡ്യ ആറ് മാസത്തോളമായി സിഒഇയില്‍ പരിശീലനം നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് നിലവിലെ കൂടുമാറ്റം.

Hardik Pandya: ഹാര്‍ദിക് പാണ്ഡ്യ മുംബൈ വിട്ടു, ഇനി ബെംഗളൂരുവില്‍; പരിശീലനം സിഒഇയില്‍
ഹാര്‍ദിക് പാണ്ഡ്യ Image Credit source: PTI
Shiji M K
Shiji M K | Published: 01 Jul 2026 | 09:31 AM

ഇന്ത്യന്‍ ക്രിക്കറ്റിലെ ഓള്‍റൗഡര്‍ ഹാര്‍ദിക് പാണ്ഡ്യ തന്റെ തട്ടകം ബെംഗളൂരുവിലേക്ക് മാറ്റി. കരിയറിനായി ബെംഗളൂരുവിലേക്ക് താമസം മാറിയിരിക്കുകയാണ് താരം. ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ (സിഒഇ) പരിശീലം നടത്തുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. പരിശീലന കേന്ദ്രം സ്ഥിരമായി ബെംഗളൂരുവിലേക്ക് മാറ്റുന്ന ആദ്യ പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍ കൂടിയാവുകയാണ് ഹാര്‍ദിക്.

മുഴുവന്‍ സമയ പരിശീലന കേന്ദ്രം എന്നതിലുപരി, പരിക്കുകള്‍ക്ക് ചികിത്സ തേടാന്‍, ഫിറ്റ്‌നസ് പരിശോധനയ്ക്കായി, ദേശീയ ടീം ക്യാമ്പുകള്‍ക്കായി എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായാണ് ക്രിക്കറ്റ് കളിക്കാര്‍ സാധാരണയായി ബെംഗളൂരുവിലെ സിഒഇ സെന്ററില്‍ എത്താറുള്ളത്. പരിശീലനത്തിനും ഫിറ്റ്‌നസിനും വേണ്ടി കൂടുതല്‍ സമയം മാറ്റിവെക്കാനായി ഹാര്‍ദിക് സിഒഇയ്ക്ക് സമീപം വീട് വാടകയ്‌ക്കെടുത്തിരിക്കുകയാണ്.

മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക്

ഗുജറാത്തിലെ ബറോഡ സ്വദേശിയായ ഹാര്‍ദിക് പാണ്ഡ്യ. കരിയര്‍ ആരംഭിച്ചത് മുതല്‍ അദ്ദേഹം താമസിച്ചത് മുംബൈയിലാണ്. മുംബൈയിലെ ഗന്‍സോളിയിലായിരുന്നു പരിശീലനം. എന്നാല്‍ ക്വാഡ്രിസെപ്‌സ് പരിക്കില്‍ നിന്നും രക്ഷപ്പെട്ട പാണ്ഡ്യ ആറ് മാസത്തോളമായി സിഒഇയില്‍ പരിശീലനം നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് നിലവിലെ കൂടുമാറ്റം.

പരിക്ക് മൂലം യുകെ പര്യടനത്തില്‍ നിന്നും പുറത്തായ ഹാര്‍ദിക് ഇപ്പോഴും ചികിത്സ തുടരുന്നുണ്ടെന്നാണ് വിവരം. സിഒഇയ്ക്ക് സമീപം ഹാര്‍ദിക് ഒരു വീട് വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. തന്റെ കരിയറിലെ ശേഷിക്കുന്ന കാലയളവ് സിഒഇയില്‍ പരിശീലനം നടത്താനാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്നും അവര്‍.

Also Read: വാ ചേട്ടന്മാരേ… നമുക്ക് ഇംഗ്ലണ്ടിനെ പറപ്പിക്കാം! അ‌രങ്ങേറ്റം കൊതിച്ച് ​വൈഭവ്, ഞെട്ടൽ മാറാതെ ഇന്ത്യ

ലോകോത്തര സൗകര്യങ്ങളും അദ്ദേഹത്തെ സിഒഇയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. ലോവര്‍ പരേലിലെ തന്റെ വീട്ടില്‍ നിന്നും പരിശീലനത്തിനായി എല്ലാ ദിവസവും യാത്ര ചെയ്യുന്നത് ഹാര്‍ദികിന് ബുദ്ധിമുട്ടായിരുന്നു. ഇതാണ് അദ്ദേഹത്തെ മുംബൈ വിട്ട് ബെംഗളൂരുവിലേക്ക് മാറാന്‍ പ്രേരിപ്പിച്ചത്. കേന്ദ്രീകൃത കരാറുള്ള ഒരു ക്രിക്കറ്റ് കളിക്കാരന്‍ എന്ന നിലയില്‍, സിഒഇയില്‍ അദ്ദേഹത്തിന് പരിക്കുകള്‍ ചികിത്സിക്കുന്നത് മുതല്‍ ഉയര്‍ന്ന പരിശീലനം വരെ ലഭിക്കുന്നതാണ്.

സിഇഒയ്ക്ക് പുറത്തുള്ള പരിശീലനങ്ങള്‍ക്കായി പാണ്ഡ്യയോടൊപ്പം ഫിസിയോതെറാപ്പിസ്റ്റും പേഴ്‌സണല്‍ സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് പരിശീലകനും ഉള്‍പ്പെടെയുള്ള സപ്പോര്‍ട്ട് ടീം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

തിരിച്ചുവരവില്‍ അനിശ്ചിതത്വം

ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. വ്യക്തപരമായ കാരണങ്ങളാല്‍ പാണ്ഡ്യ കുറച്ച് ദിവസത്തെ ഇടവേള എടുത്തിരുന്നു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ സിഒഇയിലേക്ക് മടങ്ങിയെത്തുമെന്നാണ് വിവരം. യുകെ പര്യടനത്തിന് തൊട്ടുപിന്നാലെ നടക്കാനിരിക്കുന്ന സിംബാബ്വെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയിലേക്ക് പാണ്ഡ്യയെ തിരഞ്ഞെടുുമോ എന്ന കാര്യവും വ്യക്തമല്ല. റിട്ടേണ്‍ ടു പ്ലേ പ്രോട്ടോക്കോളുകള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം തിരിച്ചുവരാനാണ് സാധ്യത. എന്നാല്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുകയുള്ളൂ.

English Summary

Hardik Pandya has shifted his training base from Mumbai to Bengaluru, choosing the BCCI Centre of Excellence to focus on fitness, injury management, and long-term rehabilitation. The move is aimed at helping the Indian all-rounder stay in peak condition ahead of a busy international cricket calendar and extend his playing career.

Follow Us