AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kattalan Movie Review: തിയേറ്റര്‍ കത്തിച്ചു…പെപ്പെ കൊള്ളാം; കാട്ടാളന്‍ സിനിമ റിവ്യൂ

Antony Varghese Pepe’s Kaattalan Gets Positive Response from Audiences: ഓരോ സീനിലും പ്രേക്ഷകരെ കയ്യടിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയിലുള്ള അവതരണമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ആന്റണി വര്‍ഗീസിന്റേതായി ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് കാട്ടാളനിലെ കഥാപാത്രം എന്നതും എടുത്തുപറയേണ്ടത് തന്നെ.

Kattalan Movie Review: തിയേറ്റര്‍ കത്തിച്ചു…പെപ്പെ കൊള്ളാം; കാട്ടാളന്‍ സിനിമ റിവ്യൂ
Kattalan Movie ReviewImage Credit source: Antony Varghese Instagram Page
Shiji M K
Shiji M K | Updated On: 28 May 2026 | 11:23 AM

ആന്റണി വര്‍ഗീസ് നായകനായെത്തുന്ന കാട്ടാളന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയാണിത്. ബ്രമാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായാണ് കാട്ടാളന്‍ ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ആഗോള ഓപ്പണിങ് കളക്ഷനുകളിലൊന്ന്‌ കാട്ടാളന്‍ നേടുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

കാട്ടാളന്‍ സിനിമ റിവ്യൂ

അക്രമകാരിയായ ആനയെ തുരത്താന്‍ വേട്ടക്കാരനായി എത്തുകയാണ് ചിത്രത്തില്‍ മാരി എന്ന കഥാപാത്രം. എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയക്കാരുടെയുമെല്ലാം പിന്‍ബലത്തോടെ മാരി ആനകളെ കൊല്ലുകയും അവയുടെ കൊമ്പുകള്‍ മുറിച്ചുമാറ്റുകയും ചെയ്യാന്‍ തുടങ്ങി. മാരിയ്ക്ക് തന്റെ എതിരാളിയായ എഡ്ഡിയുമായി പലപ്പോഴും ഏറ്റുമുട്ടേണ്ടതായി വരാറുണ്ട്. ഇവിടെ മാരിക്ക് രക്ഷകനാകുന്നത് ആന്റണിയാണ്. കൊമ്പുകള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് അതിവേഗം കടത്താനുള്ള കഴിവ് പെപ്പെ അവതരിപ്പിക്കുന്ന ആന്റണിക്കുണ്ട്. ഇങ്ങനെയാണ് കാട്ടാളന്റെ കഥ മുന്നോട്ട് പോകുന്നത്.

ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ പോലൊരു ചിത്രമാണ് കാട്ടാളന്‍ എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. ഏകദേശം അതേ രീതിയിലുള്ള കഥയുമായി മുന്നോട്ടുപോകുന്ന കാട്ടാളന്‍ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നുണ്ട്.

ചിത്രത്തിന് അതിഗംഭീരമായൊരു ഫസ്റ്റ് ഹാഫാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. കഥ ഇനി എന്താകും അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന ആകാംക്ഷ പ്രേക്ഷകരില്‍ നിറച്ചുകൊണ്ട് ഫസ്റ്റ് ഹാഫ് അവസാനിക്കുന്നു.

ഓരോ സീനിലും പ്രേക്ഷകരെ കയ്യടിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയിലുള്ള അവതരണമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ആന്റണി വര്‍ഗീസിന്റേതായി ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് കാട്ടാളനിലെ കഥാപാത്രം എന്നതും എടുത്തുപറയേണ്ടത് തന്നെ.

കാട്ടാളനില്‍ വന്‍താരനിര

ആന്റണി വര്‍ഗീസിനോടൊപ്പം വന്‍താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആന്റണി നായകനാകുമ്പോള്‍ ദുഷാര വിജയനാണ് നായിക. പുഷ്പ, ജയിലര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തെലുഗ് താരം സുനില്‍, മാര്‍ക്കോയിലൂടെ ശ്രദ്ധിക്കപ്പെട്ട കബീര്‍ദുഹാന്‍ സിങ്, പുഷ്പ താരം രാജ് തിരാണ്ടുസു, കില്‍ താരംം പാര്‍ഥ് തിവാരി എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ഇവര്‍ക്ക് പുറമെ ജഗദീഷ്, സിദ്ദിഖ്, ഹനാന്‍ഷ, ഹിപ്സ്റ്റര്‍ തുടങ്ങിയവരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

മാര്‍ക്കോ ടീം വീണ്ടും ഒന്നിക്കുന്നു

മാര്‍ക്കോ ടീം വീണ്ടുമെത്തുന്ന ചിത്രമാണ് കാട്ടാളന്‍. ഉണ്ണി മുകുന്ദനെ നായകനാക്കി എത്തിയ മാര്‍ക്കോയുടെ പ്രൊഡ്യൂസര്‍ ഷെരീഫ് മുഹമ്മദ് തന്നെയാണ് കാട്ടാളനും പിന്നില്‍. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷോ നടന്നത് തൃശൂര്‍ ജോസ് തിയേറ്ററിലായിരുന്നു.

നവാഗതനായ പോള്‍ ജോര്‍ജ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഗംഭീര ആക്ഷന്‍ ത്രില്ലര്‍ ചിത്രമായി ഒരുക്കിയ കാട്ടാളന്റെ ട്രെയ്‌ലറും ടീസറും പ്രേക്ഷകര്‍ക്ക് പ്രതീക്ഷ സമ്മാനിച്ചിരുന്നു. മലയാളത്തില്‍ ഇതുവരെ കാണാത്ത വിധത്തിലുള്ള ചിത്രം കൂടിയാണ് കാട്ടാളന്‍. ജോബി വര്‍ഗീസ്, പോള്‍ ജോര്‍ജ് , ജെറോ ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ രചിച്ചത്. കാട്ടാളന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത് ഉണ്ണി ആര്‍ ആണ്.

ലോകോത്തര ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കെച്ച കെംബാക്ഡിയും സംഘവുമാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പിന്നില്‍. ഓങ് ബാക്ക് എന്ന സീരീസിലൂടെ ശ്രദ്ധ നേടിയ പോങ് എന്ന ആനയും ഈ സിനിമയിലെ പ്രത്യേകതയാണ്.

English Summary

Antony Varghese Pepe’s latest Malayalam film Kaattalan has opened to positive audience reactions. Viewers are praising the movie’s action sequences, performances and mass appeal, with many calling it a strong entertainer.

Follow Us