Kalamkaval Poster: ആരാധകർക്ക് മമ്മൂക്കയുടെ പിറന്നാൾ സമ്മാനം; ‘കളങ്കാവൽ’ പുത്തൻ പോസ്റ്റർ പുറത്ത്

Kalamkaval Movie New Poster Out Now: ദുൽഖർ സൽമാൻ നായകനായെത്തിയ 'കുറുപ്പ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ കഥ ഒരുക്കിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കളങ്കാവൽ'.

Kalamkaval Poster: ആരാധകർക്ക് മമ്മൂക്കയുടെ പിറന്നാൾ സമ്മാനം; കളങ്കാവൽ പുത്തൻ പോസ്റ്റർ പുറത്ത്

'കളങ്കാവൽ' പോസ്റ്റർ

Updated On: 

07 Sep 2025 | 09:40 PM

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഇന്ന് 74-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കളങ്കാവലി’ന്റെ പുത്തൻ പോസ്റ്റർ പുറത്തുവിട്ടു. ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ക്രൈം ഡ്രാമ ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമെ വിനായകനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നേരത്തെ ചിത്രത്തിന്റേതായി പുറത്തുവിട്ട ടീസർ വമ്പൻ ഹിറ്റായി മാറിയിരുന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് വേഫറർ ഫിലിംസാണ്.

മലയാള സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘കളങ്കാവൽ’. ദുൽഖർ സൽമാൻ നായകനായെത്തിയ ‘കുറുപ്പ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ കഥ ഒരുക്കിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കളങ്കാവലിൻ്റെ തിരക്കഥ ഒരുക്കിയത് ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ്. നേരത്തെ ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

‘കളങ്കാവൽ’ പോസ്റ്റർ

സിനിമയിൽ മമ്മൂട്ടി സയനൈഡ് മോഹനെന്ന കൊടും കുറ്റവാളിയുടെ വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യം അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല. മമ്മൂട്ടി ചിത്രത്തിൽ വില്ലനായാണോ എത്തുന്നതെന്ന് പറയാൻ കഴിയില്ലെന്നായിരുന്നു സംവിധായകൻ ജിതിൻ കെ ജോസിന്റെ പ്രതികരണം. പല ഷേഡുകളുള്ള കഥാപാത്രങ്ങളെ സിനിമയിൽ കാണാനാവുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

20 യുവതികളെ ബലാത്സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തിയ കൊടും കുറ്റവാളിയാണ് സയനൈഡ് മോഹൻ എന്നറിയപ്പെടുന്ന മോഹൻകുമാർ. കർണാടകയിലെ മംഗളൂരുവിൽ കായികാധ്യാപകനായിരുന്നു അയാൾ. 2003 മുതൽ 2009 വരെയുള്ള കാലയളവിലാണ് നാല് മലയാളികളെ ഉൾപ്പടെ ഇരുപത് യുവതികളെ മോഹൻകുമാർ സയനൈഡ് നൽകി കൊലപ്പെടുത്തിയത്.

ALSO READ: റിലീസിനൊരുങ്ങി കളങ്കാവൽ; പ്രതിനായക റോളിൽ ഞെട്ടിക്കാൻ മലയാളത്തിൻ്റെ മഹാനടൻ

‘കളങ്കാവൽ’ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഫൈസൽ അലിയാണ്. പ്രവീൺ പ്രഭാകർ ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. മുജീബ് മജീദാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ജോർജ് സെബാസ്റ്റ്യനാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സുനിൽ സിംഗാണ് ലൈൻ പ്രൊഡ്യൂസർ. പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹനും, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിലുമാണ്.

ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – ബോസ്, മേക്കപ്പ് – അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം – അഭിജിത്ത് സി, സ്റ്റിൽസ് – നിദാദ്, പബ്ലിസിറ്റി ഡിസൈൻസ് – ആൻ്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – വിഷ്‌ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്‌ണർ – ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Loading...
Unable to load recommendations.
Follow Us
Related Stories
“സലിം കുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ ഒരാൾ കൊച്ചിൻ ഹനീഫയെ അനുകരിക്കാൻ ആവശ്യപ്പെട്ടു”; കോട്ടയം നസീർ
Rashmika Mandanna – Vijay Deverakonda: വിജയ് -രശ്മിക ദമ്പതികൾക്കെതിരായ മോശം പ്രചാരണം; പരാതി നൽകി വിരോഷ് ടീം
‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ
Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം
Ahaana Krishna: ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ
Major Ravi : റിട്ടയർ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോയെന്ന് ശാന്തിവിള ദിനേശ്! പണി വരുന്നുണ്ടെന്ന് മേജർ രവി
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി