Kalamkaval Release: റിലീസിനൊരുങ്ങി കളങ്കാവൽ; പ്രതിനായക റോളിൽ ഞെട്ടിക്കാൻ മലയാളത്തിൻ്റെ മഹാനടൻ

Kalamkaval Movie Release Date: മമ്മൂട്ടിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് കളങ്കാവൽ. സിനിമ എപ്പോഴാണ് പുറത്തിറങ്ങുക എന്നതിനെപ്പറ്റി ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Kalamkaval Release: റിലീസിനൊരുങ്ങി കളങ്കാവൽ; പ്രതിനായക റോളിൽ ഞെട്ടിക്കാൻ മലയാളത്തിൻ്റെ മഹാനടൻ

Kalamkaval Movie Release Date

Published: 

07 Sep 2025 | 10:04 AM

മമ്മൂട്ടിയുടെ കളങ്കാവൽ എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. രോഗമുക്തനായതിന് ശേഷം മമ്മൂട്ടിയുടേതായി റിലീസാവുന്ന ആദ്യ സിനിമയാണ് കളങ്കാവൽ. മമ്മൂട്ടിയ്ക്കൊപ്പം വിനായകനാണ് സിനിമയിലെ പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഔദ്യോഗിക റിലീസ് തീയതി പുറത്തുവിട്ടിട്ടില്ലെങ്കിലും സിനിമ പുറത്തിറങ്ങുന്നത് എപ്പോഴാണെന്നതിനെപ്പറ്റി ചില റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

ഒക്ടോബർ 9ന് സിനിമ തീയറ്ററുകളിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദുൽഖർ സൽമാൻ്റെ വേഫേറർ ഫിലിംസ് ആണ് സിനിമ വിതരണം ചെയ്യുക. റിലീസ് ദിവസത്തെപ്പറ്റി ഇതിനകം വേഫേറർ ഫിലിംസ് തീയറ്റർ ഉടമകളോട് സംസാരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഏഴാമത് സിനിമയാണ് കളങ്കാവൽ. സിനിമയുടെ ടീസർ കഴിഞ്ഞ ആഴ്ച റിലീസായിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. നവാഗതനായ ജിതിൻ കെ ജോസ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയൊരുക്കുന്നത് ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ്. മീര ജാസ്മിൻ, രെജിഷ വിജയൻ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു. ഫൈസൽ അലി ക്യാമറ കൈകാര്യം ചെയ്യുന്നു. പ്രവീൺ പ്രഭാകർ എഡിറ്റിംഗും മുജീബ് മജീദ് സംഗീതസംവിധാനവും നിർവഹിക്കുന്നു.

സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം സയനൈഡ് മോഹനെന്ന കൊടും കുറ്റവാളി ആണെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം സംവിധായകനടക്കമുള്ള അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല. മമ്മൂട്ടി വില്ലനാണോ അല്ലയോ എന്ന് പറയാനാവില്ല എന്ന് സംവിധായകൻ ജിതിൻ കെ ജോസ് പ്രതികരിച്ചിരുന്നു. പല ഷേഡുകളുള്ള കഥാപാത്രങ്ങളാണ് സിനിമയിൽ ഉള്ളതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം 20 യുവതികളെ കൊലപ്പെടുത്തിയ കൊടും കുറ്റവാളിയാണ് സയനൈഡ് മോഹൻ അഥവാ മോഹൻകുമാർ. കർണാടകയിലെ മംഗളൂരുവിൽ കായികാധ്യാപകനായിരുന്നു. 2003 – 2009 കാലയളവിൽ നാല് മലയാളികളെയടക്കം 20 യുവതികളെയാണ് ഇയാൾ സയനൈഡ് നൽകി കൊലപ്പെടുത്തിയത്.

Loading...
Unable to load recommendations.
Follow Us
Related Stories
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
Bigg Boss Malayalam Seoson 8 : ഇത് ഒരുമാതിരി ചെയ്ത്തായിപ്പോയി, ബി​ഗ് ബോസിലെ ഷമ്മിയും നാ​ഗവല്ലിയുമായി എൽദേയും റിനിയും
“അന്നും സ്റ്റാർ അവളാണ്”; കൽപ്പനയുടെ പഴയ കുസൃതികൾ ഓർത്തെടുത്ത് ഉർവ്വശി
Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി
“ആരാണ് അവർക്കതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്, ടിനി ടോം ആ ചെയ്തത് തെറ്റ്”; വിമർശനവുമായി ഉർവ്വശി
Big Boss Malayalam Season 8: തിരിച്ചെടുക്കുമെന്ന് പറഞ്ഞ് ബിഗ് ബോസും ജസീലയും ചേർന്ന് മറ്റു മത്സരാർത്ഥികളെ പറ്റിച്ചോ? ഗായത്രിയെ ചതിച്ചു പുറത്താക്കിയതോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്