Kantara Chapter 1 Review: ഭയം, ഭക്തി, മാസ്! ​ഗുളികന്റെ കൊടുങ്കാറ്റിൽ വിറങ്ങലിച്ച് തിയേറ്ററുകൾ; ഭക്തിയുടെ പാരമ്യത്തിൽ ‘കാന്താര: ചാപ്റ്റർ 1’

Rishab Shetty’s Kantara: Chapter 1 Review: മിത്തോളജിയും സംസ്കാരവും രാഷ്ട്രീയവും ഇഴചേർത്ത് നിർമ്മിച്ച പടത്തിൽ ഗുളികനായി റിഷഭ് (Rishabh Shetty)ഉറഞ്ഞുതുള്ളുകയാണ്. പ്രേക്ഷകരെ ആകാംക്ഷയുടെ കൊടുമുടിയിൽ എത്തിക്കുന്ന ഭക്തിനിർഭരമായ രംഗങ്ങളാണ് ചിത്രത്തിൽ

Kantara Chapter 1 Review: ഭയം, ഭക്തി, മാസ്! ​ഗുളികന്റെ കൊടുങ്കാറ്റിൽ വിറങ്ങലിച്ച് തിയേറ്ററുകൾ; ഭക്തിയുടെ പാരമ്യത്തിൽ കാന്താര: ചാപ്റ്റർ 1

Kantara Chapter 1

Updated On: 

02 Oct 2025 | 05:39 PM

Kantara Chapter 1 Movie Review and Ratings: നീണ്ട കാത്തിരിപ്പിനൊടുവിൽ ”കാന്താരാ ചാപ്റ്റർ 1 ”(Kantara Chapter 1)തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഒരു തെന്നിന്ത്യൻ ചിത്രത്തിനായി മലയാളികളടക്കം ഇത്രയും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇത് ആദ്യമായിരിക്കാം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഋഷഭ് ഷെട്ടി( Rishabh Shetty) തന്നെ കഥയെഴുതി സംവിധാനം ചെയ്ത കാന്താര(Kantara Chapter 1)യുടെ ആദ്യഭാഗത്തിനു തന്നെ വമ്പൻ സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്. അതിനാൽ തന്നെ അടുത്ത ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ ആ കാത്തിരിപ്പ് വെറുതെയായില്ല എന്നാണ് തിയേറ്ററുകളിൽ നിന്ന് പുറത്തുവരുന്ന പ്രതികരണങ്ങൾ.

ഗുളികനായുള്ള ഋഷഭി (Rishabh Shetty)ന്റെ ട്രാൻസ്ഫർമേഷൻ രംഗങ്ങൾ കാണികളെ രോമാഞ്ചം കൊള്ളിച്ചുവെന്നാണ് പലയിടത്തുനിന്നായി ലഭിക്കുന്ന പ്രതികരണങ്ങൾ. കാന്താരയുടെ കോർ തന്നെ ദൈവികതയാണ്. ഇത് ഒരുതരത്തിലും വിശ്വാസികൾക്ക് മങ്ങലേൽക്കാത്ത വിധത്തിൽ പ്രേക്ഷർക്കു മുന്നിലെത്തിക്കാൻ ഒരു സംവിധായകൻ എന്ന നിലയിൽ ഋഷഭിനു സാധിച്ചു എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും.
ഭയവും ഭക്തിയും മാസും ഒന്നിച്ചു ചേർന്ന ഒരു ഗംഭീര ദൃശ്യവിരുന്നു തന്നെയാണ് കാന്താര ചാപ്റ്റർ 1(Kantara Chapter 1) പ്രേക്ഷകർക്കായി ഒരുക്കിയത്.

മിത്തോളജിയും സംസ്കാരവും രാഷ്ട്രീയവും ഇഴചേർത്ത് നിർമ്മിച്ച പടത്തിൽ ഗുളികനായി ഋഷഭ് (Rishabh Shetty)ഉറഞ്ഞുതുള്ളുകയാണ്. പ്രേക്ഷകരെ ആകാംക്ഷയുടെ കൊടുമുടിയിൽ എത്തിക്കുന്ന ഭക്തിനിർഭരമായ രംഗങ്ങളാണ് ചിത്രത്തിൽ. ആദ്യഭാഗം കാണാതെ പോകുന്നവർക്കും മനസ്സിലാകുന്ന വിധത്തിലാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്.

കഥയ്ക്കും പെർഫോമൻസിനും ഒപ്പം തന്നെ കാന്താരാ 2 വിന്റെ ടെക്നിക്കൽ സൈഡും എടുത്തു പറയേണ്ടതു തന്നെയാണ്. മേക്കിങ്ങിൽ ഇന്ത്യൻ സിനിമയുടെ അടുത്ത അധ്യായം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന തരത്തിലാണ് കാന്താര നിർമ്മിച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരമായ ജയറാം അടക്കം കാന്താര ചാപ്റ്റർ 1 ൽ അവിസ്മരണീയമായ പ്രകടനമാണ് കാഴ്ചവച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം