AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kantara Chapter 1: ഋഷഭ്… എന്നെ ഇത് വിശ്വസിച്ച് ഏൽപ്പിച്ചതിന് നന്ദി; വൈകാരിക കുറിപ്പുമായി ജയറാം‌

Jayaram Note about Rishab Shetty Kantara Chapter 1: രാജശേഖര എന്ന രാജാവിന്റെ വേഷത്തിലാണ് ജയറാം ചിത്രത്തിൽ എത്തിയത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ രാജശേഖരയ്ക്കും ജയറാമിനും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്

Kantara Chapter 1: ഋഷഭ്… എന്നെ ഇത് വിശ്വസിച്ച് ഏൽപ്പിച്ചതിന് നന്ദി; വൈകാരിക കുറിപ്പുമായി ജയറാം‌
Kantara Chapter 1 Image Credit source: TV9 Netwok, Social Media
Ashli C
Ashli C | Published: 02 Oct 2025 | 06:21 PM

കാത്തിരിപ്പിനൊടുവിൽ കാന്താര ചാപ്റ്റർ 1(Kantara Chapter 1) തിയേറ്ററുകളിൽ നിറഞ്ഞാടുകയാണ്. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി കാന്താര തേരോട്ടം നടത്തുമ്പോൾ മലയാളിക്കും അതിൽ അഭിമാനിക്കാം. കാരണം മലയാള സിനിമയുടെ സ്വന്തം ജനപ്രിയ നായകൻ ജയറാം(Jayaram) ചിത്രത്തിൽ നിറഞ്ഞ കൈയ്യടി നേടുകയാണ്. അടുത്തകാലത്തായി പാൻ ഇന്ത്യൻ ലെവലിൽ തിളങ്ങുന്ന നടൻ നിരവധി അന്യഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഋഷഭ് ഷെട്ടി(Rishab shetty) നായകനായി എത്തിയ കാന്താര ചാപ്റ്റർ 1ലും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുകയാണ്.

രാജശേഖര എന്ന രാജാവിന്റെ വേഷത്തിലാണ് ജയറാം ചിത്രത്തിൽ എത്തിയത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ രാജശേഖരയ്ക്കും ജയറാമിനും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്. തിയേറ്ററിൽ ജയറാമിന്റെ അതിഗംഭീര പ്രകടനത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സോഷ്യൽ മീഡിയയിലും വൈറൽ ആവുകയാണ് ജയറാം. ഇപ്പോഴിതാ കാന്താരാ ചാപ്റ്റർ 1ലെ തന്റെ പ്രകടനത്തിന് ലഭിക്കുന്ന അഭൂതപൂർവ്വമായ സ്വീകരണത്തിന് നന്ദി അറിയിച്ചു എത്തിയിരിക്കുകയാണ് താരം.

ALSO READ: ഭയം, ഭക്തി, മാസ്! ​ഗുളികന്റെ കൊടുങ്കാറ്റിൽ വിറങ്ങലിച്ച് തിയേറ്ററുകൾ; ഭക്തിയുടെ പാരമ്യത്തിൽ ‘കാന്താര: ചാപ്റ്റർ 1’

ജയറമിന്റെ വാക്കുകൾ

”കാന്താര ചാപ്റ്റർ 1ന് നിങ്ങൾ നൽകുന്ന അതിരറ്റ സ്നേഹത്തിനും മികച്ച അവലോകനങ്ങൾക്കും അകമഴിഞ്ഞ പ്രശംസകൾക്കും എന്റെ ഹൃദയത്തിന്റെ ആഴത്തിൽ നിന്നും ഞാൻ നന്ദി പറയുന്നു. എന്നെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ ഓരോ വാക്കുകളും വിലമതിക്കാനാവാത്തതാണ്. ഈ സിനിമ നിങ്ങൾ ഓരോരുത്തരുമായി ഇത്രയധികം സ്വീകരിച്ചു എന്ന് കാണുന്നതിൽ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും അതിയായ നന്ദിയുമുണ്ട്. ആയുധ പൂജയുടെ ഈ പുണ്യ ദിനത്തിൽ തന്നെ പ്രേക്ഷകരിൽ നിന്നും പ്രശംസകൾ ഏറ്റുവാങ്ങാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഈ പ്രക്രിയയിൽ എന്നിൽ വിശ്വാസം അർപ്പിച്ചതിന് പ്രിയപ്പെട്ട ശ്രീ ഋഷഭ് ഷെട്ടിക്ക് എന്റെ ഹൃദയംഗമമായ നന്ദി. കൂടാതെ ഞങ്ങളെ മികച്ചവരാക്കി മാറ്റാൻ ഈ സിനിമയുടെ പിന്നിൽ നിന്ന് പ്രവർത്തിച്ച മുഴുവൻ ടീമിനും എന്റെ എല്ലാ സ്നേഹവും. ഈ യാത്ര അവിസ്മരണീയമാക്കിയതിന് നന്ദി. നിങ്ങളുടെ ഈ സ്നേഹം എന്നോടൊപ്പം എന്നും ഉണ്ടാകും” എന്നാണ് ജയറാം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

 

 

View this post on Instagram

 

A post shared by Jayaram (@actorjayaram_official)

അതേസമയം കാന്താര ചാപ്റ്റർ 1ന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. കഥാപാത്രങ്ങളുടെ പെർഫോമൻസിനൊപ്പം ചിത്രത്തിന്റെ മേക്കിങ്ങും എടുത്തു പറയേണ്ടതാണ്. റിഷഭ് ഷെട്ടി( Rishabh Shetty) കഥയെഴുതി സംവിധാനം ചെയ്ത കാന്താര(Kantara Chapter 1)യുടെ ആദ്യഭാഗത്തിനു വലിയ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്. അതിനാൽ തന്നെ അടുത്ത ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ ആ കാത്തിരിപ്പ് വെറുതെയായില്ല എന്നാണ് പ്രേക്ഷക പ്രതികരണം.