Kantara Chapter 1 Viral video: ഗുളികൻ കയറിയോ? കാന്താര കണ്ടിറങ്ങിയതിനു പിന്നാലെ ഉറഞ്ഞുതുള്ളി പ്രേക്ഷകൻ! അമ്പരന്ന് സോഷ്യൽ മീഡിയ

Kantara Chapter 1 Fan Viral Vido: സിനിമയിലെ കഥാപാത്രത്തെ പോലെ ഉറഞ്ഞുതുള്ളതയാണ് ഈ മനുഷ്യനും. എന്നാൽ സിനിമ കണ്ടു തലയ്ക്കു പിടിച്ചതാണോ അല്ലെങ്കിൽ മാധ്യമശ്രദ്ധ നേടാൻ വേണ്ടിയുള്ള പ്രകടനമാണോ എന്ന കാര്യത്തിൽ വ്യക്തമല്ല. ഇനി അതും അല്ലെങ്കിൽ ഗുളികൻ ശരിക്കും കയറിയതാണോ എന്നും ചിലർ സംശയിക്കുന്നു

Kantara Chapter 1 Viral video: ഗുളികൻ കയറിയോ? കാന്താര കണ്ടിറങ്ങിയതിനു പിന്നാലെ ഉറഞ്ഞുതുള്ളി പ്രേക്ഷകൻ! അമ്പരന്ന് സോഷ്യൽ മീഡിയ

Kantara

Published: 

03 Oct 2025 | 11:47 AM

സിനിമ ആസ്വാദകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരുന്ന ‘കാന്താരാ ചാപ്റ്റർ 1’ (Kantara Chapter 1 )തിയേറ്ററിൽ എത്തിയിരിക്കുകയാണ്. നിറഞ്ഞ കൈയ്യടിയോടെ തിയേറ്ററുകളിൽ സിനിമ തേരോട്ടം നടത്തുകയാണ്. മികച്ച പ്രതികരണങ്ങളാണ് കാന്താരയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഗുളികനായുള്ള ഋഷഭ് ഷെട്ടിയുടെ ട്രാൻസ്ഫർമേഷൻ സിനിമയുടെ ഒന്നാം ഭാഗത്തിൽ അവസാന സീനുകളിലാണ് പ്രേക്ഷകരെ കോരിത്തരിപ്പിച്ചതെങ്കിൽ രണ്ടാം ഭാഗത്ത് അതിലും മികച്ച പ്രകടനം ആണെന്നാണ് ആരാധകരുടെ അഭിപ്രായം.

സ്ക്രീനിനുള്ളിൽ ഋഷഭ് ഷെട്ടിയെങ്കിൽ പുറത്ത് അത്തരത്തിൽ ഒരു പ്രകടനം കാഴ്ചവച്ച ആരാധകനാണ് ഇപ്പോൾ സോഷ്യൽ ലോകം കീഴടക്കുന്നത്. അടുത്തിടെയായി കണ്ടുവരുന്ന ഒരു ട്രെൻഡ് ആണ് ഇപ്പോൾ സിനിമയിലെ നായകന്മാരുടെ കഥാപാത്രത്തെ പുറത്ത് ആരാധകരും അവതരിപ്പിക്കുന്നത്. അത്തരത്തിൽ അല്ലു അർജുന്റെ പുഷ്പയുടെ വേഷത്തിൽ എത്തിയ ഒരു ഫാൻബോയിയുടെ വീഡിയോ സോഷ്യൽ ലോകം കീഴടക്കിയിരുന്നു.

 

ഇതിപ്പോൾ അതിനെ കവച്ചുവയ്ക്കുന്ന മറ്റൊരു പ്രകടനത്തിനാണ് ബംഗളൂരുവിലെ ഒരു തീയേറ്ററിലെ പ്രേക്ഷകർ സാക്ഷികളായത്. തിയേറ്ററിൽ നിന്നും കാന്താരാ ചാപ്റ്റർ 1 കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രകടനമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. സിനിമയിലെ കഥാപാത്രത്തെ പോലെ ഉറഞ്ഞുതുള്ളതയാണ് ഈ മനുഷ്യനും. എന്നാൽ സിനിമ കണ്ടു തലയ്ക്കു പിടിച്ചതാണോ അല്ലെങ്കിൽ മാധ്യമശ്രദ്ധ നേടാൻ വേണ്ടിയുള്ള പ്രകടനമാണോ എന്ന കാര്യത്തിൽ വ്യക്തമല്ല. ഇനി അതും അല്ലെങ്കിൽ ഗുളികൻ ശരിക്കും കയറിയതാണോ എന്നും ചിലർ സംശയിക്കുന്നു. ഏതായാലും സിനിമയിലെ പ്രകടനത്തിന് നായകന് അവാർഡ് കൊടുത്തില്ലെങ്കിലും ഇയാൾക്കൊരു അവാർഡ് കൊടുക്കണം എന്നാണ് സോഷ്യൽമീഡിയ ലോകത്തിന്റെ അഭിപ്രായം.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഋഷഭ് ഷെട്ടി കഥ എഴുതി സംവിധാനം ചെയ്ത കാന്താരയുടെ ആദ്യഭാഗത്തിന് തന്നെ വമ്പൻ പിന്തുണ ആയിരുന്നു പ്രേക്ഷകർ നൽകിയത്. അതിനാൽ തന്നെ രണ്ടാം ഭാഗത്തിനായും പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ആ കാത്തിരിപ്പ് വെറുതെ ആയില്ല എന്നാണ് പുറത്ത് ലഭിക്കുന്ന റിപ്പോർട്ട്. പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന ഭക്തിയും മാസും ഇഴചേർത്ത ഒരു ഗംഭീര ദൃശ്യവിരുന്ന് തന്നെയാണ് രണ്ടാം ഭാഗത്തിലും ഉള്ളത്.

സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ