AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kerala State Film Awards: അപ്പുപിള്ളയെ തള്ളി കൊടുമൺ പോറ്റി സ്വന്തമാക്കുമോ? അതോ അജയ് ചന്ദ്രനോ? സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ

Kerala State Film Awards 2024: ഭ്രമയു​ഗത്തിലെ കൊടുമൺ പോറ്റി അവതരിപ്പിച്ച മമ്മൂട്ടി മൂന്നമതും പുരസ്കാരം നേടുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ‘ലെവല്‍ ക്രോസ്’, ‘കിഷ്കിന്ധാകാണ്ഡം’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ആസിഫ് അലിയും കടുത്തമല്‍സരം കാഴ്ചവയ്ക്കുന്നു.

Kerala State Film Awards: അപ്പുപിള്ളയെ തള്ളി കൊടുമൺ പോറ്റി സ്വന്തമാക്കുമോ? അതോ അജയ് ചന്ദ്രനോ? സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ
State Film AwardImage Credit source: facebook
Sarika KP
Sarika KP | Updated On: 31 Oct 2025 | 09:12 AM

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം അവസാനഘട്ടത്തിലേക്ക്. മികച്ച നടനുള്ള അവസാന റൗണ്ട് പുരസ്കാര പട്ടികയിൽ മമ്മൂട്ടിയും വിജയരാഘവനും ആസിഫ് അലിയും ഇടം പിടിച്ചു. ഇതിൽ ആരാകും പുരസ്കാരം നേടുക എന്നറിയാനുള്ള ആകാംഷയിലാണ് മലയാള സിനിമ ലോകം. നവംബർ ഒന്നിന് മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും.

പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം 38 ചിത്രങ്ങളാണ് തിരഞ്ഞെടുത്തത്. ഇത് ഇനി നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയിലാണ്. 128 ചിത്രങ്ങളാണ് പ്രാഥമിക ജൂറിയുടെ മുൻപിലേക്ക് എത്തിയത്. ഇതിൽ നിന്ന് മുപ്പതുശതമാനം ചിത്രങ്ങളാണ് പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍ വന്നത്. ഭ്രമയു​ഗത്തിലെ കൊടുമൺ പോറ്റി അവതരിപ്പിച്ച മമ്മൂട്ടി മൂന്നമതും പുരസ്കാരം നേടുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ‘ലെവല്‍ ക്രോസ്’, ‘കിഷ്കിന്ധാകാണ്ഡം’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ആസിഫ് അലിയും കടുത്തമല്‍സരം കാഴ്ചവയ്ക്കുന്നു.

ആസിഫ് അലി നായകനായി എത്തിയ ‘കിഷ്‌കിന്ധാകാണ്ഡ’ത്തിലെ വിമുക്തഭടൻ അപ്പുപിള്ളയെ അവതരിച്ച വിജയരാഘനും സാധ്യത കൂടുതലാണ്. ചിത്രത്തിൽ മറവി രോ​ഗമുള്ള, കഥാപാത്രമായി എത്തിയ വിജയരാഘവൻ ജൂറിയെ ഞെട്ടിച്ചുവെന്നാണ് വിവരം. മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായാൽ, വിജയരാഘവന് സഹനടൻ അല്ലെങ്കിൽ പ്രത്യേക ജൂറി പുരസ്കാരം എന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തിയേക്കും. ആവേശം എന്ന ചിത്രത്തിൽ രങ്കണ്ണനായി അവതരിപ്പിച്ച ഫഹദ് ഫാസില്‍, എ.ആര്‍.എം എന്ന ചിത്രത്തില്‍ മൂന്നുകഥാപാത്രങ്ങളെ അവതരിപ്പിച്ച ടൊവീനോ തോമസ് എന്നിവരും ജൂറിയുടെ പരിഗണനയിലുണ്ട്.

Also Read:നമുക്ക് വിവാഹം ചെയ്താലോ…’; പ്രൊപ്പോസ് ചെയ്ത് അനീഷ്; ഞെട്ടിത്തരിച്ച് അനുമോൾ!

മികച്ച നടിക്കുള്ള മത്സരത്തിൽ കാൻ ചലച്ചിത്രമേളയിൽ തിളങ്ങിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യപ്രഭയും ഫൈനൽ റൗണ്ടിലെത്തി. രേഖചിത്രത്തിലെ അനശ്വര രാജൻ, ബോഗെയ്ൻ വില്ലയിലെ ജ്യോതിർമയി, ഫെമിനിച്ചി ഫാത്തിമയിലെ ഫാത്തിമ ഷംല ഹംസ എ.ആർ.എം സിനിമയിലെ സുരഭി ലക്ഷ്മി എന്നിവരാണ് ഇടം പിടിച്ചത്.

മഞ്ഞുമ്മൽ ബോയ്സ്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, പ്രേമലു, ഫെമിനിച്ചി ഫാത്തിമ, വിക്ടോറിയ, എ.ആർ.എം എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രം, ജനപ്രിയ ചിത്രം എന്നീ പുരസ്കാരങ്ങൾക്കായി മത്സരിക്കുന്നത്. നവാഗത സംവിധാനത്തിനുള്ള മത്സരത്തിന് മോഹൻലാൽ സംവിധാന ചെയ്ത ബറോസ് ഉൾപ്പെടെ പരിഗണിക്കുന്നുണ്ട്.

Follow Us