Khajuraho Dreams OTT : വൈകി വന്ന ‘വസന്തം’! ഖജുരാഹോ ഡ്രീംസ് ഇനി ഒടിടിയിലേക്ക്
Khajuraho Dreams OTT Release Date & Platform : കോവിഡിന് മുമ്പ് ഷൂട്ടിങ് ആരംഭിച്ച ചിത്രമായിരുന്നു ഖജുരാഹോ ഡ്രീംസ്. ഒരു റോഡ് മൂവി ചിത്രമാണ് ഖജുരാഹോ ഡ്രീംസ്
ഏറെ നാളുകളായി പെട്ടിയിലിരുന്ന് അവസാനം തിയറ്ററിലെത്തിയ ചിത്രമാണ് ഖജുരാഹോ ഡ്രീംസ്. യുവതാരങ്ങളായ അർജുൻ അശോകൻ, ഷറഫുദ്ദീൻ, ധ്രൂവൻ, ശ്രീനാഥ് ഭാസി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ചിത്രം 2019ലാണ് ചിത്രീകരണം ആരംഭിച്ചത്. കോവിഡും പിന്നീട് മറ്റ് പ്രതിസന്ധികൾ എല്ലാം കഴിഞ്ഞ് 2023ൽ ഖജുരാഹോ ഡ്രീംസ് റിലീസാകാൻ ശ്രമിച്ചെങ്കിലും അതും സംഭവിച്ചില്ല. ഏറ്റവും അവസാനം ഈ കഴിഞ്ഞ 2024 ഡിസംബറിൽ ചിത്രം തിയറ്ററിൽ എത്തി. പറയത്തക്ക പ്രകടനം ബോക്സ്ഓഫീസിൽ കാഴ്ചവെക്കാതെയാണ് ചിത്രം തിയറ്റർ വിട്ടത്. ഏറ്റവും ഒടുവിലിതാ സിനിമ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്.
ഖജുരാഹോ ഡ്രീംസ് ഒടിടി
സൈന പ്ലേയാണ് ഖജുരാഹോ ഡ്രീംസ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഉടൻ സൈന പ്ലേയിൽ സംപ്രേഷണം ചെയ്യുമെന്നാണ് ഒടിടി പ്ലാറ്റ്ഫോം അറിയിച്ചിരിക്കുന്നത്. സുഹൃത്തുക്കളായ ഒരു കൂട്ടം ചെറുപ്പക്കാർ കൊച്ചിയിൽ നിന്നും മധ്യപ്രദേശിലെ ഖജുരാഹോയിലേക്ക് യാത്ര പോകുന്ന ഒരു റോഡ് മൂവിയാണ് ഖജുരാഹോ ഡ്രീംസ്.
ALSO READ : Chatha Pacha OTT : മമ്മൂട്ടി കാമിയോ വേഷത്തിലെത്തി തകർത്ത ചത്ത പച്ച ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
ഏറെ നാളുകളായി സംവിധായകൻ ലാൽ ജോസിൻ്റെ അസോസിയേറ്റായിരുന്ന മനോജ് വാസുദേവാണ് ഖജുരാഹോ ഡ്രീംസ് സംവിധാനം ചെയ്തിരിക്കുന്നത്. മാർസ് പ്രൊഡക്ഷൻസാണ് ആദ്യം സിനിമ നിർമിച്ചത്. പിന്നീട് ചിത്രം ഗുഡ്ലൈൻ പ്രൊഡക്ഷൻസ് സിനിമയുടെ നിർമാണം ഏറ്റെടുക്കുകയായിരുന്നു. ഗുഡ്ലൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എം കെ നാസറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സേതുവാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിട്ടുള്ളത്.
അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ, അദിതി രവി, നൈന സർവാർ, രാജ് അർജുൻ ചന്ദുനാഥ്, വർഷ വിശ്വനാഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. ഗോപി സുന്ദറാണ് സിനിമയ്ക്ക് സംഗീതം നൽകിട്ടുള്ളത്. പ്രദീപ് നായരാണ് ഛായാഗ്രാഹകൻ.ലിജോ പോളാണ് എഡിറ്റർ