AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna: ‘ദിയ പ്രസവിച്ചു? വെപ്രാളം കാരണം കണ്ണൊന്നും ശരിക്കും വർക്ക് ചെയ്തില്ല; എല്ലാവരും വിളിയോട് വിളിയാണ്’; ക‍ൃഷ്ണകുമാർ

Krishnakumar on Fake News: ഇപ്പോഴിതാ പുതിയ വീഡിയോയിൽ ദിയയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സിന്ധുവും കൃഷ്ണകുമാറും. ഒരു ചെക്കപ്പ് കൂടിയുണ്ടെന്നും അതുകൂടി കഴിഞ്ഞാൽ ഡെലിവറി ഡേറ്റിൽ വ്യക്തത വരുമെന്നാണ് ഇവർ പറയുന്നത്.

Diya Krishna: ‘ദിയ പ്രസവിച്ചു? വെപ്രാളം കാരണം കണ്ണൊന്നും ശരിക്കും വർക്ക് ചെയ്തില്ല; എല്ലാവരും വിളിയോട് വിളിയാണ്’;  ക‍ൃഷ്ണകുമാർ
Diya Krishna (4)
Sarika KP
Sarika KP | Published: 29 Jun 2025 | 09:45 PM

ആരാധകർ ഏറെയുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. കുടുംബത്തിലേക്ക് പുതിയൊരു കുഞ്ഞ് അതിഥി കൂടിയെത്താൻ പോകുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമെ ദിയയുടെ ആദ്യ കൺമണി എത്താനായി അവശേഷിക്കുന്നുള്ളുവെന്നാണ് സിന്ധു കഴിഞ്ഞ ദിവസം വ്ലാ​ഗിൽ പറഞ്ഞത്. ഇപ്പോഴിതാ പുതിയ വീഡിയോയിൽ ദിയയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സിന്ധുവും കൃഷ്ണകുമാറും. ഒരു ചെക്കപ്പ് കൂടിയുണ്ടെന്നും അതുകൂടി കഴിഞ്ഞാൽ ഡെലിവറി ഡേറ്റിൽ വ്യക്തത വരുമെന്നാണ് ഇവർ പറയുന്നത്. കൃഷ്ണകുമാറിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു വിശേഷം പങ്കുവച്ചത്.

രണ്ട് ദിവസത്തിനു ശേഷം വീണ്ടും ആശുപത്രിയിൽ ചെക്കപ്പിന് പോകണമെന്നും അന്ന് അഡ്മിറ്റാകേണ്ട ഡേറ്റ് പറയുമെന്നാണ് സിന്ധു കൃഷ്ണ പറയുന്നത്. ഓസിയുടെ ഡെലിവറിക്ക് വീട്ടിൽ ഇഷ്ടം പോലെ എല്ലാ കാര്യത്തിനും ആളായി. പക്ഷെ സിന്ധു ​ഗർഭിണിയായ സമയത്ത് ആരും സഹായത്തിന് അധികം ഉണ്ടായിരുന്നില്ലെന്നും ആശുപത്രിയിൽ പോകും പ്രസവിക്കും തിരിച്ച് വരുമെന്നാണ് കൃഷ്ണ കുമാർ പറയുന്നത്. ഇഷാനിയെ പ്രസവിക്കാൻ പോയ സമയത്ത് ഹെൽത്ത് കാർഡ് പോലും എടുത്തില്ലെന്നും തിരികെ പോയി എടുത്ത് കൊണ്ടുവന്നത് അമ്മുവിന്റെ എൽകെജിയിലെ പ്രോ​ഗ്രസ് കാർഡാണെന്ന് കൃഷ്ണ കുമാർ പറയുന്നത്. വെപ്രാളം കാരണം കണ്ണൊന്നും ശരിക്കും വർക്ക് ചെയ്തില്ലെന്നാണ് നടൻ പറയുന്നത്.

Also Read:ബോളിവുഡ് സ്റ്റൈലിൽ മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തി ദിയ: ചേർത്തുപിടിച്ച് അശ്വിൻ; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

അതിനിടയിൽ കഴിഞ്ഞ ദിവസം ദിയ പ്രസവിച്ചുവെന്ന തരത്തിൽ വാർത്തകൾ വന്നുവെന്നും ഇതോടെ പലരും തന്നെ വിളിച്ച് ആശംസ അറിയിച്ചെന്നാണ് കൃഷ്ണ കുമാർ പറയുന്നത്. എല്ലാവരും വിളിയോട് വിളിയാണെന്നാണ് ക‍ൃഷ്ണകുമാർ പറയുന്നത്. ദിയയുടെ അ‍ഡ്വാൻസ് പ്രസവം കഴിഞ്ഞവെന്നാണ് തമാശയായി കൃഷ്ണകുമാർ പറഞ്ഞത്. ഇനി ഓസി താൻ അറിയാതെ പ്രസവിച്ചുവോയെന്ന് പോലും സംശയിച്ചുവെന്നും കൃഷ്ണകുമാർ പറഞ്ഞു.