AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kunchacko Boban-Jithu Madhavan Movie: ജിത്തു മാധവൻ്റെ അടുത്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകൻ? ചർച്ചകൾ നടന്നുവെന്ന് ചാക്കോച്ചൻ!

Kunchacko Boban Addresses Jithu Madhavan Collaboration Rumours: ജിത്തുവിനൊപ്പം ഒരു സിനിമ ചെയ്യാൻ തനിക്ക് വലിയ ആഗ്രഹമുണ്ടെന്നും, ഇരുവരും തമ്മിൽ ഇടയ്ക്ക് ചില ആലോചനകൾ നടന്നിരുന്നു എന്നും കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തി. എന്നാൽ, താൻ മുൻപ് ചെയ്തതോ ജിത്തു ചെയ്യാൻ ഉദ്ദേശിക്കുന്നതോ ആയ സിനിമകളുമായും കഥാപാത്രങ്ങളുമായും സാമ്യതകൾ വന്നതുകൊണ്ടാണ് ആ പ്രോജക്ട് നടക്കാതെ പോയതെന്നും, ഭാവിയിൽ അങ്ങനെ ഒരു സിനിമ സംഭവിച്ചേക്കാമെന്നും താരം പറഞ്ഞു

Kunchacko Boban-Jithu Madhavan Movie: ജിത്തു മാധവൻ്റെ അടുത്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകൻ? ചർച്ചകൾ നടന്നുവെന്ന് ചാക്കോച്ചൻ!
കുഞ്ചാക്കോ ബോബൻ, ജിത്തു മാധവൻImage Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Published: 26 Nov 2026 | 01:37 PM

സംവിധായകൻ ജിത്തു മാധവനുമായി ഒന്നിക്കുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടൻ കുഞ്ചാക്കോ ബോബൻ. ‘ഹെയിൽ മേരി’ എന്ന പുതിയ ചിത്രത്തിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്. തിരക്കഥാകൃത്തും നിർമ്മാതാവുമായ മാർട്ടിൻ പ്രക്കാട്ടുമായുള്ള മികച്ച കൂട്ടുകെട്ടിനെക്കുറിച്ചും കുഞ്ചാക്കോ ബോബൻ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.

ജിത്തു മാധവൻ്റെ അടുത്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകൻ എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെക്കുറിച്ചുള്ള ചോദ്യത്തിന് അത്തരത്തിൽ നിരവധി അഭ്യൂഹങ്ങൾ താനും കേൾക്കാറുണ്ട് എന്നായിരുന്നു കുഞ്ചാക്കോ ബോബൻ്റെ മറുപടി. ജിത്തുവിനൊപ്പം ഒരു സിനിമ ചെയ്യാൻ തനിക്ക് വലിയ ആഗ്രഹമുണ്ടെന്നും, ഇരുവരും തമ്മിൽ ഇടയ്ക്ക് ചില ആലോചനകൾ നടന്നിരുന്നു എന്നും കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തി. എന്നാൽ, താൻ മുൻപ് ചെയ്തതോ ജിത്തു ചെയ്യാൻ ഉദ്ദേശിക്കുന്നതോ ആയ സിനിമകളുമായും കഥാപാത്രങ്ങളുമായും സാമ്യതകൾ വന്നതുകൊണ്ടാണ് ആ പ്രോജക്ട് നടക്കാതെ പോയതെന്നും, ഭാവിയിൽ അങ്ങനെ ഒരു സിനിമ സംഭവിച്ചേക്കാമെന്നും താരം പറഞ്ഞു.

‘നായാട്ട്’, ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്നീ ചിത്രങ്ങൾക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടുമായി വീണ്ടും ഒന്നിക്കുന്നതിനെ കുറിച്ചും താരം സംസാരിക്കുന്നുൺട്. ഒരു നടൻ എന്ന നിലയിൽ തനിക്ക് പരമാവധി വെല്ലുവിളികൾ തീർക്കുകയും ‘ഉപദ്രവിക്കുകയും’ ചെയ്യുന്ന കഥാപാത്രങ്ങളുമായി മാർട്ടിൻ ഇനിയും വരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. മാർട്ടിൻ പ്രക്കാട്ടുമായി ഇനി എത്ര സിനിമകൾ പ്ലാനിലുണ്ട് എന്ന അവതാരകൻ്റെ ചോദ്യത്തിനാണ് താരം തമാശയെന്നോണം ഇത്തരം ഒരു മറുപടി പറഞ്ഞത്.

Also Read: Thattathin Marayathu Throwback: ‘വിനീതിൻ്റെ തിരക്കഥ വായിച്ച് ശ്രീനിവാസൻ്റെ കണ്ണ് നിറഞ്ഞു’; തട്ടത്തിൻ മറയത്ത്’ ഓർത്തെടുത്ത് മുകേഷ്

‘നായാട്ടി’ൽ തുടങ്ങി ‘ഓഫീസർ ഓൺ ഡ്യൂട്ടി’യിലൂടെ തുടർന്ന ആ രീതി ‘ഹെയിൽ മേരി’യിലുമുണ്ട്. തനിക്ക് ഏറ്റവും അസ്വസ്ഥത തോന്നുന്ന കാര്യങ്ങൾ പോലും ചെയ്യിപ്പിച്ചെടുക്കാനുള്ള പ്രത്യേക മിടുക്ക് മാർട്ടിനുണ്ട്, സിനിമയ്ക്ക് വേണ്ടി യാതൊരു ദാക്ഷിണ്യവുമില്ലാതെ അദ്ദേഹം അത് ചെയ്യുമെന്നും താരം വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിൽ തൻ്റെ വീഡിയോകൾക്കും പോസ്റ്റുകൾക്കും താഴെ ആരാധകർ ‘കുബോ’ എന്ന് വിളിക്കുന്നതിനെക്കുറിച്ചും കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു. താനും ആ കമൻ്റുകളെല്ലാം കാണാറുണ്ട്, അത് സോഷ്യൽ മീഡിയയിൽ സ്വാഭാവികമായി സംഭവിക്കുന്നതാണ്. നടി രജീഷ വിജയനെ ഇതേ മട്ടിൽ ‘രവി’ എന്ന് ചുരുക്കി വിളിക്കാറുണ്ട് എന്നും അദ്ദേഹം തമാശയായി പറയുന്നുണ്ട്. ആളുകൾ എന്ത് വിളിക്കുന്നതാണ് ഇഷ്ടം എന്ന ചോദ്യത്തിന്, “തെറി ഒഴിച്ച് എന്ത് വിളിച്ചാലും ഓക്കെയാണ്” എന്നായിരുന്നു താരത്തിൻ്റെ ചിരിപ്പിക്കുന്ന മറുപടി.

English Summary

Kunchacko Boban addressed Jithu Madhavan collaboration rumours, joked that Martin Prakkat pushes him to his limits in ‘Hail Mary’, and said he is fine with any nickname except abuse.

Follow Us