AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Thattathin Marayathu Throwback: ‘വിനീതിൻ്റെ തിരക്കഥ വായിച്ച് ശ്രീനിവാസൻ്റെ കണ്ണ് നിറഞ്ഞു’; തട്ടത്തിൻ മറയത്ത്’ ഓർത്തെടുത്ത് മുകേഷ്

Mukesh Looks Back at How 'Thattathin Marayathu' Happened: തലശ്ശേരിയിലായിരുന്നു 'തട്ടത്തിൻ മറയത്തിൻ്റെ' ചിത്രീകരണം. എന്നാൽ മറ്റൊരു കഥയുടെ തിരക്കുള്ളതിനാൽ ഷൂട്ടിംഗിന് വരാൻ കഴിയില്ലെന്ന് ശ്രീനിവാസൻ പറഞ്ഞതോടെ, തൻ്റെ രണ്ട് സിനിമകൾ മാറ്റിവെച്ചാണ് ലൊക്കേഷനിൽ മുഴുവൻ സമയവും നിന്നതെന്ന് മുകേഷ് പറഞ്ഞു.

Thattathin Marayathu Throwback: ‘വിനീതിൻ്റെ തിരക്കഥ വായിച്ച് ശ്രീനിവാസൻ്റെ കണ്ണ് നിറഞ്ഞു’; തട്ടത്തിൻ മറയത്ത്’ ഓർത്തെടുത്ത് മുകേഷ്
മുകേഷ്, ശ്രീനിവാസൻImage Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Published: 26 Nov 2026 | 10:40 AM

നടൻ ശ്രീനിവാസനുമായി ചേർന്ന് തുടങ്ങിയ നിർമ്മാണക്കമ്പനിയെക്കുറിച്ചും ‘തട്ടത്തിൻ മറയത്ത്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് പിന്നിലെ രസകരമായ ഓർമ്മകളെക്കുറിച്ചും മനസ്സുതുറന്ന് നടൻ മുകേഷ്. നവംബർ 27-ന് തിയേറ്ററുകളിലെത്തുന്ന ‘കോസ്മിക് സാംസൺ’ എന്ന പുതിയ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം സിനിമാ നിർമ്മാണരംഗത്തെ അനുഭവങ്ങളെ കുറിച്ചും ‘തട്ടത്തിൻ മറയത്ത്’ സിനിമക്ക് പിന്നിലെ രസകരമായ സംഭവങ്ങളെ കുറിച്ചുമെല്ലാം താരം മനസ്സ് തുറന്നത്.

‘കഥ പറയുമ്പോൾ’, ‘തട്ടത്തിൻ മറയത്ത്’ എന്നീ രണ്ട് സൂപ്പർഹിറ്റ് സിനിമകൾ നിർമ്മിച്ചതിന് ശേഷം എന്തുകൊണ്ട് നിർമ്മാണരംഗത്ത് തുടർന്നില്ല എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുണ്ട് താരത്തിന്. സിനിമാ നിർമ്മാണം എന്നത് മുഴുവൻ സമയവും ശ്രദ്ധ നൽകേണ്ട വലിയ ഉത്തരവാദിത്തമാണെന്ന് മുകേഷ് പറയുന്നു. താനും ശ്രീനിവാസനും അഭിനയരംഗത്ത് ഒരുപോലെ തിരക്കിലായിരുന്നു. ആദ്യ രണ്ട് സിനിമകളും വൻ വിജയമായതോടെ മൂന്നാമത്തെ ചിത്രം അതിനേക്കാൾ വലിയ ക്യാൻവാസിൽ ചെയ്യാൻ ആലോചിച്ചെങ്കിലും, പൂർണ്ണസമയവും മേൽനോട്ടം വഹിക്കാൻ ആരുമില്ലാത്ത സാഹചര്യം വന്നു. പിന്നീട് അത് നീണ്ടുപോവുകയായിരുന്നു എന്ന് മുകേഷ് പറയുന്നു.

Also Read: Cosmic Samson Movie: കോസ്മിക് സാംസൺ ചെയ്യാൻ തീരുമാനിച്ചത് ഇക്കാരണങ്ങൾകൊണ്ട്; തുറന്ന് പറഞ്ഞ് സന്ദീപ് പ്രദീപ്

ഇരുവരുടെയും നിർമ്മാണക്കമ്പനിയായ ലൂമിയർ ഫിലിം കമ്പനിയുടെ രണ്ടാമത്തെ ചിത്രമായി ‘തട്ടത്തിൻ മറയത്ത്’ എത്തിയതിന് പിന്നിലെ കഥയും അദ്ദേഹം ഓർത്തെടുത്തു. ഒരു ദിവസം ശ്രീനിവാസൻ തന്നെ വിളിച്ചു, മകൻ വിനീത് ഒരു തിരക്കഥ കൊണ്ടുവന്നു എന്നും അത് വായിച്ച് തൻ്റെ കണ്ണ് നിറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മകനെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നു എന്ന് മറ്റുള്ളവർക്ക് തോന്നുമോ എന്ന ആശങ്ക ശ്രീനിവാസനുണ്ടായിരുന്നു. എന്നാൽ വിനീത് പുതിയ കാലത്തെ പ്രതിഭയാണെന്നും അവൻ നമ്മളെയാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും പറഞ്ഞാണ് താൻ ആ സിനിമയ്ക്ക് സമ്മതം മൂളിയതെന്ന് മുകേഷ് ഓർത്തു.

തലശ്ശേരിയിലായിരുന്നു ‘തട്ടത്തിൻ മറയത്തിൻ്റെ’ ചിത്രീകരണം. എന്നാൽ മറ്റൊരു കഥയുടെ തിരക്കുള്ളതിനാൽ ഷൂട്ടിംഗിന് വരാൻ കഴിയില്ലെന്ന് ശ്രീനിവാസൻ പറഞ്ഞതോടെ, തൻ്റെ രണ്ട് സിനിമകൾ മാറ്റിവെച്ചാണ് ലൊക്കേഷനിൽ മുഴുവൻ സമയവും നിന്നതെന്ന് മുകേഷ് പറഞ്ഞു. കടുത്ത വെയിലത്ത് അഭിനയിക്കുന്ന നിവിൻ പോളിക്കും ഇഷ തൽവാറിനും മറ്റ് അഭിനയതാക്കൾക്കുമായി ഒരു കാരവാൻ തരുമോ എന്ന് വിനീത് തന്നോട് ചോദിച്ചിരുന്നു. ഉടൻ തന്നെ താൻ സമ്മതിച്ചു. പിന്നാലെ ശ്രീനിവാസനെ ഫോണിൽ വിളിച്ച് “നിങ്ങൾ വെയിലത്ത് നിന്നതുകൊണ്ടാണ് മുഖം ഇങ്ങനെയായത്, അടുത്ത തലമുറയ്ക്ക് ആ ഗതി വരരുതെന്ന് കരുതിയാണ് കാരവാൻ നൽകിയത്” എന്ന് തമാശയായി പറഞ്ഞിരുന്നു എന്നും അദ്ദേഹം ചിരിയോടെ ഓർത്ത് പറഞ്ഞു.

English Summary

Actor Mukesh recalled Vineeth Sreenivasan requesting a caravan for Nivin Pauly and Isha Talwar during ‘Thattathin Marayathu’, sharing hilarious Sreenivasan anecdotes and why production stopped.

Follow Us