AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thalapathy Vijay Asset: കണക്കുകൾ ഒന്നും ശരിയാകുന്നില്ലല്ലോ… ആ 100 കോടി എവിടെ? വിജയിക്ക് ഹൈക്കോടതി നോട്ടീസ്

Thalapathy Vijay Asset: തമിഴ്നാട് തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളെ കേന്ദ്രീകരിച്ചാണ് വിജയ് മത്സരിക്കുന്നത്. ഇതിൽ രണ്ടു മണ്ഡലങ്ങളിലും നൽകിയിരിക്കുന്ന സ്വത്ത് വിവരങ്ങളിൽ ഏകദേശം 100 കോടി രൂപയുടെ വ്യത്യാസമാണ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആദായനീതി വകുപ്പിന്റെ ഹർജിയിൽ മദ്രാസ് ഹൈക്കോടതി വിജയിക്ക് നോട്ടീസ് അയച്ചു.ഇത് ഗുരുതരമായ ക്രമക്കേടാണെന്നാണ് മദ്രാസ് ഹൈക്കോടതി വാക്കാൽ നിരീക്ഷിച്ചത്. കേസിന്റെ വാദം കേൾക്കുന്നതിനു വേണ്ടി അടുത്ത ആഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്......

Thalapathy Vijay Asset: കണക്കുകൾ ഒന്നും ശരിയാകുന്നില്ലല്ലോ… ആ 100 കോടി എവിടെ? വിജയിക്ക് ഹൈക്കോടതി നോട്ടീസ്
Vijay Image Credit source: PTI Photos
Ashli C
Ashli C | Edited By: Arun Nair | Updated On: 21 Apr 2026 | 11:33 AM

ചെന്നൈ: തമിഴക വെട്രി കഴകം( TVK) നേതാവും നടനുമായ വിജയിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സമർപ്പിച്ച കണക്കുകളിൽ പൊരുത്തക്കേടുകൾ എന്ന് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ആദായ നികുതി വകുപ്പിന്റെ ഹർജിയിൽ മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച വിജയിക്ക് നോട്ടീസ് അയച്ചു. വിജയ് സമർപ്പിച്ച സ്വത്തു വിവരത്തിൽ 100 കോടി രൂപയുടെ വ്യത്യാസം ഉള്ളതായാണ് റിപ്പോർട്ട്. ഇത് വലിയ ക്രമക്കേടാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരിയും ജസ്റ്റിസ് ജി. അരുൾ മുരുകനുമടങ്ങുന്ന ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.

കേസിൽ വാദം കേൾക്കുന്നതിനായി അടുത്ത ആഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. തമിഴ്നാട് തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലായാണ് വിജയ് മത്സരിക്കുന്നത്. അത്തരത്തിൽ പെരമ്പൂർ മണ്ഡലത്തിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും ട്രിച്ചി മണ്ഡലത്തിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും ആണ് പൊരുത്തക്കേടുകൾ കണ്ടെത്തിയത്. രണ്ടിടത്തും നൽകിയ സ്വത്ത് വിവരങ്ങളിൽ വലിയ വ്യത്യാസം ആണുള്ളത്. അതായത് പെരമ്പൂർ മണ്ഡലത്തിൽ 115.13 കോടി രൂപയുടെ ആസ്ഥിയാണ് കാണിച്ചിരിക്കുന്നത്. ട്രിച്ചിയിൽ നൽകിയിരിക്കുന്നത് 220.15 കോടി രൂപയാണ് ‌ആസ്തിയായി വെളിപ്പെടുത്തിയിരിക്കുന്നത്.

ALSO READ:ജ്യോത്സ്യന്റെ മധ്യസ്ഥതയിൽ വിജയിയും സംഗീതയും പിരിയുന്നു; മക്കളുടെ കാര്യത്തിൽ നിലപാടിങ്ങനെ

വിജയ്ക്ക് ഭീക്ഷണിയോ

പെരമ്പൂർ മണ്ഡലത്തിലെ വോട്ടർ ആയ വി വിഘ്നേഷ് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി സ്വീകരിച്ചത്. പ്രഥമദൃഷ്ട്യാ രണ്ട് സത്യവാങ്മൂലങ്ങളിലും ഉള്ള പൊരുത്തക്കേടുകൾ ഗുരുതരമാണെന്നും, ഇത് ആദായനികുതി വകുപ്പിന്റെ അന്വേഷണം അർഹിക്കുന്നതാണെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു. ഹർജി സ്വീകരിച്ച കോടതി വിജയിക്കും ആദായനികുതി വകുപ്പ് ഡയറക്ടർ ജനറലിലും തിരഞ്ഞെടുപ്പ് കമ്മീഷനും പെരമ്പൂർ ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വാരണാധികാരികൾക്കും നോട്ടീസ് അയച്ചു.

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം 4A പ്രകാരം സമർപ്പിക്കേണ്ട വിവരങ്ങൾ മനഃപ്പൂർവം മറച്ചു വച്ചതാണെന്നും തെറ്റായ വിവരങ്ങളാണ് നൽകിയിരിക്കുന്നത് എന്നും ഹർജിയിൽ ആരോപിക്കുന്നു. ഈ രീതിയിൽ വലിയ വ്യത്യാസം വന്നതിന് വിശദീകരണം ഒന്നും നൽകിയിട്ടില്ല എന്നും ഇതിൽ വിശദമായ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

വോട്ടെടുപ്പ് നടക്കുന്നത്

അതേസമയം തമിഴ്നാട്ടിൽ ഏപ്രിൽ 23നാണ് 234 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണൽ. തമിഴ്നാട്ടിൽ പ്രചാരണം പൊടിപൊടിക്കുകയാണ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് ആറുമണിവരെയാണ് പ്രചാരണത്തിനുള്ള സമയം. വിജയ് ഇന്ന് ചെന്നൈയിൽ പര്യടനം നടത്തും. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് വൈകിട്ട് മൂന്ന് മണി മുതൽ പ്രചാരണം ആരംഭിക്കും. പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമി സേലത്തും എടപ്പാടിയിലും പ്രചാരണം നടത്തും. കൂടാതെ ഉപ മുഖ്യമന്ത്രി ഉധയനിധി സ്റ്റാലിൻ കനിമൊഴി എംപി എന്നിവരും ചെന്നൈയിലെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനായി ഇറങ്ങും.

അതിനിടെ വിജയിയുടെയും ഭാര്യ സംഗീതയുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് ജോത്സ്യന്മാർ മധ്യസ്ഥതവഹിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. സംഗീത 250 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും വിജയ് 35 കോടി രൂപ മാത്രമാണ് നൽകുക എന്നാണ് സൂചന. കൂടാതെ തന്റെ രണ്ട് മക്കളുടെയും ഉത്തരവാദിത്വം താൻ ഏറ്റെടുക്കും എന്നും വിജയ് പറഞ്ഞതായി റിപ്പോർട്ട്.

Follow Us